ലോഹി സാറ് പറഞ്ഞു, എല്ലാത്തിനും രസച്ചരട് എന്നൊരു സംഗതിയുണ്ട് അത് പൊട്ടുന്നതിന് മുന്നേ അടുത്ത കാര്യം പറയണം; ജിസ് ജോയ്

സിനിമയിൽ ലോഹിതദാസ് ഏറെ സ്വാധീനിച്ച തിരക്കഥാകൃത്താണെന്ന് സംവിധായകൻ ജിസ് ജോസ്. എഴുത്തായിരുന്നു ലോഹിതദാസ് ഏറെ ആസ്വദിച്ചിരുന്നതെന്നും തിരക്കഥാകൃത്ത് ഒരു മാജിക്കുകാരനെപ്പോലെയാണെന്നും ദ ക്യു അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞു.

ജിസ് ജോയ് അഭിമുഖത്തിൽ പറഞ്ഞത്

സിനിമയിൽ സാറ് ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്നത് എന്താണെന്ന് ലോഹി സാറിനോട് ചോദിച്ചു, അപ്പോൾ എഴുത്താണെന്ന് അദ്ദേഹം പറഞ്ഞു. അഭിനേതാവ് എന്ന മേൽവിലാസം ഉണ്ടെങ്കിലും എഴുത്താണ് കൂടുതൽ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിൽ അഞ്ച് ദിവസം കൊണ്ട് എഴുതിയ സിനിമകളും പത്ത് ദിവസം കൊണ്ട് എഴുതിയ സിനിമകളൊക്കെ ഉണ്ട്. തിരക്കഥാകൃത്തിന്റെ മാജിക് എന്ന് പറയുന്നത് ഒരു മാജിക്കുകാരന്റെ കുപ്പായത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന മുയലും പ്രായവും തത്തമ്മയുമൊക്കെയാണ്. മുയല് പുറത്തേയ്ക്ക് വരട്ടെയെന്ന് പറയുമ്പോൾ മുയല് തന്നെ പുറത്തേയ്ക്ക് വരണം. തത്തമ്മ വന്നാൽ മാജിക് പൊളിയും. മയില് പോലും വരാൻ പാടില്ല. ഈ സംഗതിയാണ് ഓരോ സിനിമയിലും നമ്മൾ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിനും രസച്ചരട് എന്നൊരു സംഗതിയുണ്ട് അത് പൊട്ടുന്നതിന് മുന്നേ അടുത്ത കാര്യം പറയണം. രണ്ടുമൂന്ന് പൊട്ടൽ പൊട്ടിക്കഴിഞ്ഞാൽ പിന്നെ കൂട്ടിക്കെട്ടാൻ പാടായിരിക്കും. ഹിസ് ഹൈനസ് അബ്ദുള്ളയുടെക്ളൈമാക്സിന് അദ്ദേഹമെടുത്ത പ്രഷറ് ഭയങ്കരമായിരുന്നു എന്നദ്ദേഹം പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in