കേരളത്തിലെ എന്ത് നേട്ടവും ലോകത്ത് ആദ്യമെന്ന് പറയും, അമിതമായ പുകഴ്ത്തല്‍ കൊവിഡിലും ദോഷമായിട്ടുണ്ട്: ഡോ.ബി ഇക്ബാല്‍

Summary

കൊവിഡ് 19 വ്യാപനത്തില്‍ അമിതമായ പുകഴ്ത്തല്‍ കേരളത്തെക്കുറിച്ചുണ്ടായത് ദോഷമുണ്ടാക്കിയെന്ന് പൊതുജനാരോഗ്യവിദഗ്ധനും, സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിനായുള്ള വിദഗ്ധ സമിതി അധ്യക്ഷനുമായ ഡോ.ബി ഇക്ബാല്‍. അമിതമായ പുകഴ്ത്തല്‍ വന്നപ്പോള്‍ സ്വയംസംതൃപ്തി കേരളത്തിന് സമൂഹത്തിന് ഉണ്ടായെന്നും ഡോ.ഇക്ബാല്‍. ബിബിസി റിപ്പോര്‍ട്ടില്‍ ആദ്യവാചകം കേരളം വളരെ വിജയകരമായി നിപായെയും സികായെയും നിയന്ത്രിച്ചു എന്നാണ്. സികാ വൈറസ് കേരളത്തില്‍ വന്നിട്ട് തന്നെയില്ല. അമിതമായ പുകഴ്ത്തല്‍ ഉണ്ടായി. ദ ക്യു അഭിമുഖ പരമ്പര വാഗ് വിചാരത്തില്‍ എന്‍ ഇ സുധീറുമായി സംസാരിക്കുകയായിരുന്നു ഡോ. ബി ഇക്ബാല്‍.

ഡോ.ബി ഇക്ബാല്‍ പറയുന്നു

ആദ്യം തൊട്ടേ ഞാന്‍ പറയുമായിരുന്നു താരതമ്യം പാടില്ലെന്ന്. സത്യത്തില്‍ കേരളം നേട്ടമുണ്ടാക്കിയ അതേ സമയത്ത് അസം, ത്രിപുര, ഒഡീഷ എന്നീ സംസ്ഥാനങ്ങളെടുത്താല്‍, നമ്മുടെ അത്ര ശക്തമായ പൊതുജനാരോഗ്യ സംവിധാനം അല്ലാതിരുന്നിട്ടും അവരുടെ പ്രതിരോധം മോശമായിരുന്നില്ല. അമിതമായ പുകഴ്ത്തല്‍ എല്ലാ കാര്യത്തിലും നമ്മുക്ക് തടസമായിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in