കിരീടം റിലീസ് ചെയ്ത് പതിനഞ്ചാം ദിവസം ദശരഥം| സിബി മലയില്‍  

മാസ്റ്റര്‍ സ്‌ട്രോക്ക് അഭിമുഖ പരമ്പരയില്‍ സിബി മലയിലുമായുള്ള സംഭാഷണം രണ്ടാം ഭാഗം

കിരീടം എന്ന സിനിമയുടെ റിലീസിന് മുമ്പ് തന്നെ ദശരഥത്തിന്റെ കഥ തീരുമാനിക്കപ്പെട്ടിരുന്നു. സിനിമ ചെയ്യാനായി മോഹന്‍ലാല്‍ ആണ് ആവശ്യപ്പെട്ടത്. പത്തോളം സിനിമകള്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്ത് ലോഞ്ച് ചെയ്യാന്‍ ന്യൂ സാഗാ ഫിലിം എന്ന കമ്പനി അന്ന് തീരുമാനിച്ചിരുന്നു. അന്നത്തെ പ്രധാന സംവിധായകരെ ഉള്‍പ്പെടുത്തി പത്ത് സിനിമകള്‍ എന്നായിരുന്നു അവരുടെ പ്ലാന്‍. എന്റെ സിനിമ അന്ന് ഏഴാമത്തെ പ്രൊജക്ടായിരുന്നു. അതൊരു കമ്മിറ്റ്‌മെന്റ് എന്ന നിലയ്ക്ക് ആയിരുന്നില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരുന്നു മിക്ക പ്രൊജക്ടുകളിലും. ജോഷി സാറായിരുന്നു അന്ന് ഏറ്റവും മാര്‍ക്കറ്റ് വാല്യു ഉള്ള ഡയറക്ടര്‍. മഹര്‍ഷി മാത്യൂസ് എന്ന ജോഷി സാറിന്റെ ചിത്രമായിരുന്നു ആദ്യം ചെയ്യാനിരുന്നത്. ആ പ്രൊജക്ട് നടക്കില്ല അതിന് പകരം ദശരഥം നമ്മുക്ക് ചെയ്തൂടേ ഇവര്‍ക്ക് വേണ്ടി എന്ന് ലാല്‍ ആണ് കിരീടത്തിന്റെ ലൊക്കേഷനില്‍ വച്ച് ചോദിക്കുന്നത്.

ഹിസ്‌ഹൈനസ് അബ്ദുള്ളയുടെയും കഥയും ദശരഥത്തിന്റെ കഥയുമാണ് അന്ന് മുമ്പിലുണ്ടായിരുന്നതെന്നും സിബി മലയില്‍. ഏത് ചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിച്ചോ എന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാലിനോട് അഭിപ്രായം തേടി. വേഗത്തില്‍ എഴുതാമെന്ന ചിന്തയിലാണ് ലോഹിതദാസ് ദശരഥം തെരഞ്ഞെടുത്തതെന്നും സിബി മലയില്‍. കിരീടം റിലീസ് ചെയ്ത് പതിഞ്ചാം ദിവസമാണ് ദശരഥം ചിത്രീകരണം തുടങ്ങിയതെന്നും സിബി മലയില്‍.

Related Stories

No stories found.
logo
The Cue
www.thecue.in