ഓറാ ഓറാ നാടകക്കാറാ..., മഹാമാരിക്കപ്പുറം നാടകത്തിനുമുണ്ടാകും നല്ലകാലം

കൊവിഡ് മഹാമാരി ലോകത്തെ ജീവിതക്രമം തന്നെ അനിശ്ചിതത്വത്തിലാക്കിയപ്പോള്‍ കലാമേഖലയും സ്തംഭനാവസ്ഥയിലായിരുന്നു. നടനും തിയറ്റര്‍ കലാകാരനുമായ വിജേഷ് കെ.വി ഗാനരചനയും സംഗീതവും സംവിധാനവും നിര്‍വഹിച്ച ഡ്രാവോ എന്ന തിയറ്റര്‍ സോംഗ് ഫിലിം നാടകമേഖല അതിജീവിക്കുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. ദ ക്യു യൂട്യൂബ് ചാനലിലൂടെ ഡ്രാവോ ഇന്ന് പുറത്തിറങ്ങി.

പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, പ്രിയനന്ദനന്‍, പ്രജേഷ് സെന്‍, അനുരാജ് മനോഹര്‍, രതീഷ് പൊതുവാള്‍, ജോയ് മാത്യു ഹരീഷ് പേരടി,സന്തോഷ് കീഴാറ്റൂര്‍, എസ് സുരേഷ് ബാബു തുടങ്ങി നിരവധി ചലച്ചിത്ര നാടക പ്രവര്‍ത്തകരിലൂടെയാണ് ഗാനം ലോഞ്ച് ചെയ്യപ്പെട്ടത്.

അക്ഷയ് ദിനേശാണ് അസോസിയേറ്റ് ഡയറക്ടര്‍, റിഥം തനുജ്, പാടിയത് അശ്വിന്‍ ആര്‍.എം. മുഹമ്മദ് എ ആണ് ക്യാമറ. നിഖില്‍ നാഥ് ആണ് എഡിറ്റിംഗും കളറിസ്റ്റും. സുനില്‍ രാജശ്രീ കളറിസ്റ്റ്. ലൈറ്റ്‌സ് ക്രിസ്റ്റി ജോര്‍ജ്ജ്. മേക്കപ്പ് ലാല്‍ കൂട്ടാലിട, സൗണ്ട് മിക്‌സ് പ്രവീജ്, ആര്‍ട്ട് ആര്‍ട്ട് കഫേ പറമ്പില്‍ ബസാര്‍. അസോസിയേറ്റ് ക്യാമറ ചന്തു മേപ്പയൂര്‍, ഹരീഷ് പി.എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിപിന്‍ കാരന്തൂര്‍.

No stories found.
The Cue
www.thecue.in