സ്ത്രീവിരുദ്ധ നിലപാടെടുത്തവര്‍ക്കെതിരെ ഇടതുപക്ഷം നടപടി സ്വീകരിച്ചിട്ടുണ്ട്, മുരളീധരന് സമൂഹം മറുപടി കൊടുത്തു: ആര്യ രാജേന്ദ്രന്‍ അഭിമുഖം

തനിക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെ.മുരളീധരന്‍ എം.പിക്ക് സമൂഹമാണ് മറുപടി കൊടുത്തതെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. അദ്ദേഹത്തിന്റെ സംസ്‌കാരമാണ് പരാമര്‍ശത്തിലൂടെ കണ്ടത്. സ്ത്രീവിരുദ്ധത പറയുന്നവര്‍ക്കെതിരെ പൊതുസമൂഹം രംഗത്ത് വരണം എന്ന് കരുതിയാണ് മേയര്‍ എന്ന നിലയില്‍ പൊലീസില്‍ പരാതി നല്‍കിയതെന്നും ആര്യ രാജേന്ദ്രന്‍. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിലാണ് ആര്യ രാജേന്ദ്രന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സ്ത്രീകളെ അധിക്ഷേപിച്ചവര്‍ക്കെതിരെ ഇടതുപക്ഷം എന്ന നിലപാട് എടുത്തിട്ടുണ്ട്. ഇടതുപക്ഷം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്ക് എതിരാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന് മാത്രമാണ് അത്തരം നിലപാട് സ്വീകരിക്കാന്‍ പറ്റിയിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in