'എന്റെ കണ്‍മുന്നില്‍ വന്ന് വെല്ലുവിളിച്ച് പോയതല്ലേ, അവനെ ഞാന്‍ പൊക്കും'; കൂമന്‍ നവംബര്‍ 4ന് തിയേറ്ററിലേക്ക്

'എന്റെ കണ്‍മുന്നില്‍ വന്ന് വെല്ലുവിളിച്ച് പോയതല്ലേ, അവനെ ഞാന്‍ പൊക്കും'; കൂമന്‍ നവംബര്‍ 4ന് തിയേറ്ററിലേക്ക്

ജീത്തു ജോസഫ് സംവിധാനം ചെയ്ത് ആസിഫ് അലി കേന്ദ്ര കഥാപാത്രമായ കൂമന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളായാണ് ആസിഫ് അലി എത്തുന്നത്. ഗിരി എന്നാണ് കഥാപാത്രത്തിന്റെ പേര്. ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ കെ.ആര്‍ കൃഷ്ണ കുമാറാണ് കൂമന്റേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നവംബര്‍ 4നാണ് കൂമന്‍ തിയേറ്ററിലെത്തുന്നത്. ഒരു നാട്ടിന്‍പുറത്ത് തുടര്‍ച്ചയായി നടക്കുന്ന മോഷണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവുമാണ് സിനിമയുടെ പശ്ചാത്തലം. കേസിലെ പ്രതിയെ പിടികൂടുന്നത് പൊലീസ് ഡിപ്പാര്‍ട്മെന്റിന്റെ അഭിമാന പ്രശ്‌നമായി മാറുന്നു എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

ആസിഫ് അലിയും ജീത്തു ജോസഫും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂമന്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ,അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

രഞ്ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, കരാട്ടേ കാര്‍ത്തിക്, ജോര്‍ജ്ജ് മരിയന്‍, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, ദീപക് പറമ്പോള്‍, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നര്‍മ്മകല തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സഹനിര്‍മ്മാണം: ജയചന്ദ്രന്‍ കള്ളടത്ത്, മനു പത്മനാഭന്‍ നായര്‍, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനര്‍- ഡിക്‌സണ്‍ പൊഡുത്താസ്,ഛായാഗ്രഹണം-സതീഷ് കുറുപ്പ്, എഡിറ്റിങ്ങ്-വി എസ് വിനായക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ മോഹന്‍, വസ്ത്രാലങ്കാരം-ലിന്റാ ജിത്തു, കലാസംവിധാനം- രാജീവ്‌കോവിലകം, കോ-ഡയറക്ടര്‍- അര്‍ഫാസ് അയൂബ്, ചീഫ് അസോസിയേറ്റ് ഡയക്ടര്‍- സോണി ജി സോളമ, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് - ബബിന്‍ ബാബു, സംഗീതം- വിഷ്ണു ശ്യാം. ഗാനങ്ങള്‍-വിനായക് ശശികുമാര്‍, ചമയം-രതീഷ് വിജയന്‍, പിആര്‍ഒ-വൈശാഖ് സി. വടക്കേവീട്, കളറിസ്റ്റ്- ലിജുപ്രഭാകര്‍, വിഎഫക്‌സ്- ടോണി മാഗ് മിത്ത്, പരസ്യകല: തോട്ട് സ്റ്റേഷന്‍.

Related Stories

No stories found.
logo
The Cue
www.thecue.in