കുടുക്കുന്ന ചോദ്യങ്ങളെ നേരിടാൻ ചെസ് കളിയിലെ പാടവം സഹായിച്ചു; പി എ മുഹമ്മദ് റിയാസ്

ചാനൽ ചർച്ചയിലെ കുടുക്കുന്ന ചോദ്യങ്ങളെ നേരിടാൻ ചെസ് കളിയിലെ പാടവം സഹായിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ചാനൽ ചർച്ചയിൽ ഒരു ചോദ്യം ചോദിക്കുമ്പോൾ ആ ചോദ്യത്തിന്റെ ഉത്തരമല്ല അവതാരകർ പ്രതീക്ഷിക്കുന്നത്. അഞ്ച് ചോദ്യങ്ങൾ അതിനപ്പുറം ചോദിക്കുമ്പോൾ അതിൽ കുടുക്കുവാൻ വേണ്ടിയാണ് ചോദ്യം ചോദിക്കുന്നത്. ഒരുപക്ഷെ അത്തരം സാഹചര്യങ്ങളെ നേരിടുവാൻ ഒരു പരിധി വരെ ചെസ് കളി തന്നെ സഹായിച്ചിട്ടുണ്ടെന്ന് പി എ മുഹമ്മദ് റിയാസ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

പി എ മുഹമ്മദ് റിയാസ് ദ ക്യു അഭിമുഖത്തിൽ പറഞ്ഞത്

വിശ്വനാഥൻ ആനന്ദ് നാല്പത് പേരുമായി ചെസ് കളിച്ചിരുന്നു. ആ നാല്പത് പേരിൽ ഞാനും ഉണ്ടായിരുന്നു. സംസ്ഥാന ചെസ് ചാമ്പ്യനായിരുന്നു ഞാൻ. അതിന്റെ ഭാഗമായിട്ടായിരുന്നു എന്നെ തിരഞ്ഞെടുത്തത്. കേരളത്തിൽ നിന്നും പതിനഞ്ച് വയസ്സിന് താഴെയുള്ള നാല്പത് പേരിൽ ഞാനും ഉണ്ടായിരുന്നു. സർവ്വകലാശാല ചാമ്പ്യനും ഞാൻ പഠിച്ച ഫാറൂഖ് കോളേജിലെ ചെസ് ടീം ക്യാപ്റ്റനുമായിരുന്നു. ചെസ് കളിയിലെ പാടവം ജീവിതത്തിന്റെ പല മേഖലകളിലും ഗുണം ചെയ്തിട്ടുണ്ട്. ചെസ് ഒരു നിർബന്ധിത സിലബസ് ആക്കണമെന്നാണ് എന്റെ അഭിപ്രായം. ഒരു ചാനൽ ചർച്ചയിൽ ഒരു ചോദ്യം ചോദിക്കുമ്പോൾ ആ ചോദ്യത്തിന്റെ ഉത്തരമല്ല അവർ പ്രതീക്ഷിക്കുന്നത്. അഞ്ച് ചോദ്യങ്ങൾ അതിനപ്പുറം ചോദിക്കുമ്പോൾ അതിൽ കുടുക്കുവാൻ വേണ്ടിയാണ് ചോദ്യം ചോദിക്കുന്നത്. ഒരുപക്ഷെ അത്തരം സാഹചര്യങ്ങളെ നേരിടുവാൻ ഒരു പരിധി വരെ ചെസ് കളി എന്നെ സഹായിച്ചിട്ടുണ്ട്. കാരണം അടുത്ത നീക്കങ്ങൾ എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി നമ്മൾ ചെസ് കളിയിൽ അറിഞ്ഞിരിക്കണം. കൃത്യമായ സമയത്തായിരിക്കണം ചെസ് കളിയിൽ അറ്റാക്ക് ചെയ്യുവാൻ തീരുമാനിക്കുന്നത്. വെട്ടാൻ കിട്ടിയാൽ അപ്പോൾ തന്നെ വെട്ടുകയല്ല വേണ്ടത്. കൃത്യമായ സമയത്താണ് വെട്ടേണ്ടത്. രാഷ്ട്രീയം മാത്രമല്ല എല്ലാ മേഖലയിലും ചെസ് കളിയിലെ പാടവം ഗുണകരമായിരിക്കും. ക്ഷമയും, കാര്യങ്ങളെ മുൻകൂട്ടി അറിയുവാനുള്ള കഴിവും ചെസ് കളിയിലൂടെ ലഭിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in