മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം എംടി ആലോചിച്ചിരുന്നു: സിബി മലയില്‍

എംടിയുടെ തിരക്കഥയില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഉള്‍പ്പെടുത്തി ജൂലിയസ് സീസര്‍ മലയാളത്തില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്ന് സിബി മലയില്‍. ആ ചിത്രത്തിന്റെ പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ നടന്നതാണെന്നും പിന്നീട് ബജറ്റ് പ്രശ്‌നങ്ങള്‍ കാരണം ചിത്രം ഉപേക്ഷിച്ചതെന്നും സിബി മലയില്‍ ദ ക്യുവിന്റെ മാസ്റ്റര്‍സ്‌ട്രോക്കില്‍ പറഞ്ഞു.

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം എംടി ആലോചിച്ചിരുന്നു: സിബി മലയില്‍
കിരീടം റിലീസ് ചെയ്ത് പതിനഞ്ചാം ദിവസം ദശരഥം| സിബി മലയില്‍  

എംടി സാറിന്റെ അടുത്ത് ഒരു സിനിമ ചെയ്യാനായി ചെല്ലുമ്പോള്‍ ആദ്യം പറഞ്ഞത് ‘ജൂലിയസ് സീസര്‍’ മലയാളത്തില്‍ ചെയ്യാമെന്നാണ്, മള്‍ട്ടി സ്റ്റാര്‍ ചിത്രമായി മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുളള താരങ്ങളെ ഉള്‍പ്പെടുത്തി, അന്നത്തെ ഒരു ‘ബാഹുബലി’ എന്ന് പറയാവുന്ന സിനിമ.അതിന് വേണ്ടി ആലോചന തുടങ്ങുകയും ലൊക്കേഷന്‍ അന്വേഷിച്ചു പല സ്ഥലങ്ങള്‍ പോയി കാണുകകയും ചെയ്തു. പിന്നീട് തിരക്കഥ എഴുതുന്ന അവസരത്തിലാണ് ആ ചിത്രത്തിന്റെ ബജറ്റ് വിചാരിച്ചതിനേക്കാള്‍ കൂടുമെന്ന് മനസിലായത്. അന്നത്തെ കൊമേര്‍ഷ്യല്‍ വയബിലിറ്റിക്ക് പറ്റാത്ത ചിത്രമായി തോന്നിയത് കൊണ്ട് തല്‍ക്കാലത്തേക്ക് മാറ്റി വെക്കുകയായിരുന്നു.  

സിബി മലയില്‍

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം എംടി ആലോചിച്ചിരുന്നു: സിബി മലയില്‍
ക്ലൈമാക്‌സ് കിട്ടിയത് രാജീവ് ഗാന്ധിയെ ആക്രമിച്ച സംഭവത്തില്‍ നിന്ന്, മാസ്റ്റര്‍ സ്‌ട്രോക്കില്‍ സിബി മലയില്‍

പിന്നീട് എംടി തന്നെയാണ് അദ്ദേഹത്തിന്റെ ‘ശത്രു’ എന്ന കഥയില്‍ നിന്ന് ‘സദയം’ എന്ന തിരക്കഥ രൂപപ്പെടുത്തിയതെന്നും സിബി മലയില്‍ പറഞ്ഞു. എംടിയെ പോലെ വലിയൊരു എഴുത്തുകാരന്‍ ആയത് കൊണ്ട് തന്നെ മറ്റ് ഏത് സിനിമ ചെയ്യുന്നതിനേക്കാള്‍ ജാഗ്രതയോടെയാണ് ആ ചിത്രം ചെയ്തതെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

മാസ്റ്റര്‍ സ്‌ട്രോക്ക് പാര്‍ട്ട് 1

മാസ്റ്റര്‍ സ്‌ട്രോക്ക് പാര്‍ട്ട് 2

Related Stories

No stories found.
logo
The Cue
www.thecue.in