കടലെടുക്കുന്ന കണ്ണമാലി; കടലേറ്റ ഭീതിയില്‍ ഇവിടെയാരും ഉറങ്ങാറില്ല

കടലേറ്റം രൂക്ഷമായ കണ്ണമാലിയില്‍ നിന്ന് ജനങ്ങള്‍ കിടപ്പാടം ഉപേക്ഷിച്ച് നാടുവിടുകയാണ്. ഓരോ വര്‍ഷകാലത്തും കടല്‍ വീടുകളിലെത്തും. കടലേറ്റ ഭീതിയില്‍ ഇവിടെയാരും ഉറങ്ങാറില്ല. ഇവിടം വിട്ടുപോകാന്‍ പത്ത് ലക്ഷം രൂപ തരാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പത്ത് ലക്ഷം കൊണ്ട് ഞങ്ങള്‍ എവിടെ പോകും, എങ്ങനെ ജീവിക്കും എന്നതാണ് കണ്ണമാലിക്കാരുടെ ചോദ്യം.

എല്ലാ വര്‍ഷവും കടല്‍ കയറുന്ന സമീപ പ്രദേശമായ ചെല്ലാനത്ത് ഇത്തവണ കടല്‍ കയറിയിട്ടില്ല. ടെട്രാപോഡ് പദ്ധതി ഉള്‍പ്പെടെ ജലസേജന വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെല്ലാനത്തെ കടലേറ്റത്തെ തടഞ്ഞു. അപ്പോഴും തൊട്ടടുത്ത് കിടക്കുന്ന കണ്ണമാലി വെള്ളത്തിലാണ്. ഇനിയും തങ്ങളെ കണഅടില്ലെന്ന് നടിക്കരുതെന്നും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കി തരണമെന്നതുമാണ് കണ്ണമാലിക്കാരുടെ ആവശ്യം.

Related Stories

No stories found.
The Cue
www.thecue.in