കുറഞ്ഞ സമയത്തിൽ തന്നെ പുതുമുഖങ്ങൾ കഴിവ് തെളിയിക്കണം, കോമ്പറ്റീഷൻ ഭയങ്കര ടൈറ്റാണ്; ജോ ജോൺ ചാക്കോ

പുതുമുഖങ്ങൾക്ക് സിനിമയിൽ കഴിവ് തെളിയിക്കുവാൻ കുറച്ച് സമയം മാത്രമേ കിട്ടാറുള്ളുവെന്നും കുറഞ്ഞ സിനിമകൾ കൊണ്ട് തന്നെ കഴിവ് തെളിയിക്കേണ്ടതുണ്ടെന്നും നടൻ ജോ ജോൺ ചാക്കോ. നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരനാണ് ജോ ജോൺ ചാക്കോ. ജോ ജോൺ നായകനാകുന്ന ചിരി സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം റീൽസിൽ റിലീസ് ചെയ്തു. സിനിമയുടെ വിശേഷങ്ങൾ ദ ക്യു വിനോട് പങ്കുവെയ്ക്കുന്നതിനിടെയാണ് പുതുമുഖങ്ങൾ മലയാള സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞത്.

ജോസഫ് ,പി കൃഷ്ണ എന്നിവരാണ് ചിരി സംവിധാനം ചെയ്തത്. ഡ്രീം ബോക്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മുരളി ഹരിതം നിര്‍മ്മിക്കുന്ന "ചിരി"യില്‍ ശ്രീജിത്ത് രവി, സുനില്‍ സുഗത, വിശാഖ്, ഹരികൃഷ്ണന്‍, ഹരീഷ് പേങ്ങന്‍, മേഘ സത്യന്‍, ഷൈനി സാറാ , ജയശ്രീ, സനുജ, അനുപ്രഭ, വര്‍ഷ മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ജോ ജോൺ ചാക്കോയുടെ വാക്കുകൾ

പുതിയ ആളുകൾ കൂടുതലായി വരുന്നത് കാരണം കോമ്പറ്റീഷൻ ഭയങ്കര ടൈറ്റാണ്. കുറഞ്ഞ സിനിമകൾ കൊണ്ട് തന്നെ പ്രൂവ് ചെയ്യണം, അതാണ് പുതുമുഖങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പണ്ടൊക്കെയാണെങ്കിൽ കുറച്ചധികം സിനിമകൾ ചെയ്യുവാനുള്ള അവസരം ഉണ്ടായിരുന്നു. ചിലർ വളരെ പെട്ടന്ന് തന്നെ ക്ലിക്ക് ആവും. ഷൈനിന്റെ അനിയൻ ആയത് കൊണ്ട് കാര്യങ്ങൾ എളുപ്പമാകണമെന്നില്ല. നാല് വർഷത്തിനിടയിൽ ഞാൻ മൂന്നു സിനിമകൾ ആണ് അഭിനയിച്ചത്. ഏകദേശം അമ്പത് ഒഡീഷനുകളിൽ ഞാൻ പങ്കെടുത്തു.

No stories found.
The Cue
www.thecue.in