മൂന്ന് ദിവസം കൊണ്ട് 500 കോടി നേടി ആര്‍.ആര്‍.ആര്‍; ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം

മൂന്ന് ദിവസം കൊണ്ട് 500 കോടി നേടി ആര്‍.ആര്‍.ആര്‍; ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. റിലീസായി മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 500 കോടി കടന്നിരിക്കുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ പീരീഡ് ഡ്രാമ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് ചിത്രം 500 കോടി കളക്ഷന്‍ പിന്നിട്ടതായി ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യന്‍ സിനിമയെ രാജമൗലി തിരിച്ചുകൊണ്ടുവന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത പീരീഡ് ഡ്രാമയാണ് ആര്‍.ആര്‍.ആര്‍. 450 കോടിയാണ് സിനിമയുടെ ബജറ്റ്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, ആലിസണ്‍ ഡൂഡി, ഒലീവിയ മോറിസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എം.എം കീരവാണിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കെകെ സെന്തില്‍ കുമാര്‍ ഛായാഗ്രഹണവും എ ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in