എന്താണ് 'റാണി ചിത്തിര മാര്‍ത്താണ്ഡാ'; കൗതുകമുണര്‍ത്തി പ്രഖ്യാപനം

എന്താണ് 'റാണി ചിത്തിര മാര്‍ത്താണ്ഡാ'; കൗതുകമുണര്‍ത്തി പ്രഖ്യാപനം

പിങ്കു പീറ്റര്‍ സംവിധാനം ചെയ്ത് ജോസ്‌കുട്ടി ജോസഫ് നായകനായെത്തുന്ന 'റാണി ചിത്തിര മാര്‍ത്താണ്ഡ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസര്‍ പുറത്തിറങ്ങി. കീര്‍ത്തന ശ്രീകുമാര്‍, കോട്ടയം നസീര്‍, വൈശാഖ് വിജയന്‍, അഭിഷേക് രവീന്ദ്രന്‍, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്‍, അബു വളയംകുളം തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സ് ആണ് നിര്‍മിക്കുന്നത്.

ഒരു വഞ്ചിയില്‍ യാത്ര ചെയ്യുന്ന നായകന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ജനറേഷന്‍ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്റെയും മകന്റെയും ജീവിതത്തെ ബാധിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ദേശീയ പുരസ്‌കാര ജേതാവായ നിഖില്‍ എസ് പ്രവീണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗ്രാമി അവാര്‍ഡുകള്‍ക്കര്‍ഹമായ 'വിന്‍ഡ്‌സ് ഓഫ് സംസാര', 'ഡിവൈന്‍ ടൈഡ്സ്' എന്നീ ആല്‍ബങ്ങളുടെ കണ്ടക്ടര്‍, സ്ട്രിംഗ് അറേഞ്ചര്‍, സോളോ വയലിനിസ്റ്, കോറല്‍ അറേഞ്ചര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച മനോജ് ജോര്‍ജ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്. എഡിറ്റര്‍ ജോണ്‍കുട്ടി, സംഗീതം മനോജ് ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, കലാസംവിധാനം ഔസേഫ് ജോണ്‍, കോസ്റ്റ്യൂം ലേഖ മോഹന്‍, ഗാനരചന വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, കോറിയോഗ്രഫി വിജി സതീഷ്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ് ആര്‍ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ് എംഎസ് നിഥിന്‍, നിഖില്‍ രാജ്, അസോ.ക്യാമറ തന്‍സിന്‍ ബഷീര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ് സുന്ദര്‍, അസി.ഡയറക്ടര്‍ അനന്ദു ഹരി, വിഎഫ്എക്സ് മേരകി, സ്റ്റില്‍സ് ഷെബീര്‍ ടികെ, ഡിസൈന്‍സ് യെല്ലോടൂത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in