മാധ്യമ വിമർശനമല്ല നാരദന്റെ ഉദ്ദേശം; ആഷിഖ് അബു, ടൊവിനോ തോമസ്

മാധ്യമ വിമർശനമല്ല നാരദന്റെ ഉദ്ദേശമെന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ ടൊവിനോ തോമസും. ഒരു കഥാപാത്രത്തിന്റെ യാത്രക്കുള്ള പശ്ചാത്തലമായിട്ടാണ് മീഡിയയെ ഒരുക്കിയിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ദ ക്യു അഭിമുഖത്തിൽ നാരദനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും.

മീഡിയക്ക് അകത്ത് നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾ സിനിമയിൽ പറയുന്നുണ്ട്.

മാധ്യമ വിമർശനമല്ല നാരദന്റെ ഉദ്ദേശം. മീഡിയ പശ്ചാത്തലമാക്കി ഒരു കഥപറയുന്നു എന്നേയുള്ളൂ. ആ കഥയിലുള്ള ഒരു കഥാപാത്രത്തിന്റെ യാത്രയാണ് സിനിമയിലൂടെ പറയുന്നത്. സിനിമയുണ്ടാക്കുക എന്നത് മാത്രമാണ് നമ്മുടെ ഉദ്ദേശം അല്ലാതെ വിമർശനമല്ല. നമ്മുക്ക് എല്ലാവർക്കും അറിയുന്ന കാര്യം ഒരു സ്റ്റേയ്റ്റ്‌മെന്റ് ആയി പറഞ്ഞാൽ ഇവിടെ പ്രത്യേകിച്ചൊന്നും സംഭവിക്കാൻ പോകുന്നില്ല. അതുകൊണ്ട് തന്നെ ഇതിലുണ്ടാകാൻ പോകുന്ന സിനിമയെ പറ്റിയാണ് നമ്മളെല്ലാം എക്സൈറ്റഡ് ആയത്. മീഡിയക്ക് അകത്ത് നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾ സിനിമയിൽ പറയുന്നുണ്ട്. സിനിമ കണ്ടതിന് ശേഷം പ്രേക്ഷകർക്ക് തീരുമാനിക്കാം നല്ലതേത് ചീത്തയേതെന്ന്. ഇനി ചീത്ത കാണുമ്പോൾ ഒഫൻഡഡ്‌ ആവുകയാണെങ്കിൽ നിങ്ങൾ നിങ്ങോളോട് തന്നെ ചോദിക്കണം നിങ്ങൾ ഏത് പക്ഷത്താണെന്ന്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ നല്ലതും ചീത്തയുമായ കാര്യങ്ങൾ ചെയ്യുന്നവരാണ്.

സിനിമയുണ്ടാക്കിയിരിക്കുന്ന ധാരണയാണ് സിനിമയിലെ വില്ലൻ രാവിലെ ഉറക്കത്തിൽ നിന്ന് എണീക്കുമ്പോൾ തന്നെ ഇന്ന് എന്ത് വില്ലത്തരം കാണിക്കാം എന്ന് ചിന്തിക്കുന്നയാളാണെന്നത്. അങ്ങനെ അല്ലലോ? നിത്യജീവിതത്തിൽ വില്ലത്തരം കാണിക്കുന്നവർക്കും ഉണ്ടാകും ഒരു പോസിറ്റീവ് സൈഡ്.

Related Stories

No stories found.
logo
The Cue
www.thecue.in