സൂപ്പര്‍ ഹീറോ ചിത്രമായ ഡെഡ്പൂള്‍ & വോള്‍വറിനില്‍ നിന്ന് ഒരു വരി നീക്കം ചെയ്യണമെന്ന് വിതരണ കമ്പനിയായ ഡിസ്നി തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് റയാന്‍ റെയ്‌നോള്‍ഡ്‌സ്. റെയ്‌നോള്‍ഡ്‌സ് ചിത്രത്തിന്റെ സംവിധായകന്‍ ഷോണ്‍ ലെവിയും അടക്കം അഞ്ചു പേര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഡിസ്നിയുടെ സിഇഒ ബോബ് ഐഗറാണ് നാല് വാക്കുകളുള്ള ഒരു വരി നീക്കം ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. ഡിസ്‌നിയുടെ ഈ നിര്‍ദ്ദേശം നിര്‍മ്മാണ കമ്പനിയായ മാര്‍വെലിന്റെ സിഇഓ കെവിന്‍ ഫീജാണ് തന്നെ അറിയിച്ചതെന്നും റയാന്‍ റെയ്‌നോള്‍ഡ്‌സ് പറഞ്ഞു. ഡിസ്‌നിയുടെ ഈ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ടാണ് പിന്നീട് സിനിമ ചെയ്തതെന്ന് ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഫാസ്റ്റ് കമ്പനി ഇന്നൊവേഷന്‍ ഫെസ്റ്റിവലില്‍ റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കി. വയലന്‍സ് രംഗങ്ങളും ഡാര്‍ക്ക് ഹ്യൂമറുമായി എത്തുന്ന സിനിമ ആര്‍ റേറ്റഡ് സര്‍ട്ടിഫിക്കറ്റോടെയാണ് പ്രദര്‍ശനത്തിനെത്തിയത്.
ഡി.സി കോമിക്‌സിന്റെ ജോക്കറിന് ശേഷം വണ്‍ ബില്യണ്‍ ക്ലബ്ബില്‍ കയറുന്ന R റേറ്റഡ് ചിത്രമായി ഡെഡ്പൂള്‍ & വോള്‍വറിന്‍ മാറിയിരുന്നു. റയാന്‍ റെയ്നോള്‍ഡ്സും ഹ്യൂ ജാക്ക്മാനും ആയിരുന്നു ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാര്‍വെല്‍ കോമിക്‌സിലെ ഡെഡ്പൂള്‍, വോള്‍വറീന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്ന ചിത്രം മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ 34-ാം ചിത്രം കൂടിയായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ ഡെഡ്പൂള്‍ 2 വിന്റെ തുടര്‍ച്ചയായിരുന്നു സിനിമ. ഷോണ്‍ ലെവിയാണ് ചിത്രത്തിന്റെ സംവിധായകന്‍. റയാന്‍ റെയ്‌നോള്‍ഡ്‌സ്, റെറ്റ് റീസ്, പോള്‍ വെര്‍നിക്, സെബ് വെല്‍സ് എന്നിവരുടേതാണ് തിരക്കഥ. ഡ്യൂണ്‍ പാര്‍ട്ട് 2 നെ മറിടന്ന് 2024 ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ലൈവ് ആക്ഷന്‍ ചിത്രം എന്ന നേട്ടവും ഡെഡ്പൂള്‍ & വോള്‍വറിന്‍ സ്വന്തമാക്കിയിരുന്നു.
വോള്‍വെറിന്‍ ആയി ഹ്യൂ ജാക്ക്മാന്‍ തിരികെയെത്തുന്നു എന്നതായിരുന്നു ഡെഡ്പൂള്‍ 3യുടെ പ്രധാന സവിശേഷത. ലോകി സീരിസിലൂടെ നമ്മള്‍ കണ്ട ടിവിഎ (ടൈം വേരിയന്‍സ് അതോറിറ്റി) ഈ ചിത്രത്തിന്റെ പ്രമേയത്തിലും പ്രധാന ഭാഗമാണ്. മാര്‍വെല്‍ സ്റ്റുഡിയോസിനൊപ്പം മാക്‌സിമം എഫര്‍ട്ട്, 21 ലാപ്‌സ് എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.