ഇന്ത്യയിലെ തന്നെ ആദ്യത്തെ DTS X സ്റ്റുഡിയോ ഇനി കേരളത്തിലെ ഈ കൊച്ചു കൊച്ചിയിലാണ്. ഇന്ത്യയിലെ ആദ്യത്തെ DTS X സർട്ടിഫൈഡ് എഞ്ചിനീയറും ഒരു മലയാളി തന്നെ. മഞ്ഞുമ്മൽ ബോയ്സ്, ചുരുളി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സൗണ്ട് മിക്സർ ഫസൽ എ ബക്കറാണ് ഇന്ത്യയിലെ ആദ്യത്തെ DTS X സ്റ്റുഡിയോ കേരളത്തിന് സമ്മാനിച്ചിരിക്കുന്നത്. ഡോൾബി അറ്റ്മോസിനെക്കാൾ മികച്ച സൗണ്ട് ക്വാളിറ്റിയിൽ എത്തുന്ന DTS X ഇനി പ്രേക്ഷകർക്ക് ആസ്വാദനത്തിന്റെ ഒരു പുതിയ തലമാണ് സമ്മാനിക്കാൻ പോകുന്നത്. എന്താണ് DTS X? എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ? DTS - X ടെക്നോളിയെക്കുറിച്ച് ഫസൽ എ ബക്കർ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
DTS - X ഓഡിയോ എന്ന് പറയുന്നത് ?
നമ്മൾ ഇന്ന് കാണുന്ന ഡോൾബി അറ്റ്മോസ്, DTS X, സോണി 360 ഓഡിയോ ഇതെല്ലാം IAB അഥവാ ഇമ്മേഴ്‌സീവ് ഓഡിയോ ബിറ്റ്‌സ്ട്രീം എന്ന ഫോർമാറ്റിന് താഴെ വരുന്നവയാണ്, എന്നാൽ കേരളത്തിലും ഇന്ത്യയിലും ഏറ്റവും കൂടുതൽ മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ഡോൾബി അറ്റ്മോസ് എന്ന ഓഡിയോ ടെക്നോളജിയാണ്. ഹോളിവുഡ് അടക്കമുള്ള സിനിമകൾ ലോകത്താകമാനമായി റിലീസ് ചെയ്യപ്പെടുമ്പോൾ അതിന്റെ ഓഡിയോയിലേക്ക് പല വേർഷനുകൾ മിക്സ് ചെയ്യേണ്ടി വരും. ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ഈ സിനിമകൾ DTS X ലേക്കാണ് മിക്സ് ചെയ്യാറുള്ളത്. ചില സ്ഥലങ്ങളിൽ ഇത് ഓറോ 3D എന്ന വേർഷനിലേക്ക് മാറ്റേണ്ടി വരാറുണ്ട്. ഏറെ സ്ഥലങ്ങളിലും ഇത് എത്തുന്ന ഡോൾബി അറ്റ്മോസിലേക്കാണ്. സിനിമയിൽ എല്ലാ സൗണ്ടും സ്റ്റാന്റേർഡൈസ് ചെയ്യണം എന്ന് നിയമം വന്നതിന് ശേഷം IAB ഗുണം വർധിക്കുയാണ് ഉണ്ടായത്. IAB യിൽ ഏത് ഫോർമാറ്റിലും നമുക്ക് ഓഡിയോ മിക്സ് ചെയ്യാൻ സാധിക്കും. ഇത്ര നാളും ഡോൾബി അറ്റ്മോസ് മാത്രമായിരുന്നു ഇന്ത്യൻ തിയറ്ററുകളിൽ പ്രചാരത്തിലുണ്ടായിരുന്നത്, സിനിമ ഓഡിയോ സ്റ്റാന്റേർഡൈസ് ചെയ്യണം എന്ന നിയമം വന്നതിന് പിന്നാലെയാണ് DTS X എന്നൊരു ആശയത്തിലേക്ക് ഞാൻ എത്തുന്നതും ഇന്ത്യയിലേക്ക് ആദ്യമായി കൊണ്ടു വരുന്നതും.
എന്താണ് ഇതിന്റെ പ്രത്യേകത?
മറ്റ് IAB സിസ്റ്റങ്ങളെ അപേക്ഷിച്ച് DTS X ന്റെ സൗണ്ട് ക്വാളിറ്റി മികച്ചതാണ്. ഇത് പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. DTS X ഉപയോഗിച്ച് സൗണ്ട് മിക്സിംഗ് കഴിഞ്ഞ ഒരു സിനിമയുടെ ഔട്ട് പുട്ട് എന്ന് പറയുന്നത് IAB ഫോർമാറ്റിൽ ആയിരിക്കും അതുകൊണ്ട് തന്നെ ഈ ഫോർമാറ്റ് ഡോൾബി അറ്റ്മോസുള്ള തിറ്ററുകളിലും DTS X ഉള്ള തിയറ്ററുകളിലും ഉപയോഗിക്കാൻ സാധിക്കും. കൂടാതെ IAB യുടെ ഫോർമാറ്റിലുള്ള ഏത് തിയറ്ററുകളിലും ഈ സിനിമ ഉപയോഗിക്കാൻ സാധിക്കും.
ഇന്ത്യയിൽ ആദ്യം
GDC എന്ന കമ്പനിയാണ് ലോകത്താകമാനം DTS X ഓഡിയോ കൊണ്ടു വന്നിരിക്കുന്നത്. അവർ തിയറ്ററുകളിലും ഇപ്പോൾ ഇത് ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. അവർ എന്റെ സ്റ്റുഡിയോ സന്ദർശിക്കുകയും അവരുടെ പ്രൊസീജിയേഴ്സ് എല്ലാം കഴിഞ്ഞ ശേഷം യുഎസിൽ നിന്നാണ് DTS X സ്റ്റുഡിയോയ്ക്ക് വേണ്ടി എനിക്ക് അപ്രൂവൽ ലഭിക്കുന്നത്. ഒപ്പം ഇതിനെക്കുറിച്ചുള്ള ഒരു ട്രെയിനിംഗും അവർ എനിക്ക് നൽകിയിരുന്നു, ഫ്രാൻസിൽ നിന്നുള്ള സംഘമാണ് ട്രെയിനിംഗ് കണ്ടക്ട് ചെയ്തത്. ഇമ്മേഴ്‌സീവ് ഓഡിയോ ബിറ്റ്‌സ്ട്രീം എന്ന ഫോർമാറ്റ് വളരെ ഫ്ലെക്സിബിളായിട്ടുള്ള ഫോർമാറ്റാണ്