തൊട്ടാല്‍ പൊള്ളുന്ന വിഷയം അല്ലേ എന്നാണ് ആദ്യം ചോദിച്ചത്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ 'രണ്ട്' സിനിമയെക്കുറിച്ച്

രണ്ട് എന്ന സിനിമയുടെ കഥ മാത്രം കേട്ടപ്പോള്‍ സംവിധായകന്‍ സുജിത് ലാലിനോടും തിരക്കഥാകൃത്ത് ബിനു ലാലിനോടും 'ചേട്ടാ ഞാന്‍ ഇല്ല, എന്നാണ് ആദ്യം പറഞ്ഞത്. ഒരു യമണ്ടന്‍ പ്രേമകഥയുടെ ഡബ്ബിംഗ് സമയത്താണ് കഥ കേട്ടത്. നല്ല രസം തോന്നി, പക്ഷേ തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ്. മതവും മത രാഷ്ട്രീയവുമാണ്. എന്റെ രീതിയില്‍ പെട്ട സിനിമയല്ലെന്ന് തോന്നി. സ്‌ക്രിപ്ട് പൂര്‍ണമായും കേട്ടപ്പോള്‍ ആക്ഷേപ ഹാസ്യരീതിയാണെന്ന് മനസിലായി. ഇപ്പോള്‍ ഇത് പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണ് പറയുക എന്നാണ് ചിന്തിച്ചത്. ഒരു കലാകാരന്‍ എന്ന നിലക്കുള്ള ഉത്തരവാദിത്വം കൂടിയാണ് ഈ സിനിമയെന്ന് തോന്നിയിരുന്നു.

മതത്തിന്റെ രാഷ്ട്രീയം പറയുകയും രാഷ്ട്രീയത്തില്‍ മതം കലരുകയും ചെയ്യുന്നതിനെക്കുറിച്ചാണ് സിനിമ പറയുന്നത്. എനിക്ക് ഇങ്ങനെയൊരു സിനിമ ചിന്തിക്കാനാകില്ലെന്നും തോന്നിയിരുന്നു. വ്യക്തിപരമായി ആരെയും വേദനിപ്പിക്കുന്ന സിനിമയല്ല. എന്നാല്‍ ഈ കാലത്ത് പറയേണ്ട കാര്യങ്ങള്‍ ഭംഗിയായി പറഞ്ഞിട്ടുണ്ട്.

The Cue
www.thecue.in