Actor Antony Varghese Pepe Wedding
Actor Antony Varghese Pepe Wedding

ആന്റണി വര്‍ഗീസ് വിവാഹിതനായി, അനീഷ പൗലോസ് വധു

നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായി. അങ്കമാലി കരയാപറമ്പ് സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചുരുങ്ങിയ ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം അനീഷ പൗലോസിനെയാണ് ആന്റണി വര്‍ഗീസ് ജീവിതപങ്കാളിയാക്കിയത്. അയര്‍ലണ്ടില്‍ നഴ്‌സാണ് അനീഷ പൗലോസ്. വിവാഹത്തിനായി നാട്ടിലേക്കെത്തുകയായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ വിന്‍സെന്റ് പെപ്പേ എന്ന കഥാപാത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയിലെത്തിയത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ആയിരുന്നു ആന്റണിയുടെ രണ്ടാമത്തെ സിനിമ. ലിജോ പെല്ലിശേരിയുടെ തന്നെ ജെല്ലിക്കട്ട് എന്ന സിനിമയിലും നായകന്‍ ആന്റണി വര്‍ഗീസ് ആയിുരന്നു.\

Actor Antony Varghese Pepe Wedding
ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു, വധു അനീഷ പൗലോസ് വിവാഹനിശ്ചയം വീഡിയോ

അജഗജാന്തരം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് ആന്റണി വര്‍ഗീസിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍.

ഓഗസ്റ്റ് 4ന് ഇതേ പള്ളിയില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in