'ഞാന്‍ ഒരു കള്ളനാണെന്ന് എല്ലാവരും വിചാരിക്കില്ലേ?, ആരെയും പറ്റിച്ചിട്ടില്ല'; ജൂഡിനെതിരെ തെളിവുകള്‍ നിരത്തി ആന്റണി വര്‍ഗീസ്

'ഞാന്‍ ഒരു കള്ളനാണെന്ന് എല്ലാവരും വിചാരിക്കില്ലേ?, ആരെയും പറ്റിച്ചിട്ടില്ല'; ജൂഡിനെതിരെ തെളിവുകള്‍ നിരത്തി ആന്റണി വര്‍ഗീസ്

തന്റെ സഹോദരിയുടെ വിവാഹം ആരെയും കബളിപ്പിച്ച പണം കൊണ്ട് നടത്തിയതല്ലെന്ന് നടന്‍ ആന്റണി വര്‍ഗ്ഗീസ് പെപ്പെ. സിനിമ ചെയ്യാനായി അഡ്വാന്‍സ് വാങ്ങിയിട്ട് ചിത്രീകരണത്തിന് തൊട്ടു മുന്‍പ് പിന്മാറിയെന്ന സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണത്തിന് മറുപടി നല്‍കുകകയായിരുന്നു ആന്റണി വര്‍ഗീസ്. ജൂഡിന്റെ ആരോപണം തന്നെയും കുടുംബത്തെയും ബാധിച്ചുവെന്നും സഹോദരിയുടെ വിവാഹം പൈസ പറ്റിച്ചാണ് നടത്തിയതെന്നത് വേദനിപ്പിച്ചുവെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.

ജൂഡിന് അഭിപ്രായ സ്വാതന്ത്രം ഉണ്ട്. എന്നാല്‍ തന്റെ അനിയത്തിയുടെ കല്യാണം പറ്റിച്ചുണ്ടാക്കിയ പണം കൊണ്ടാണ് നടത്തിയതെന്ന ആരോപണം വന്നത് കൊണ്ടാണ് ഇതിനെതിരെ പബ്ലിക്കായി പ്രതികരിക്കാന്‍ താന്‍ തയ്യാറായത് എന്ന് ആന്റണി പറയുന്നു. ജൂഡിന്റെ സിനിമയുടെ വിജയം എന്നത് ആഘോഷിക്കാനുള്ളതാണ് അത് മറ്റൊരാളുടെ ജീവിതം തകര്‍ക്കാനായി ദുരുപയോഗം ചെയ്യരുതെന്നും പെപ്പെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആന്റണി വര്‍ഗീസ് പറഞ്ഞത്

27/1/2020 ലാണ് ഞാന്‍ ജൂഡില്‍ നിന്നും വാങ്ങിയ പണം തിരികെ കൊടുത്തത്. ഏകദേശം ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് എന്റെ അനിയത്തിക്ക് വിവാഹ ആലോചന പോലും വരുന്നത്. 19/01/2021 നാണ് അനിയത്തിയുടെ വിവാഹം നടക്കുന്നത.് ഇവ തമ്മില്‍ ഒരു വര്‍ഷത്തെ വ്യത്യാസം ഉണ്ട്. ഞാന്‍ ടൈം ട്രാവല്‍ നടത്തി തിരികെപ്പോയാണോ പൈസ വാങ്ങി കല്യാണം നടത്തിയത്. ആന്റണി ചോദിക്കുന്നു.

മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവമാണിത്. അതും എല്ലാ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിച്ച് കൈകൊടുത്ത് പിരിഞ്ഞതിന് ശേഷമാണ് ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിക്കുന്നത്.

സ്വന്തം സക്സസ് മറ്റൊരാളുടെ ജീവിത്തിന്റെ വഴി മുടക്കാനായി ജൂഡ് ദുരുപയോഗം ചെയ്തു. എനിക്ക് അയാളോട് ദേഷ്യമല്ല സങ്കടമാണ് ഉള്ളത്. സിനിമയുടെ വിജയം ആഘോഷിക്കുകയാണ് വേണ്ടത്. ഞാന്‍ പ്രതികരിക്കാതിരുന്നപ്പോള്‍ എല്ലാവരും വിചാരിച്ചിരുന്നത് ഞാന്‍ തെറ്റുകാരനാണെന്നാണ്. എന്നെവെച്ച് സിനിമ പ്രൊഡ്യൂസ് ചെയ്യാനിരിക്കുന്ന നിര്‍മ്മാതാക്കള്‍ വിചാരിക്കുക ഞാനൊരു കള്ളനാണെന്നല്ലേ? അത് എന്റെ ഫ്യൂച്ചറിനെ മോശമായി ബാധിക്കും. എന്റെ സോഷ്യയല്‍ മീഡിയ പോസ്റ്റിന് താഴെ തെറി കമന്റുകള്‍ ഒക്കെ വരുന്നുണ്ട്. എന്നെ വിളിച്ചോട്ടെ പ്രശ്നമില്ല. ഞാന്‍ എന്റെ ഒരു ബിഗ് ബ്രദറിനെപ്പോലെ കണ്ട ഒരാളാണ് ജൂഡ്. യോഗ്യതയില്ല കഴിവില്ല എന്നോക്കെ പറയുന്നുണ്ട്. ഞാന്‍ എന്റെ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് വന്നയാളാണ്. എന്റെ യോഗ്യത നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും കഴിയില്ല.

അജഗജാന്തരത്തിന്റെ ഷൂട്ട് നടക്കുമ്പോഴാണ് തിരക്കഥ പൂര്‍ത്തിയവുന്നത് മുഴുവന്‍ വായിച്ച ശേഷം സെക്കന്റ് ഹാഫില്‍ എനിക്ക് സംശയം ഉണ്ടാവുകയും അത് പറയുകയും ചെയ്യതപ്പോള്‍ വളരെ മോശമായ രീതിയിലാണ് ജൂഡ് പ്രതികരിച്ചത്. അതിനെ തുടര്‍ന്നാണ് താന്‍ സിനിമയില്‍ നിന്നും പിന്മാറിയത്. തന്റെ അനിയത്തിയുടെ കല്യാണം നടത്തിയത് ആ കാശ് വാങ്ങിയാണെന്ന പരാമര്‍ശമാണ് തന്നെ വേദനിപ്പിച്ചത്. ജൂഡ് നടത്തിയത് വ്യക്തിഹത്യയാണ്. നമ്മളൊരളെ കുറ്റവാളി എന്ന് വിളിക്കും മുന്നേ ആ കുറ്റവാളിക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാനുള്ള ക്ഷമ നമുക്ക് ഉണ്ടാവണം. ജൂഡിനെതിരെ തന്റെ അമ്മ കേസ് നല്‍കിയിട്ടുണ്ടെന്നും ആന്റണി വര്‍ഗ്ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in