To The Point
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം തിലകനും ചര്‍ച്ചയാകുമ്പോള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള പവര്‍ ഗ്രൂപ്പ് തന്നെയാണോ നടന്‍ തിലകനെ വിലക്കാന്‍ മുന്‍കൈയെടുത്തതെന്ന ചര്‍ച്ച സജീവമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമാ സംഘടനകള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ച തിലകന് മലയാള സിനിമയില്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു. തന്നെ വിലക്കിയെന്ന് തിലകന്‍ ആരോപണം ഉന്നയിച്ച സിനിമാ മേഖലയിലെ ഉന്നതര്‍ തന്നെയാണോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന 15 അംഗ പവര്‍ ഗ്രൂപ്പ് എന്നതാണ് ചര്‍ച്ച. വിമര്‍ശിക്കുന്നവരെ വിലക്ക് എന്ന ആയുധമുപയോഗിച്ച് നിശബ്ദരാക്കുന്ന 15 അംഗ മാഫിയ തന്നെയാണോ സിനിമയിലെ സ്ത്രീകളെയും അടക്കി ഭരിക്കുന്നത്?