ആസിഫ് അലി - ജിത്തു ജോസഫ് ചിത്രം 'കൂമൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

ആസിഫ് അലി - ജിത്തു ജോസഫ് ചിത്രം 'കൂമൻ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

ആസിഫ് അലിയെ നായകനാക്കി ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ട്വൽത് മാൻ എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂമൻ.

കേരള - തമിഴ്‌നാട് അതിർത്തിയിലുള്ള ഒരു മലയോര ഗ്രാമത്തിന്റെ ചുറ്റുപാടിലാണ് കഥയൊരുങ്ങുന്നത്. വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലമുള്ള ആളുകൾ ഒന്നിച്ച് താമസിക്കുന്ന നാട്ടിലെത്തുന്ന കർക്കശക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് കൂമൻ പറയുന്നത്. അയാളുടെ പെരുമാറ്റ രീതികൾ ആ സ്റ്റേഷനുമായി ബന്ധപ്പെട്ടുകിടക്കുന്ന വ്യക്തികളിൽ ഉണ്ടാക്കുന്ന സംഭവങ്ങളും അതേ തുടർന്ന് അവിടെയുള്ള സ്വാഭാവിക ജീവിതരീതികളിൽ ഉണ്ടാവുന്ന മാറ്റങ്ങളുമാണ് കഥയിൽ പറയുന്നത്. ഈ സംഭവങ്ങളോടുള്ള നായകൻറെ ചെറുത്തുനിൽപ്പ് കഥക്ക്‌ ത്രില്ലർ സ്വവഭാവം നൽകുന്നതുമാണ് സിനിമയുടെ കഥാതന്തു.

നേരത്തെ ജിത്തു ജോസഫ് സംവിധാനം ചെയ്ത ട്വെൽത് മാന്റെ തിരക്കഥയെഴുതിയ കൃഷ്ണകുമാറാണ് കൂമന്റെയും രചന നിർവഹിച്ചിരിക്കുന്നത്. ഇവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. കേരള തമിഴ് നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്ക്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും. അയാളുടെ കർക്കശ്യ സ്വഭാവം ആ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു.ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങൾ അസാധാരമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര ചിത്രത്തെ ത്രില്ലർ സ്വഭാവത്തിലെക്ക് നയിക്കുന്നതുമാണ് "കൂമൻ" എന്ന സിനിമയുടെ പ്രധാന കഥാതന്തു.

ആസിഫ് അലിയും ജിത്തു ജോസഫും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂമൻ. ആസിഫ് അലിയെ കൂടാതെ, രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽ‌സൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമ്മിച്ചിരിക്കുന്നത്. ജയചന്ദ്രൻ കള്ളടത്ത്, മനു പത്മനാഭൻ നായർ, ആഞ്ജലീന ആന്റണി എന്നിവർ സഹ നിർമ്മാതാക്കളാണ്. സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പും എഡിറ്റിംഗ് വി എസ് വിനായകുമാണ്. കല സംവിധാനം രാജീവ്കോവിലകവും വസ്ത്രാലങ്കാരം ലിന്റാ ജിത്തുവും കൈകാര്യം ചെയ്യുന്നു. വിഷ്ണു ശ്യാമാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.

പ്രൊജക്റ്റ് ഡിസൈനർ: ഡിക്സൺ പൊഡുത്താസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ മോഹൻ, കോ-ഡയറക്ടർ: അർഫാസ് അയൂബ്, ചീഫ് അസോസിയേറ്റ് ഡയക്ടർ: സോണി ജി സോളമൻ, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബബിൻ ബാബു, ഗാനങ്ങൾ: വിനായക് ശശികുമാർ. ചമയം:രതീഷ് വിജയൻ. പിആർഒ: വൈശാഖ് സി. വടക്കേവീട്. കളറിസ്റ്റ്: ലിജുപ്രഭാകർ. വിഎഫക്സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷൻ എന്നിവരാണ്.

Related Stories

No stories found.
logo
The Cue
www.thecue.in