
പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നല്ല നടന്‍ എന്ന് അറിയപ്പെടാനാണ് തനിക്ക് ഇഷ്ടമെന്ന് നടന്‍ വിജയ് സേതുപതി. തന്റെ ആദ്യ വെബ് സീരീസായ ഫാര്‍സിയുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു വിജയ്.
'പാന്‍ ഇന്ത്യ എന്ന ടാഗ് ഒരു നടന് വലിയ സമ്മര്‍ദ്ദം കൂടിയാണ്. അത് നടന് മാത്രമല്ല, സംവിധായകനും സിനിമയ്ക്കും അങ്ങനെ തന്നെയാണ്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ എനിക്ക് താത്പര്യം ഉണ്ട്', എന്നും വിജയ് സേതുപതി അഭിപ്രായപ്പെട്ടു.
ഫാമിലി മാനിന് ശേഷം രാജ് & ഡി.കെ സംവിധാനം ചെയ്യുന്ന ആമസോണ്‍ സീരീസാണ് ഫാര്‍സി. സീരീസില്‍ വിജയ് സേതുപതിക്കൊപ്പം ഷാഹിദ് കപൂര്‍, റാഷി ഖന്ന, കേ കേ മേനോന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.