'പൃഥ്വിരാജിന് എല്ലാമറിയാം'; വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

'പൃഥ്വിരാജിന് എല്ലാമറിയാം'; വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

തന്റെ അടുത്ത പ്രോജക്ടുകളെക്കുറിച്ച് നടന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ്. പല പ്രോജ്കടുകളുടെയും ലൈനപ്പ് പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും, ഒരുമിച്ച് ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു എന്നുമാണ് ലോകേഷ് കനകരാജിന്റെ വെളിപ്പെടുത്തല്‍. ദ ക്യു സ്റ്റുഡിയോയില്‍ പൃഥ്വിരാജ് നടത്തിയ പ്രസ്താവനയെ ഉദ്ദരിച്ച് ചോദ്യമുയര്‍ന്നപ്പോഴായിരുന്നു ലോകേഷിന്റെ സ്ഥിരീകരണം.

''ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. എന്നാലത് നടന്നില്ല. ആ സമയത്ത് ഇനി ചെയ്യാനിരിക്കുന്ന പ്രോജക്ടുകളുടെ ലൈനപ്പിനെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതെല്ലാം കേട്ട് അദ്ദേഹം വളരെ എക്‌സൈറ്റഡായി. ഇനി അടുത്ത പത്തുവര്‍ഷത്തേക്ക് സ്‌ക്രിപ്റ്റ് എഴുതേണ്ടതില്ലല്ലോ, ഒരോ കഥാപാത്രങ്ങളെവെച്ച് കഥയുണ്ടാക്കിയാല്‍ ഒരുപാട് സിനിമകളാകുമല്ലോ എന്നും പറഞ്ഞു.''

ദ ക്യു ഇന്റർവ്യൂവിൽ ലോകേഷ് കനകരാജ് ചെയ്യാൻ പോകുന്ന സിനിമകളെ കുറിച്ച് തനിക്ക് അറിയാമെന്ന് പൃഥ്വിരാജ് പറഞ്ഞത് ട്രോളുകൾ ആയി മാറിയിരുന്നു. ഈ സെെബർ ആക്രമണങ്ങള്‍ക്ക് മറുപടിയായി കൂടി ഈ പ്രതികരണത്തെ കാണുന്ന പൃഥ്വിരാജ് ആരാധകർ ഏറ്റെടുത്തതോടെ വീഡിയോ വെെറലായിട്ടുണ്ട്.

കൈതി 2 ന്റെയും റോളക്‌സിന്റെ സ്പിന്നോഫുമടക്കം പല പ്രോജക്ടുകളെക്കുറിച്ചും ലോകേഷ് കനകരാജ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവർ സിനിമ പ്ലാന്‍ ചെയ്യുന്ന രീതി മികച്ചതാണെന്നുമായിരുന്നു ക്യു സ്റ്റുഡിയോ അഭിമുഖത്തിലെ പൃഥ്വിരാജിന്റെ വാക്കുകള്‍. എസ് എസ് രാജമൗലി അടക്കമുള്ള ഇതര ഭാഷകളിലെ പ്രമുഖ സിനിമാപ്രവര്‍ത്തകര്‍ മലയാളത്തെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in