ജസീന്ത ആർഡൻ, ജയിച്ച്‌ പടിയിറങ്ങുന്ന നേതൃത്വം

ജസീന്ത ആർഡൻ, ജയിച്ച്‌ പടിയിറങ്ങുന്ന നേതൃത്വം

ന്യൂസിലൻഡ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും താൻ വിരമിക്കുകയാണെന്ന് ജസിന്റ ആർടൻ പ്രഖ്യാപിച്ചപ്പോൾ ന്യൂസിലൻഡിലെ ജനങ്ങൾ തന്നെ എങ്ങനെ ഓർമിക്കണം എന്ന് ജസിന്റയോട് ആളുകൾ ചോദിച്ചു. സഹജീവികളോട് എപ്പോഴും ദയ കാണിക്കുന്ന ഒരു മനുഷ്യനായി തന്നെ ഓർമിക്കണം എന്നായിരുന്നു അവർ മറുപടി പറഞ്ഞത്.

"ഇനിയും ഞാൻ ജീവിക്കട്ടെ. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ദൗത്യത്തിന്റെ ഉത്തരവാദിത്തം ഞാൻ മനസിലാക്കുന്നു. ഇനിയും അതിനോട് നീതി പുലർത്താൻ ഞാൻ പര്യാപ്തയല്ല". ഇത്രയും പറഞ്ഞു കൊണ്ട് ജസിന്റ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തി. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തി ആണ് ജസീന്ത തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ലോകത്തെ മുഴുവൻ ഒന്നടങ്കം ഞെട്ടിച്ച ഒരു അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനമായിരുന്നു അത്.

രാഷ്ട്രീയക്കാരും മനുഷ്യന്മാരാണെന്നു പറഞ്ഞു... ഇനിയെങ്കിലും ഞാൻ ഒന്ന് ജീവിച്ചു തുടങ്ങട്ടെ... മകൾ നീവ് അടുത്ത വര്ഷം സ്കൂളിൽ ചേരുകയാണ്.. ഭർത്താവായ ക്ലാർക്‌ ഗെയ്‌ഫോർഡ് നോട് നമുക്കിനിയും വിവാഹിതരാകാമെന്നു പറഞ്ഞു...ഇത്രയുമൊക്കെ പറഞ്ഞപ്പോൾ ജസിന്റയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ധൈര്യമുള്ള നേതാവ് എന്നതിനോടൊപ്പം ജനങ്ങൾ ജസിന്റയെ ഓർക്കുന്നത് ജനങ്ങളിൽ ഒരാളായി ഇപ്പോഴും നിലകൊള്ളുന്ന ദി മോസ്റ്റ് എംപതെറ്റിക്‌ ലീഡർ ആയിട്ടാണ്.. ന്യൂ സിലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രി, കരുത്തുറ്റ നേതാവ്, എൽ ജി ബി ടി ക്യൂ ഐ എ പ്ലസ് കമ്മ്യൂണിറ്റിക്കു വേണ്ടി നിലകൊള്ളുന്ന ആദ്യ പ്രധാനമന്ത്രി, മദർഹുഡും ലീഡര്ഷിപും ഒരുമിച്ചു കൈകാര്യം ചെയ്യുന്ന മൾട്ടിടാസ്‌കർ, പാവപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന നേതാവ്...ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും വിശേഷണങ്ങൾ ആണ് ജസിന്റയെ കുറിച്ച് പറയാനുള്ളത്..

തന്റെ ചെറുപ്പത്തിലേ തന്നെ സാമൂഹിക അസമത്വങ്ങൾക്കെതിരെ പ്രതികരിച്ചു തുടങ്ങിയ ജസിന്റ 18 ആം വയസ്സിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ലെഫ്റ് വിങ് പാർട്ടി ആയ ലേബർ പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു. 2008 ഇൽ ലേബർ പാർട്ടിക്ക് വേണ്ടി ന്യൂ സിലൻഡ് പാര്ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അവിടുന്നങ്ങോട്ട് തന്റെ രാഷ്ട്രീയ ഭാവിയിൽ മുന്നേറ്റങ്ങൾ കണ്ടു തുടങ്ങി. 2008 ഇൽ എംപി ആയിരിക്കെ തന്നെ കുഞ്ഞുങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുവാൻ സ്കൂളുകളിൽ ഉച്ച ഭക്ഷണ പദ്ധതിക്കും ഗേ റൈറ്സ് നെ സപ്പോർട്ട് ചെയ്യാനും ബില്ല്കൊണ്ടുവന്നു. 2017 ൽ ജസിന്റയെ തേടിയെത്തിയത് ഒരു രാജ്യത്തെ തന്നെ നയിക്കുക എന്ന വലിയ ഉത്തരവാദിത്വം ആയിരുന്നു. അങ്ങനെ 2017 ഇൽ തന്നെ ന്യൂ സിലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആയി ജസിന്റ ആർഡൻ തന്റെ 37 ആം വയസ്സിൽ ചുമതലയേറ്റു.. അവിടുന്നങ്ങോട്ടും സ്നേഹവും ഐക്യവും കോർത്ത് പിടിച്ചു കൊണ്ട് ജസിന്റ തന്റെ ദൗത്യം ഏറെ ഭംഗിയായി മുന്നോട്ടു കൊണ്ടുപോയി.

ന്യൂ സിലൻഡിലെ 3 ആമത്തെ വനിതാ പ്രധാനമന്ത്രി ആയ ജസിന്റ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവകാശങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചുകൊണ്ടേ ഇരുന്നു. ഓക്ക്‌ലാൻഡിൽ പ്രൈഡ് മാർച്ചിൽ പങ്കെടുത്ത ലോകത്തിലെ ആദ്യ പ്രധാന മന്ത്രിയായി ജസിന്റ മാറി.. അങ്ങനെ മാർജിനലൈസ്ഡ് ചെയ്യപ്പെട്ടു കിടക്കുന്നവർക്കു പിന്തുണയേകി ജസിന്റ തന്റെ ഭരണം തുടർന്ന് കൊണ്ടേ ഇരുന്നു....

"ബി സ്ട്രോങ്ങ്, ബി കൈൻഡ്"... ഇതായിരുന്നു ആർഡന്റെ നേതൃത്വത്തിലെ പ്രധാന ട്രേഡ്മാർക് .

1990 ഇൽ ബേനസീർ ഭുട്ടോക്കു ശേഷം അധികാരത്തിലിരിക്കെ ഒരു കുഞ്ഞിന് ജന്മം നൽകുന്ന രണ്ടാമത്തെ വുമൺ പ്രൈം മിനിസ്റ്റർ കൂടിയാണ് ആർഡൻ. അതും 2018 ൽ.

ഒരു അമ്മയാകുമ്പോൾ സ്വന്തം രാജ്യം ഭരിക്കാനുള്ള തന്റെ കഴിവിനെ പലരും സംശയിച്ചിരുന്നു. എന്നാൽ 5 വർഷങ്ങൾ പിന്നിടുമ്പോൾ ആർഡൻ ആ പരിഹാസങ്ങൾക്കും സംശയങ്ങൾക്കും ഉള്ള മറുപടി കൃത്യമായി കൊടുത്തിട്ടുണ്ടെന്നു കാണാം. ആർഡന്റെ ഭരണകാലയളവിൽ ആയിരുന്നു ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികളിൽ ഭീകരാക്രമണം നടന്നത്. 51 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ദുരിതമനുഭവിച്ചവരുടെ കൂടെ ആയിരുന്നു ആർടൻ നിലകൊണ്ടത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവർ തന്റെ സ്വന്തം സഹോദരങ്ങളായി തന്നെ അവർ കണ്ടു.. അവർക്കു വേണ്ടി നടപ്പിലാക്കുവാനുള്ളത് എത്രയും വേഗം നടപ്പിലാക്കാൻ ജസിന്റ തീരുമാനിച്ചിരുന്നു. വെറും 10 ദിവസത്തിനുള്ളിൽ ആർടൻ മിലിറ്ററി സ്റ്റൈലിലുള്ള സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ ബാൻ ചെയ്തുകൊണ്ട് ഗൺ ലോ പരിഷ്കരിച്ചു.. നിരവധി പരിഹാസങ്ങൾ ലോകത്തിന്റെ പല ഭാഗത്തു നിന്നും ആർടന് നേരെ ഉയർന്നു. താൻ എന്താണ് ചെയ്യുന്നതെന്ന് ട്രംപ് ചോദിച്ചപ്പോൾ എല്ലാ മുസ്ലിങ്ങളോടും അനുകംമ്പയും സ്നേഹവും കാണിക്കുകയാണ് താൻ ചെയ്യുന്നത് എന്നാണ് ജസിന്റ മറുപടി നൽകിയത്.

Related Stories

No stories found.
The Cue
www.thecue.in