നിവിനും ഹനീഫ് അഥേനിയും ഒന്നിക്കുന്നത് ഹീസ്റ്റ് ത്രില്ലറിന് ; ഫെസ്റ്റിവല്‍ മൂഡ് ചിത്രമെന്ന് വിനയ് ഫോര്‍ട്ട്

നിവിനും ഹനീഫ് അഥേനിയും ഒന്നിക്കുന്നത് ഹീസ്റ്റ് ത്രില്ലറിന് ; ഫെസ്റ്റിവല്‍ മൂഡ് ചിത്രമെന്ന് വിനയ് ഫോര്‍ട്ട്
Published on

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന NP 42 ഒരു മുഴുനീള കോമഡി എന്റെര്‍ടൈയ്‌നെര്‍ ആണെന്ന് വിനയ് ഫോര്‍ട്ട്. സിനിമയുടെ ഴോണര്‍ ഒരു ഹീസ്റ്റ് ത്രില്ലര്‍ ആണെങ്കിലും ഒരു കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. അടിപൊളി പാട്ടും, നിവിന്റെ സൂപ്പര്‍ സ്ലോ മോഷന്‍ അടിയും, കോമഡി ഒക്കെയായി ഒരു ഫെസ്റ്റിവല്‍ മൂഡില്‍ ആണ് സിനിമ ഒരുങ്ങുന്നതെന്ന് വിനയ് ഫോര്‍ട്ട് ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

എല്ലാ പ്രേക്ഷകരും ഹനീഫ് അഥേനിയില്‍ നിന്നും പ്രതീക്ഷിക്കുന്ന തരം സിനിമയല്ല NP 42. ഷെര്‍ലോക്ക് ഹോംസ്, വാട്‌സണ്‍ പോലത്തെ പരിപാടി എന്ന് പറഞ്ഞാണ് ഹനീഫ് തന്നെ ഈ സിനിമയിലേക്ക് ക്ഷണിച്ചതെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. നിറയെ കാസ്റ്റും ക്രൂവും ഉള്ള വിഷ്വലി സ്‌പെക്റ്റാക്കുലര്‍ ചിത്രമായിരിക്കും NP 42. ഓണം സമയത്ത് റിലീസ് ചെയ്യുകയാണെങ്കില്‍ ചിത്രം വളരെ വലിയ രീതിയില്‍ വര്‍ക്ക് ആകുമെന്ന് താന്‍ നിവിന്‍ പോളിയോട് പറഞ്ഞെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

'NP 42' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം രണ്ട് ഷെഡ്യൂളുകളിലായി യുഎഇ, ദുബായ്, കൊച്ചി എന്നിവടങ്ങളിലായിയാണ് പൂര്‍ത്തിയായത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു എന്നിവരായാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ ടൈറ്റില്‍, റിലീസ് തീയതി ഉള്‍പ്പടെ മറ്റു വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. മിഥുന്‍ മുകുന്ദന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് നിഷാദ് യൂസഫ്. വിഷ്ണു തണ്ടാശ്ശേരിയാണ് ഛായാഗ്രഹണം.

'മിഖായേല്‍' എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും ഹനീഫ് അഥേനിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചജ 42. രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' ആണ് നിവിന്‍ പോളിയുടെ അവസാനമായി പുറത്തുവന്ന ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in