'കൊലക്കേസ് പ്രതി പിണറായിയില്‍ താമസിച്ചത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്'; ഇ.പി ജയരാജന്‍

'കൊലക്കേസ് പ്രതി പിണറായിയില്‍ താമസിച്ചത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്'; ഇ.പി ജയരാജന്‍

പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസ് മുഖ്യമന്ത്രിയുടെ വീടിന് 200 മീറ്റര്‍ ചുറ്റളവില്‍ ഒളിവില്‍ താമസിച്ചത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി ജയരാജന്‍. വിഷയം പൊലീസ് ഗൗരവത്തില്‍ പരിശോധിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇ.പി ജയരാജന്‍ ദ ക്യു എഡിറ്റര്‍ മനീഷ് നാരായണനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

നിജില്‍ ദാസ് ഒളിവില്‍ താമസിച്ചത് മാത്രമാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. സാധാരണ നിലയില്‍ ഒരു കൊലക്കേസ് പ്രതി അവിടെ ഒളിവില്‍ താമസിക്കാന്‍ ഒരു സാധ്യതയുമില്ല. അപ്പോള്‍ ആ സാധ്യതയ്ക്ക് വേറെ ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടായേക്കാം. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടല്ലെങ്കില്‍ അവിടെ വരേണ്ട കാര്യമില്ലല്ലോ. അങ്ങനെയൊരു താവളം ഉണ്ടാക്കേണ്ടതില്ലല്ലോ എന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ഇ.പി ജയരാജന്റെ വാക്കുകള്‍

ഹരിദാസന്‍ വധക്കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വീടിനടുത്ത് ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണ്. ക്രൂരനായ ഒരു ക്രിമിനല്‍ ആണ് അയാള്‍. അവിടെ സാധാരണ നിലയിലൊന്നും അങ്ങനെയൊരു ക്രിമിനല്‍ ഒളിവില്‍ വരുന്നതല്ല. അത് ഒളിവില്‍ മാത്രമാണെന്ന് ഞാന്‍ ധരിക്കുന്നില്ല.

വിഷയം ഗൗരവത്തില്‍ പൊലീസ് പരിശോധിക്കണം. സാധാരണ നിലയില്‍ ഒരു കൊലക്കേസ് പ്രതി അവിടെ അങ്ങനെ വന്ന് ഒളിവില്‍ താമസിക്കാനുള്ള ഒരു സാധ്യതയുമില്ല. അപ്പോള്‍ ആ സാധ്യതയ്ക്ക് വേറെ ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടായേക്കാം. ആതാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളതെന്ന് നമ്മള്‍ മനസിലാക്കണം.

അതീവ ജാഗ്രത എല്ലാവര്‍ക്കും ഉണ്ടാകണം. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടല്ലെങ്കില്‍ അവിടെ വരേണ്ട കാര്യമില്ലല്ലോ. അവിടെ അങ്ങനെയൊരു താവളം ഉണ്ടാക്കേണ്ടതില്ലല്ലോ. ഇത് ഗുരുതരമായൊരു പ്രശ്‌നം കൂടിയാണ്. ഒരു ടീച്ചറാണ് ഒളിവില്‍ താമസിപ്പിച്ചത് എന്നൊക്കെ കേള്‍ക്കുന്നു. ഇതൊക്കെ അന്വേഷിക്കേണ്ടതുണ്ട്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം ദ ക്യു ന്യൂസ് യൂട്യൂബ് ചാനലില്‍

Related Stories

No stories found.
logo
The Cue
www.thecue.in