ശരീരം നോക്കി അഭിനയിക്കാനറിയില്ലെന്ന് പറയുന്നതും ഒരു തരത്തില്‍ ബോഡി ഷെയ്മിങ്ങ് : ഉണ്ണി മുകുന്ദന്‍

ഒരു അഭിനേതാവിന്റെ ശരീരം കണ്ടിട്ട് അയാള്‍ക്ക് അഭിനയിക്കാന്‍ അറിയുമോ ഇല്ലയോ എന്ന് പറയുന്നത് ഒരു തരത്തില്‍ ബോഡി ഷെയ്മിങ്ങിന്റെ ഭാഗം തന്നെയാണെന്ന് ഉണ്ണി മുകുന്ദന്‍. ഇന്നും ഇടിക്കുന്ന സീനീണേല്‍ അബു സലിമിനെ വിളിച്ചോയെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അത് ശരിയല്ല, കൂടുതല്‍ ചിന്തിച്ചാല്‍ അതും കാസ്റ്റിങ്ങിലെ ബോഡി ഷെയ്മിങ്ങായിട്ട് വരും. ശരീരം കണ്ടിട്ട് ഒരു ആക്ടര്‍ക്ക് അഭിനയിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് പറയുന്നത് വ്യക്തിയോട് കാണിക്കുന്ന അനീതിയുടെ ഭാഗമാണ്. ദ ക്യൂ ഷോടൈമില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു

എന്റെ പേര്‍ണസല്‍ ലൈഫില്‍ ഞാന്‍ എക്‌സര്‍സൈസ് ചെയ്യുമെന്നത് കൊണ്ട് അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ മോശമാണെന്ന് പറയരുത്. അത് എന്റെ കാര്യത്തില്‍ മാത്രമല്ല, മലയാള സിനിമയുടെ ചരിത്രം എടുത്തു നോക്കി കഴിഞ്ഞാല്‍ അത്യാവശ്യം പൊക്കവും ഭാരവുമെല്ലാമുള്ള ഒരാള്‍ ഒന്നുകില്‍ ഗുണ്ടയായിരിക്കും അല്ലെങ്കില്‍ മണ്ടനായ കഥാപാത്രമായിരിക്കും, എന്തായാലും നായകനാവില്ല. ആക്ഷന്‍ ഹീറോ എന്ന പേരില്‍ ഫിസിക്കല്‍ പവര്‍ ഉള്ളത് വിഷ്വലി തോന്നിപ്പിക്കുന്നത് ജയന്‍ മാത്രമേയുള്ളൂ, ബാക്കി എല്ലാവരും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു, അബു സലിം ചേട്ടനെ ആരും ഇമോഷണലി ചാലഞ്ചിങ്ങ് ആയ റോള്‍ എന്ത് കൊണ്ട്, അദ്ദേഹം മോശം നടനല്ല, അങ്ങനെ ആക്കി പറയുകയാണ്.

ഉണ്ണി മുകുന്ദന്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in