പുലയരെ വീട്ടില്‍ കയറ്റില്ലെന്ന് അവർ പറഞ്ഞു; സംഗീതയുടെ കുടുംബം

ജൂണ്‍ ഒന്നിനാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും സഹിക്കാനാകാതെ എറണാകുളം സ്വദേശിനി സംഗീത ആത്മഹത്യ ചെയ്തത്. ഈഴവ സമുദായത്തില്‍ പെട്ട ഭര്‍ത്താവ് സുമേഷും കുടുംബവും ദളിത് വിഭാഗത്തില്‍ പെട്ട സംഗീതയെ നിരന്തരമായി സ്ത്രീധനത്തെ ചൊല്ലിയും ജാതിയെ ചൊല്ലിയും പീഡിപ്പിച്ചിരുന്നു.

സംഗീതക്ക് മാത്രം പ്രത്യേക പാത്രങ്ങളിലാണ് ഭര്‍തൃ വീട്ടില്‍ ഭക്ഷണം കൊടുത്തിരുന്നത്. വീട്ടിലെ കസേരയില്‍ ഇരിക്കാന്‍ പോലും സംഗീതയെ ഭര്‍തൃ കുടുംബം അനുവധിച്ചിരുന്നില്ല. 'ഈഴവന്റെ കൊച്ച് പുലയരുടെ വയറ്റില്‍ ജനിക്കരുത്' എന്നതടക്കം അങ്ങേയറ്റം ജാതീയ അതിക്ഷേപങ്ങള്‍ക്കും സംഗീത ഇരയായിരുന്നു.

Related Stories

No stories found.
The Cue
www.thecue.in