ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്‌ക്കിന്ധാ കാണ്ഡം' ഓണത്തിന് തിയറ്ററുകളിലെത്തും. ഫാമിലി ത്രില്ലര്‍, ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ അപര്‍ണ്ണ മുരളിയാണ് നായിക. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു ശേഷം ദിൻജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം'. ഒരു റിസര്‍വ് ഫോറസ്റ്റിനടുത്ത് ജോലി ചെയ്യുന്ന യുവാവിന്റെ കുടുംബ ജീവിതത്തിലുണ്ടാകുന്ന ദുരൂഹത നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ആഗസ്റ്റ് 17 ന് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗുഡ് വില്ലിന്റെ നിര്‍മ്മാണത്തില്‍ പുറത്തുവരുന്ന ഇരുപത്തിയാറാമതു ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം'. ചിത്രം സെപ്റ്റംബര്‍ 12 ന് തിയറ്ററുകളിലെത്തും.
വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കല്ലേപ്പത്തി എന്ന റിസര്‍വ് ഫോറസ്റ്റും അവിടെ നടക്കുന്ന നക്‌സല്‍ പ്രവര്‍ത്തനങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം എന്ന് നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ സൂചന നല്‍കുന്നു. എ ടെയ്ല്‍ ഓഫ് ത്രീ മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രത്തിന് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത് ബാഹുല്‍ രമേഷാണ്.
നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണുവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍ ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ . സംഗീതം - മുജീബ് മജീദ്. എഡിറ്റിംഗ്- സൂരജ് ഈ എസ്. കലാസംവിധാനം - സജീഷ് താമരശ്ശേരി. കോസ്റ്റ്യും -ഡിസൈന്‍ - സമീറാ സനീഷ്. മേക്കപ്പ് -റഷീദ് അഹമ്മദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്‍. പ്രോജക്റ്റ് ഡിസൈന്‍ - കാക്കാസ്റ്റോറീസ്. പ്രൊഡക്ഷന്‍ മാനേജര്‍ -എബി കോടിയാട്ട്. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - നോബിള്‍ ജേക്കബ് ഏറ്റുമാന്നൂര്‍, ഗോകുലന്‍ പിലാശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് മേനോന്‍, വാഴൂര്‍ ജോസ്. ഫോട്ടോ - ബിജിത്ത് ധര്‍മ്മടം