സര്‍ദാര്‍ ഉദ്ധം, മുദ്രാവാക്യമല്ല വിപ്ലവമുദ്രയായ ജീവിതം | SARDAR UDHAM

സര്‍ദാര്‍ ഉദ്ധം, മുദ്രാവാക്യമല്ല വിപ്ലവമുദ്രയായ ജീവിതം | SARDAR UDHAM

ഇന്ററോഗേഷന്‍ റൂമില്‍ വീണ്ടും വീണ്ടും ഓഫീസര്‍ അയാളുടെ പേര് ചോദിച്ചുകൊണ്ട് ഇരുന്നു. അയാള്‍ ഉത്തരം പറഞ്ഞില്ല. അടുത്ത ദിവസം വീണ്ടും സംസാരിക്കുമ്പോള്‍ ഓഫീസര്‍ പറഞ്ഞു, നിങ്ങളുടെ ലൈസന്‍സില്‍ നിങ്ങളുടെ പേര് ഉധം സിംഗ് എന്ന് ആണല്ലോ, എന്താണ് നിങ്ങളുടെ യഥാര്‍ത്ഥ പേര്? അപ്പോഴും അയാള്‍ ഒന്നും മിണ്ടിയില്ല. നിങ്ങളുടെ ഭൂതകാലം ഞങ്ങള്‍ക്ക് അറിയാം എന്താണ് നിങ്ങളുടെ പേര് എന്ന് ഒരിക്കല്‍ കൂടി ചോദിച്ചപ്പോള്‍ അയാള്‍ ഷര്‍ട്ടിന്റെ കൈ ഒന്ന് കയറ്റി വെച്ച ഇടം കൈ കാണിച്ചു കൊടുത്തു 'രാം മുഹമ്മദ് സിംഗ് ആസാദ്'

തീവ്രദേശീയത നിറച്ചുള്ള മുദ്രാവാക്യ സിനിമകളില്‍ നിന്നുള്ള മോചനമാണ് സര്‍ദാര്‍ ഉദ്ധം സിംഗ്. രാജ്യ സ്‌നേഹവും സ്വതന്ത്രവും മാത്രം വിഷയമാക്കി സ്ഥിരം ലേയറുകളില്‍ ഒരുക്കുന്ന സിനിമകളില്‍ നിന്നും സര്‍ദാര്‍ ഉധം വ്യത്യസ്തമാകുന്നത് ഷൂജിത് സിര്‍കാര്‍ എന്ന സംവിധായകന്‍ ഒരു വിപ്ലവകാരിയെയും, അയാളുടെ ഐഡിയോളജിയേയും കൃത്യമായി സിനിമയില്‍ റെപ്രെസെന്റ് ചെയ്തു എന്നത് കൊണ്ടാണ്. ഒരു സ്‌പൈ ത്രില്ലര്‍ ആസ്വദിക്കാന്‍ കഴിയുന്ന പോലെ ഈ സിനിമയും ആസ്വദിക്കാന്‍ കഴിയുന്നു. കഥ പറയുവാന്‍ ഷൂജിത് സിര്‍ക്കാര്‍ സ്വീകരിച്ച നോണ്‍ ലീനിയര്‍ നറേറ്റിവ്, ഉദമിനെയും അവന്റെ യാത്രയെയും, അവന്‍ കണ്ടു മുട്ടുന്ന ആളുകളെയും, അവന്റെ പ്രതികാരത്തെയും കാണുന്നവരുടെ ഉള്ളില്‍ കൃത്യമായ ഇമ്പാക്ട് ഉണ്ടാക്കുവാന്‍ സഹായിച്ചു.

ഉദമിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ദിവസം 1919 ഏപ്രില്‍ 13 ആയിരുന്നു. തലേ ദിവസത്തെ ജോലി കഴിഞ്ഞു കിടന്ന് ഉറങ്ങുകയായിരുന്നു ഉധം, തന്റെ സുഹൃത്ത് ബല്ലി വെടിയേറ്റ് മുറിയിലേക്ക് കയറി വരുമ്പോഴാണ് ജാലിയന്‍ വാല്ല ബാഗില്‍ സംഭവിച്ചത് അറിയുന്നത്. റൗലറ്റ് ആക്റ്റിനെതിരെ നടന്ന സമാധാനപരമായ കൂട്ടായ്മയിലേക്ക് ജനറല്‍ ടൈയര്‍ വെടിയുതിര്‍ത്ത് ആയിരങ്ങള്‍ മരിച്ചു വീണു. തന്റെ പ്രണയിനി ശ്രുതിയടക്കം ഒരുപാട് പേരെ കൊന്ന അന്നത്തെ പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ആയിരുന്ന sir Michael O'Dwyer നോടുള്ള ഉദമിന്റെ പകയും, ആ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിലൂടെയും സര്‍ദാര്‍ ഉധം പുരഗമിക്കുന്നു. ഇന്ത്യയില്‍ നിന്ന് പ്രതികാരം ചെയാന്‍ ബ്രിട്ടനില്‍ പോയി, 6 വര്‍ഷത്തോളം പല പേരുകളില്‍, ബ്രിട്ടനിലെ പല സ്ഥലങ്ങളിലായി താമസിച്ച്, ജോലി ചെയ്ത്, തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുമ്പോള്‍ നമ്മള്‍ സാക്ഷിയാകുന്നത് ഒരാള്‍ ഒറ്റക്ക് നടത്തിയ പോരാട്ടത്തിനാണ്. വിക്കി കൗശലിന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് സര്‍ദാര്‍ ഉധം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല. ബ്രിട്ടീഷ് ആക്ടര്‍സും, മികച്ച അഭിനയം തന്നെ കാഴ്ചവെച്ചു. സിനിമയിലുള്ള ഭഗത് സിംഗ് റെഫെറെന്‍സുകള്‍ കൃത്യമായ അളവില്‍ കൃത്യമാ സീക്വന്‍സുകളില്‍ പ്ലെസ് ചെയ്തത് സിനിമ ഉണ്ടാക്കുന്ന ഇമ്പാക്ട് ഇരട്ടിപ്പിക്കുന്നുണ്ട് പലപ്പോഴും. HSRAയും UKയില്‍ പോയതിനു ശേഷം അവിടെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പേഴ്സുമായുള്ള അസ്സോസിയേഷനുമെല്ലാം സിനിമയില്‍ മികച്ചു നില്‍ക്കുന്നുണ്ട്.

2 മണിക്കൂര്‍ 40 മിനുട്ട് ആണ് സിനിമയുടെ duration. വലിയൊരു സിനിമയാണ്. പല സീനുകളും സൈലന്‍സ് മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. Chandrashekhar Prajapati എന്ന എഡിറ്ററുടെ കൂടി മികവ് ഈ സിനിമയില്‍ കാണാം. നോണ്‍ ലീനിയര്‍ സിനിമയെ യുണിക്ക് ആക്കുന്ന കട്ടുകള്‍. കഥ പറച്ചിലിന്റെ ഒഴുക്ക് നഷ്ടപ്പെടാതെ കൃത്യമായി ബ്ലെന്‍ഡ് ചെയ്ത ഷോട്ട് പ്ലേസ്‌മെന്റ്. ഉദമിന്റെ ചടുലതക്ക് അനുസരിച്ചുള്ള ട്രാന്‌സിഷനുകള്‍.

റിതേഷ് ഷാഹ്, ശുഭേന്ദു ഭട്ടാചാര്യ തുടങ്ങിയവരാണ് തിരക്കഥക്ക് പിന്നില്‍. ഉധം എല്ലാവര്‍ക്കും പരിചിതമായ ഒരാളല്ല, പലപ്പോഴും ഫ്രീഡം ഫൈറ്റേഴ്‌സിനെ കുറിച്ച് പറയുമ്പോള്‍ ഉധത്തെ മറന്നു പോകാറുണ്ട്. ഭഗത് സിംഗിന്റെ കൂടെ HSRA Hindustan Socialist Republican Association ഭാഗമായിരുന്ന ഉധം ആരായിരുന്നുവെന്ന് മനസിലാക്കി തരാന്‍ സിനിമക്ക് സാധിച്ചട്ടുണ്ട്. പല സീനുകളിലും ഒരുപാട് സംസാരിക്കേണ്ടിടത്ത് ഷാര്‍പ്പ് ആയ ഡയലോഗുകളിലൂടെ പറയാനുള്ളത് എല്ലാം പറഞ്ഞു വെക്കുന്നുണ്ട്. പ്രത്യേകിച്ച് ഭഗത് സിങിനെ കുറിച്ച് ഡിറ്റക്റ്റീവ് ജോണ്‍ സ്വെയ്നിന്റെ അടുത്ത് പറയുന്നത്.

സിനിമ കണ്ടു കഴിയുമ്പോള്‍ നിങ്ങള്‍ ഓര്‍ത്തിരിക്കാന്‍ പോകുന്ന 2 പ്രധാന ഘടകങ്ങള്‍ സിനിമയിലെ ഛായാഗ്രഹണവും സൗണ്ട് ഡിസൈനുമാണ്. അതില്‍ ഏറ്റവും അധികം പ്രേക്ഷകരെ ഇമ്പ്രെസ് ചെയുന്നത് വിഷ്വൽ ട്രാന്‌സിഷന്‍ പോലെ മനോഹരമായി ഒരുക്കിയ സൗണ്ട് ട്രാന്‌സിഷനുകള്‍ ആണ്. ബാക്ക്ഗ്രൗണ്ട് സ്‌കോറും മികച്ച നില്‍ക്കുന്നു പ്രത്യേകിച്ച് ക്ലൈമാക്‌സില്‍. ഒരു തിയറ്റര്‍ വാച്ച് ഗ്യാരണ്ടി ചെയുന്ന സിനിമയായിരിക്കെ വൈഡ് ഷോട്ടുകള്‍ ഒരുപാടുണ്ട് സിനിമയില്‍. ഛായാഗ്രഹണത്തിനൊത്തുള്ള കളര്‍ ഗ്രെഡിങ്ങും, ഉദമിന്റെ മൂടും, പാഷനും, പ്രേക്ഷകര്‍ക്ക് കണക്ട് ചെയാന്‍ സഹായിക്കുന്നുണ്ട്.

വി എഫ് എക്‌സ് സഹായത്തോടെ ഒരു കാലഘട്ടം തന്നെ റീക്രിയേറ്റ് ചെയ്തുകൊണ്ടുള്ള പ്രൊഡക്ഷന്‍ ഡിസൈനും ക്വാളിറ്റി കീപ് ചെയുന്നുണ്ട്. വളരെ കുറച്ചു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാത്രമാണ് സിനിമയില്‍ രെജിസ്റ്റര്‍ ചെയുന്നത്. അതുകൊണ്ട് തന്നെ വി എഫ് എക്സില്‍ കൂടുതല്‍ ഡിപെന്‍ഡ് ചെയ്യണ്ട സാഹചര്യം വരുമ്പോഴും മികച്ച ആര്‍ട്ട് വര്‍ക്ക് സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.

കാലം കൃത്യമായി അടയാളപ്പെടുത്താതെ പോയ ഒരു വിപ്ലവകാരിയെയും അയാള്‍ പൂര്‍ത്തീകരിച്ച അയാളുടെ പ്രതികാരത്തെയും അയാളുടെ അചഞ്ചലമായ ദേശസ്‌നേഹവും സര്‍ദാര്‍ ഉധം എന്ന സിനിമയില്‍ നിങ്ങള്‍ക്ക് കാണാനാകും. ചരിത്രത്തെ അട്ടിമറിച്ചുള്ള ജീവചരിത്ര കഥകളും തീവ്രദേശീയതയിലൂന്നിയുള്ള അതിവൈകാരിക സൃഷ്ടികളും പെരുകുന്ന കാലത്ത് സര്‍ദാര്‍ ഉദ്ധം മസ്റ്റ് വാച്ച് സിനിമയാണ്.

The Cue
www.thecue.in