പീഡാനുഭവത്തിന്റെ പിയത്ത ഓര്‍മ്മിപ്പിച്ച് നിമിഷയും റോഷന്‍ മാത്യുവും, ലിജിന്‍ ജോസിന്റെ 'ചേര'

പീഡാനുഭവത്തിന്റെ പിയത്ത ഓര്‍മ്മിപ്പിച്ച് നിമിഷയും റോഷന്‍ മാത്യുവും, ലിജിന്‍ ജോസിന്റെ 'ചേര'

മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയത്തയെ ഓര്‍മ്മിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ചേര. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നിമിഷ സജയനും റോഷന്‍ മാത്യുവും ആണ് കേന്ദ്രകഥാപാത്രങ്ങള്‍. ലൈന്‍ ഓഫ് കളേഴ്‌സാണ് നിര്‍മ്മാണം. നജീം കോയയുടേതാണ് തിരക്കഥ.

ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ചേര.

ഫഹദ് ഫാസില്‍ നായകനായ ഫ്രൈഡേ എന്ന സിനിമക്ക് ശേഷം നജിം കോയയും ലിജിന്‍ ജോസും ഒരുമിക്കുന്ന ചിത്രവുമാണ് ചേര. അലക്‌സ് പുളിക്കനാണ് ക്യാമറ. ഷഹബാസ് അമന്‍ സംഗീതം. അന്‍വര്‍ അലി ഗാനരചന. ബാവ പ്രൊഡക്ഷന്‍ ഡിസൈന്‍. അജോയ് ജോസ് ബിജിഎം. അരുണ്‍ മനോഹര്‍ കോസ്റ്റിയൂംസ്.

കുരിശില്‍ നിന്നിറക്കിയ യേശുവിനെ വാല്‍സല്യപൂര്‍വം മടിത്തട്ടിലേന്തി നില്‍ക്കുന്ന മാതാവ് മറിയത്തിന്റെ ഭാവമാണ് മൈക്കലഞ്ജലോ ആവിഷ്‌കരിച്ചത്. ഒറ്റ മാര്‍ബിള്‍ ശിലയില്‍ രണ്ട് വര്‍ഷം കൊണ്ടാണ് വിഖ്യാതനായ മൈക്കലാഞ്ജലോ പിയത്ത തീര്‍ത്തത്. 1499 ല്‍ സൃഷ്ടിച്ച ശില്‍പ്പം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലാണ് ഉള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in