വൃക്ക രോഗം ബാധിച്ചാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ചികിത്സ കിട്ടുന്നത് കുറവാണ്: ഡോക്ടര്‍ എം. ശ്രീലത അഭിമുഖം

വൃക്ക രോഗം ബാധിച്ചാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ചികിത്സ കിട്ടുന്നത് കുറവാണ്: ഡോക്ടര്‍ എം. ശ്രീലത അഭിമുഖം

വൃക്ക രോഗം ബാധിച്ചാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ചികിത്സ കിട്ടുന്നത് കുറവാണ്. ട്രാന്‍സ്പ്ലാന്റ് എടുത്താലും സ്ത്രീ-പുരുഷ അനുപാതം 70: 30 ആണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി ഡിപ്പാര്‍ട്മെന്റ് ഹെഡ് ഡോക്ടര്‍ എം. ശ്രീലത സംസാരിക്കുന്നു.

Q

വൃക്ക ദാതാക്കളാകുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണെങ്കിലും സ്വീകരിക്കുന്നവര്‍ കുറവാണ്. വൃക്ക രോഗം സ്ത്രീകളില്‍ കുറവായതാണോ കാരണം?

A

സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ചില വൃക്ക രോഗങ്ങളുണ്ട്. യൂറിനറി ട്രാക്ക് ഇന്‍ഫെക്ഷന്‍ സ്ത്രീകളില്‍ കൂടുതലായി കാണുന്നു. എസ്.എല്‍.ഇ എന്ന രോഗം പത്ത് സ്ത്രീകളില്‍ കാണുമ്പോള്‍ ഒരു പുരുഷന് വരുന്നത്. ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട വൃക്ക രോഗങ്ങളും വലിയ വിഷയമാണ്. ഇതൊക്കെ അഡ്രസ് ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്. പൊതുവായി സ്ത്രീകള്‍ക്ക് ഇത്തരം രോഗം പിടിപെടുമ്പോള്‍ ചികിത്സ കിട്ടുന്നുണ്ടോയെന്നതാണ് പരിശോധിക്കേണ്ടത്. വൃക്ക പൂര്‍ണമായും തകരാറിലായാല്‍ ഡയാലിസിസും മാറ്റിവെക്കലുമാണ് ചികിത്സ. ഡയാലിസിസ് ചെയ്യുന്ന രോഗികളെ നോക്കിയാല്‍ അതില്‍ സ്ത്രീകളെ അപേക്ഷിച്ച് കൂടുതലാണ് പുരുഷന്മാരുടെ എണ്ണം. ഡയാലിസിസ് ചെയ്ത് ജീവിക്കുന്ന സ്ത്രീകളുടെ എണ്ണം എത്രയോ കുറവാണ്. ട്രാന്‍സ്പ്ലാന്റ് എടുത്താലും സ്ത്രീ-പുരുഷ അനുപാതം 70: 30 ആണ്. വൃക്ക രോഗം ബാധിച്ചാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ചികിത്സ കിട്ടുന്നത് കുറവാണ്.

വൃക്ക നല്‍കുന്ന ഡോണര്‍മാരുടെ കാര്യം നോക്കിയാല്‍ 100 കിഡ്നി മാറ്റി വെച്ചാല്‍ 90ഉം സ്ത്രീകളായിരിക്കും. പത്ത് ശതമാനം സാഹചര്യത്തില്‍ മാത്രമാണ് ആണുങ്ങള്‍ വൃക്ക നല്‍കുന്നത്. ഭാര്യയും ഭര്‍ത്താവും നല്‍കുന്നത് പരിശോധിച്ചാല്‍ 90 ശതമാനവും ഭാര്യ ഭര്‍ത്താവിന് നല്‍കുന്നതാണ്. പത്ത് ശതമാനം മാത്രമാണ് തിരിച്ചുള്ളത്. അവയവ ദാനത്തിനായി സ്ത്രീകളില്‍ സമ്മര്‍ദ്ദം ചെലുത്തപ്പെടുന്നുണ്ടോയെന്നതാണ് പരിശോധിക്കേണ്ടത്. അതിജീവനത്തിന് വേണ്ടി വൃക്ക നല്‍കിയേ മതിയാകുവെന്ന സമ്മര്‍ദ്ദം സ്ത്രീകളുടെ മേല്‍ കുടുംബത്തില്‍ നിന്നുണ്ടാകുന്നുണ്ടോയെന്ന് നോക്കണം. പത്ത് സഹോദരങ്ങളില്‍ ആറ് പുരുഷന്‍മാരും നാല് സ്ത്രീകളുമാണെങ്കില്‍ ആ സ്ത്രീകളില്‍ ആരെങ്കിലുമേ കൊടുക്കുകയുള്ളു. ആണുങ്ങള്‍ കൊടുക്കില്ല. കൃത്യമായ ഉത്തരങ്ങള്‍ ഇതിനൊന്നും കിട്ടുന്നില്ല. ആ വീട്ടില്‍ ജീവിച്ച് പോകണമെങ്കില്‍ വൃക്ക നല്‍കിയേ മതിയാകുകയുണ്ടാകുയുള്ളു. പിന്നെ പുരുഷന്‍മാരെ അപേക്ഷിച്ച് എല്ലാം സഹിക്കുന്ന പ്രകൃതമാണ് സ്ത്രീകളുടേത്. ഭര്‍ത്താവിന് രോഗം വന്നാല്‍ അവയവം കൊടുക്കണമെന്ന് സ്ത്രീകള്‍ കരുതുന്നത് പോലെ തിരിച്ച് ചിന്തിക്കുന്ന പുരുഷന്‍മാര്‍ കുറവാണ്. ഞാന്‍ കൊടുക്കാമെന്നും കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകണ്ടായെന്നും സ്ത്രീകള്‍ കരുതും. ഇതൊക്കെ സാധ്യതകളാണ്. ഇതൊക്കെ മാറേണ്ടതുണ്ട്.

വൃക്ക രോഗം ബാധിച്ചാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ചികിത്സ കിട്ടുന്നത് കുറവാണ്: ഡോക്ടര്‍ എം. ശ്രീലത അഭിമുഖം
അവയവം നൽകാൻ അവൾ മാത്രം മതിയോ? അവയവ ദാനത്തിലെ ലിംഗ അനീതി
Q

സ്ത്രീകളില്‍ രോഗം കണ്ടെത്താന്‍ വൈകുന്നുണ്ടോ? ഏത് ഘട്ടത്തിലാണ് വൃക്ക രോഗികളായി സ്ത്രീകള്‍ ചികിത്സയ്ക്ക് എത്തുന്നത്?

A

ആരോഗ്യത്തിന്റെ കാര്യം വരുമ്പോഴും സ്ത്രീകള്‍ പുറകിലേക്ക് തള്ളപ്പെടുന്നു. കുട്ടികളെ പ്രസവിക്കുന്നതും അവരെ വളര്‍ത്തുന്നതും സ്ത്രീകളാണെന്നും അവരാണ് വീടിന്റെ വിളക്കെന്നും നമ്മള്‍ പറയും. അത്തരം വലിയ പ്രസംഗങ്ങള്‍ നടത്തുകയും കാര്യത്തോട് അടുക്കുമ്പോള്‍ പുറകിലേക്ക് അവരെ തള്ളും. ഇപ്പോള്‍ പൊതുവായി കാണുന്ന വൃക്ക രോഗങ്ങള്‍ക്ക് കാരണം പ്രഷറും പ്രമേഹവുമാണ്. നൂറ് വൃക്ക രോഗികളെ പരിശോധിക്കുമ്പോള്‍ അതില്‍ അമ്പത് പേര്‍ പ്രമേഹം കൊണ്ടും 25 പേര്‍ പ്രഷര്‍ കൊണ്ടും രോഗബാധിതരായവരാണ്. അഞ്ചോ പത്തോ വര്‍ഷം പ്രഷറും ഷുഗറും വന്ന് നിയന്ത്രണവിധേയമല്ലാതെയിരുന്നാല്‍ മാത്രമേ വൃക്കയ്ക്ക് തകരാര്‍ സംഭവിക്കുകയുള്ളു. പ്രഷറും ഷുഗറും വന്നാല്‍ കൃത്യമായ ചികിത്സ പ്രധാനമാണ്. സ്ത്രീകള്‍ക്ക് അങ്ങനെ ചികിത്സ ലഭിക്കുന്നുണ്ടോയെന്നും അക്കാര്യം കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോയെന്നും പരിശോധിക്കണം. ചികിത്സയുടെ ഭാഗമായി നിര്‍ദേശിക്കുന്ന ഭക്ഷണനിയന്ത്രണമൊന്നും അവര്‍ക്ക് പാലിക്കാന്‍ പറ്റുന്നുണ്ടാകില്ല. ഇതൊക്കെ കാരണം പത്ത് കൊല്ലത്തിനുള്ളില്‍ അവരുടെ വൃക്ക തകരാറിലാകുന്നു.

Q

സ്ത്രീകള്‍ക്ക് അവയവം നല്‍കാന്‍ ആരും തയ്യാറായില്ലെങ്കില്‍ എന്താണ് തുടര്‍ന്ന് ചെയ്യുക?

A

സ്ത്രീകള്‍ക്ക് വൃക്ക നല്‍കാന്‍ ആരും തയ്യാറാകാതിരിക്കുമ്പോള്‍ തുടര്‍ച്ചയായി കൗണ്‍സിലിംഗ് നല്‍കും. സഹോദരിമാര്‍ ഉണ്ടെങ്കില്‍ അവര്‍ തയ്യാറാകും. സഹോദരന്മാരാണെങ്കില്‍ വലിയ ബുദ്ധിമുട്ടാണ്. അച്ഛനും അമ്മയും ജീവിച്ചിരിപ്പുള്ളവരാണെങ്കില്‍ അമ്മ കൊടുക്കും. 65 വയസ്സുവരെയാണ് വൃക്ക ദാനം ചെയ്യാന്‍ കഴിയുക. ഞാന്‍ കൊടുക്കാമെന്നും പറഞ്ഞ് അമ്മമാര്‍ മുന്നോട്ട് വരുമ്പോള്‍ ബാക്കിയുള്ള കുടുംബാംഗങ്ങള്‍ക്ക് സന്തോഷമാകുകയാണ്. അമ്മയ്ക്ക് കൊടുക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ അച്ഛന്‍മാര്‍ തയ്യാറാകും. അപ്പോള്‍ മാത്രമാണ് അച്ഛന്‍മാര്‍ മുന്നോട്ട് വരുന്നത്. - അവയവ മാറ്റത്തിലെ ലിംഗ വിവേചനത്തിന് കാരണമെന്തായിരിക്കാം? പുരുഷന്‍മാരാണ് കുടുംബം പോറ്റുന്നത് എന്നാണ് സമൂഹത്തിന്റെ ചിന്ത. യഥാര്‍ത്ഥത്തില്‍ അതൊക്കെ മാറി കൊണ്ടിരിക്കുകയാണ്. മിക്ക സ്ത്രീകളും ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. പത്ത് വര്‍ഷം മുമ്പ് വരെയുള്ള കാര്യം പരിശോധിച്ചാല്‍ സ്ത്രീകള്‍ വീട്ടമ്മമാരായിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോയി പണം സമ്പാദിച്ചില്ലെങ്കില്‍ വീട് പട്ടിണിയാകും. അതുകൊണ്ട് അവരുടെ ആരോഗ്യം പ്രധാനമായിരുന്നു. സ്ത്രീകള്‍ വീട്ടു ജോലി ചെയ്യുകയും അസുഖങ്ങളുണ്ടെങ്കില്‍ അത് സഹിക്കുകയുമല്ലേ. ഇപ്പോള്‍ ജോലി ചെയ്യുന്നതും ശരിക്കും കുടുംബം പോറ്റുകയും ചെയ്യുന്നത് സ്ത്രീകളാണ്.

വൃക്ക രോഗം ബാധിച്ചാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ചികിത്സ കിട്ടുന്നത് കുറവാണ്: ഡോക്ടര്‍ എം. ശ്രീലത അഭിമുഖം
കുപ്രചരണങ്ങളില്‍ തകരുന്ന മരണാനന്തര അവയവ ദാനം
Q

രോഗികളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ സ്ത്രീകള്‍ക്ക് കുടുംബത്തില്‍ നിന്നും കരുതലും പിന്തുണയും ലഭിക്കുന്നുണ്ടോ?

A

സ്ത്രീകള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ചികിത്സ കിട്ടുന്നുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അത്തരം പ്രശ്നങ്ങളില്ല.

Q

ഭര്‍ത്താവിന് രോഗം ബാധിച്ചാല്‍ ഏത് പ്രായത്തിലുള്ള ഭാര്യമാരും വൃക്ക ദാനം ചെയ്യാന്‍ തയ്യാറാകുന്നുണ്ടോ

A

18 വയസ്സ് മുതലാണ് അവയവം ദാനം ചെയ്യാന്‍ കഴിയുക. നാല്പതുകളിലുള്ള ദാതാക്കളുണ്ടെങ്കില്‍ അവരെയാണ് കൂടുതലായി പരിഗണിക്കുക. ചെറിയ കുട്ടികളെ അങ്ങനെ പരിഗണിക്കില്ല. അവര്‍ക്ക് ഇനിയും കുറേക്കാലം ജീവിതം മുന്നിലുണ്ട്. അവയവം ദാനം ചെയ്ത് കഴിഞ്ഞാല്‍ അവര്‍ ഒരു വൃക്കയുമായാണ് ജീവിക്കുന്നത്. രണ്ട് വൃക്കകളുടെ പണിയാണ് ഒന്ന് ചെയ്യുന്നത്. പത്ത് മുപ്പത് കൊല്ലം കഴിയുമ്പോള്‍ അതിന് എന്തെങ്കിലും സംഭവിക്കുമോയെന്ന് പറയാന്‍ കഴിയില്ല. പ്രസവിക്കുന്നതിന് മുമ്പ് അവയവം ദാനം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ബിപി കൂടുന്നത് പോലുള്ള കാര്യങ്ങള്‍ പഠനങ്ങളില്‍ കാണുന്നു. അതുകൊണ്ട് കുറച്ച് പ്രായമായവരെയാണ് കൂടുതലായി പരിഗണിക്കുന്നത്. അച്ഛന്‍, അമ്മ, മക്കള്‍, സഹോദരങ്ങള്‍ എന്നിങ്ങനെയുള്ള അടുത്ത ബന്ധമുള്ളവര്‍ ദാതാക്കളാകുന്ന കേസുകള്‍ മാത്രമാണ് ഇവിടെ പരിഗണിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in