'ലൈലാസുരന്‍ റീല്‍സ് ചെയ്യലുണ്ടോ?,' പെപ്പെയും നന്ദന രാജനും; ഓ മേരി ലൈല ടീസര്‍

'ലൈലാസുരന്‍ റീല്‍സ് ചെയ്യലുണ്ടോ?,' പെപ്പെയും നന്ദന രാജനും; ഓ മേരി ലൈല ടീസര്‍

ആന്റണി വര്‍ഗീസിനെ നായകനാക്കി മഹാരാജാസ് കോളജില്‍ സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം 'ഓ മേരി ലൈല' യുടെ ടീസര്‍ പുറത്തിറങ്ങി.. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. കോളേജ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കൂടിയാണ് ഓ മേരി ലൈല.. ലൈലാസുരന്‍ എന്ന കഥാപാത്രമായാണ് പെപ്പെ എത്തുന്നത്. നന്ദന രാജന്‍ സരോജ ദേവി എന്ന നായികാ കഥാപാത്രമായി എത്തുന്നു. നന്ദന നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രവുമാണ് ഓ മേരി ലൈല. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ബബ്ലു അജു.

ഒരു കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആന്റണി വര്‍ഗീസ് ഈ ചിത്രത്തില്‍ എത്തുന്നത്. ആന്റണിക്കൊപ്പം ബാലചന്ദ്രന്‍ ചുള്ളിക്കാട്, നന്ദു, സെന്തില്‍ കൃഷ്ണ, ബ്രിട്ടോ ഡേവിസ്, സോന ഒലിക്കല്‍, നന്ദന രാജന്‍, ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

എഡിറ്റര്‍ കിരണ്‍ ദാസ്, സംഗീതം അങ്കിത്ത് മേനോന്‍, പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. പി ആര്‍ ഒ ശബരി. പോള്‍ വര്‍ഗ്ഗീസാണ് നിര്‍മാണം

നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിലും നന്ദനയാണ് നായിക. ഫെബിന്‍ സിദ്ധാര്‍ത്ഥാണ് തിരക്കഥ.

Related Stories

No stories found.
logo
The Cue
www.thecue.in