'ട്രോളുകള്‍ ഞാനുമായി അടുത്ത് നില്‍ക്കുന്നവരെ വിഷമിപ്പിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും'; ഷൈന്‍ ടോം ചാക്കോ

'ട്രോളുകള്‍ ഞാനുമായി അടുത്ത് നില്‍ക്കുന്നവരെ വിഷമിപ്പിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും'; ഷൈന്‍ ടോം ചാക്കോ

ട്രോളുകള്‍ താനുമായി അടുത്ത് നില്‍ക്കുന്നവരെ വിഷമിപ്പിക്കുമ്പോഴാണ് ദേഷ്യം വരുന്നതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ചെയ്യുന്ന സിനിമകള്‍ ചര്‍ച്ച ചെയ്യാതെ ഒരു വ്യക്തിയുടെ പെരുമാറ്റത്തെ കുറച്ച് സംസാരിക്കുമ്പോള്‍ അത് കൂടുതല്‍ വിഷമം ഉണ്ടാക്കാറുണ്ടെന്നും ഷൈന്‍ ദ ക്യുവിനോട് പ്രതികരിച്ചു.

'ട്രോളുകളും സൈബര്‍ അറ്റാക്കുകളും ഞാനുമായി അടുത്ത് നില്‍ക്കുന്ന ആളുകളെ വിഷമിപ്പിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. പക്ഷെ എല്ലാ സമയത്തും ആ ദേഷ്യമില്ല. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഇരിക്കുമ്പോഴാണ് പ്രശ്‌നം. ഇത് നടക്കുന്നത് അടിത്തട്ട് ഇറങ്ങിയ സമയത്താണ്. അതിനെ കുറിച്ച് ആര്‍ക്കും സംസാരിക്കേണ്ട', ഷൈന്‍ പറയുന്നു.

''നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ലൗ പോലൊരു സിനിമയിറങ്ങി. പക്ഷെ ആര്‍ക്കും അതേ കുറിച്ച് സംസാരിക്കേണ്ട. അതിന് പുറമെ അയാളുടെ പെരുമാറ്റത്തെ കുറിച്ചെല്ലാമാണ് സംസാരിക്കുന്നത്. ആ സിനിമയും വര്‍ക്ക് ആവാതെ ആളുകള്‍ കാണാതെ ഒക്കെ വരുന്ന സമയങ്ങളില്‍ നമ്മള്‍ കൂടുതല്‍ ഇരിട്ടേറ്റഡാവും', ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

തല്ലുമാല, കുടുക്ക് 2025 എന്നിവയാണ് അവസാനമായി തിയേറ്ററില്‍ റിലീസ് ചെയ്ത ഷൈന്‍ ടോം ചാക്കോയുടെ ചിത്രങ്ങള്‍. മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫറിലും ഷൈന്‍ ടോം പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in