കുറ്റകൃത്യങ്ങള്‍ക്ക് മതപരിവേഷം കൊടുക്കേണ്ട കാര്യമില്ല, ഭിന്നിപ്പിന് സംഘപരിവാര്‍ അജണ്ട: വി.ഡി.സതീശന്‍ അഭിമുഖം

ഹിന്ദുക്കളെ ഒരു ഭാഗത്തും മുസ്ലിങ്ങളെ ഒരു ഭാഗത്തുമായി വിഭജിക്കുക എന്ന തന്ത്രമാണ് അവരുടേത്. മുസ്ലിം വിരുദ്ധത അതിലുണ്ട്. ഹൈപ്പര്‍ നാഷനലിസമാണ് സംഘപിവാറിന്റെ അജണ്ട. ഹിറ്റ്‌ലറിന്റെ അജണ്ടയാണ് സംഘപരിവാറിനുള്ളത്.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയൊരു ഭിന്നിപ്പുണ്ടാക്കണമെന്ന അജണ്ട കേരളത്തില്‍ സംഘപരിവാറിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 'കോണ്‍വര്‍സേഷന്‍ വിത്ത് മനീഷ് നാരായണന്‍' എന്ന അഭിമുഖ സീരീസില്‍ ദ ക്യു എഡിറ്റര്‍ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

വി.ഡി സതീശന്‍ പറഞ്ഞത്

ന്യൂനപക്ഷങ്ങളുടെ ഐക്യമാണ് തകര്‍ക്കാനാണ് നോക്കുന്നത്. ഹിന്ദുക്കളില്‍ ചെറിയൊരു വിഭാഗത്തെ മാത്രമാണ് കേരളത്തില്‍ ബിജെപിക്കും സംഘപരിവാറിനും സ്വാധീനിക്കാന്‍ കഴിഞ്ഞത്. ന്യൂനപക്ഷത്തിനിടയില്‍ വിഭാഗീയത ഉണ്ടാക്കാനാണ് നോക്കുന്നത്. തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. തെരഞ്ഞെടുപ്പിന് വേണ്ടി രണ്ടോ മൂന്നോ കൊല്ലം കൊണ്ട് ആസൂത്രണം നടത്തുന്ന പാര്‍ട്ടിയാണ്. യുപി തെരഞ്ഞെടുപ്പിന് മുമ്പ് ആയിരത്തിനടത്ത് സംഘര്‍ഷങ്ങളുണ്ടായി.

ഹിന്ദുക്കളെ ഒരു ഭാഗത്തും മുസ്ലിങ്ങളെ ഒരു ഭാഗത്തുമായി വിഭജിക്കുക എന്ന തന്ത്രമാണ് അവരുടേത്. മുസ്ലിം വിരുദ്ധത അതിലുണ്ട്. ഹൈപ്പര്‍ നാഷനലിസമാണ് സംഘപിവാറിന്റെ അജണ്ട. ഹിറ്റ്‌ലറിന്റെ അജണ്ടയാണ് സംഘപരിവാറിനുള്ളത്.

കേരളം മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പുരോഗമനപരമായി ചിന്തിക്കുന്ന ഇടമാണ്. ഇവിടെയും ഭിന്നിപ്പിന്റെ സ്വരം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഭൂരിപക്ഷ വര്‍ഗീയതയോടും ന്യൂനപക്ഷ വര്‍ഗീയതയോടും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഏത് തരത്തിലുള്ള വര്‍ഗീയതയോടും സന്ധി ചെയ്യില്ല. അതില്‍ നിന്ന് ഒളിച്ചോടിയാല്‍ കൊടുക്കേണ്ട വില കേരളമായിരിക്കും.

രണ്ട് ഭാഗങ്ങളിലായി അഭിമുഖം ദ ക്യു ന്യൂസ് യൂട്യൂബ് ചാനലിലും ദ ക്യു ഫേസ്ബുക്കിലും കാണാം.

Related Stories

No stories found.
logo
The Cue
www.thecue.in