വര്‍ക്ക് വിസയുണ്ടെങ്കില്‍ ജോര്‍ജിയ ഒന്ന് ചുറ്റിയടിക്കാം    

വര്‍ക്ക് വിസയുണ്ടെങ്കില്‍ ജോര്‍ജിയ ഒന്ന് ചുറ്റിയടിക്കാം   

വര്‍ക്ക് വിസയുമായി ഗള്‍ഫിലെത്തുന്നവര്‍ക്ക് യാത്ര പോകാന്‍ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട് ഈ നാടുകളില്‍.

പ്രവാസി ജീവിതത്തിനിടെ യാത്രകള്‍ ചെയ്യാന്‍ സമയമില്ലാത്തതും നാട്ടിലെ യാത്രകളുടെ ഓര്‍മ്മകളും സാധാരണയാണ്. ജോലിയ്ക്കായി ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവര്‍ തിരക്കുകള്‍ ഒഴിഞ്ഞ് നാട്ടിലേക്ക് പോകാനാണ് ഇഷ്ടപ്പെടുന്നതും.

എന്നാല്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഗള്‍ഫ് നാടുകളില്‍ തന്നെ കണ്ടു തീര്‍ക്കാന്‍ കാഴ്ചകള്‍ നിരവധിയാണ്. വര്‍ക്ക് വിസയുമായി ഗള്‍ഫിലെത്തുന്നവര്‍ക്ക് യാത്ര പോകാന്‍ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട് ഈ നാടുകളില്‍.

വര്‍ക്ക് വിസയുള്ളവര്‍ക്ക് മൂന്ന് മണിക്കൂര്‍കൊണ്ട് എത്തിപ്പെടാന്‍ കഴിയുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ജോര്‍ജിയ. വിസ ഓണ്‍ അറെവല്‍ സംവിധാനത്തില്‍ ജോര്‍ജിയയിലേക്ക് യാത്ര തിരിക്കാവുന്നതാണ്.

പ്രവാസികള്‍ക്ക് പോകാന്‍ പറ്റിയ ചെലവ് കുറഞ്ഞ യാത്രയാണ് ജോര്‍ജിയ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. എല്ലാ സമയത്തും പ്രത്യേക കാലാവസ്ഥയെന്നതാണ് ജോര്‍ജിയയുടെ പ്രത്യേകത.

വര്‍ഷം മുഴുവന്‍ നല്ല കാലാവസ്ഥയാണ് ജോര്‍ജിയയില്‍. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ നീളുന്ന വിന്റര്‍ സീസണാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. മഞ്ഞ്പുതച്ച താഴ്വാരങ്ങള്‍, മലനിരകള്‍, ചെറിയ അരുവികള്‍ തുടങ്ങിയ കാഴ്ചകളുടെ ഒരു പറുദീസ തന്നെയാണ് ഇവിടം.

ജോര്‍ജിയയുടെ പ്രധാന ആകര്‍ഷണ കേന്ദ്രം ഗൗഡറിയാണ്. എല്ലാ കാലാവസ്ഥയിലും യാത്രക്കാരെ സ്വീകരിക്കുന്ന ഗഡൗറിയിലേക്ക് നിരവധി പേരാണ് എത്തുന്നത്.

ഹോംവൈനുകള്‍ ധാരാളം ലഭിക്കുന്ന സ്ഥലം കൂടിയാണ് ഗഡൗറി. കുറഞ്ഞചിലവില്‍ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ് ഗഡൗറിയുടെ മറ്റൊരു പ്രത്യേകത. മഞ്ഞ് മൂടിയ വഴികല്‍ തുടങ്ങുന്നതിനു മുമ്പ് തന്നെയുള്ള പ്രദേശങ്ങളില്‍ ധാരാളം കൃഷിയുണ്ട്.

മഞ്ഞില്‍ വെള്ള പുതച്ച മലനിരകള്‍ കാണുവാനും അതിനുശേഷം പച്ചപ്പ് നിറഞ്ഞ മലകളും ജലം നിറഞ്ഞ അരുവികളും താഴ്‌വാരങ്ങളുംകാണുവാന്‍ ഏതു സമയത്തും സുഖകരമായ കാലാവസ്ഥ പ്രധാനം ചെയ്യുന്ന ഗൗഡറി സഞ്ചാരികളുടെ മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു.

ഗഡൗറിയിലേക്കുള്ള റോഡ് യാത്രയാണ് മറ്റൊരാകര്‍ഷണം. ജോര്‍ജിയന്‍ സിറ്റിയില്‍ നിന്ന് നൂറു കിലോ മീറ്ററിലേറെ ദൂരമുണ്ട് ഗഡൗറിയിലേക്ക്. അവിടെക്കുള്ള യാത്രയ്ക്കാണ് സഞ്ചാരികള്‍ നിരവധി. ഈ യാത്രയില്‍ ഇരുഭാഗവും മഞ്ഞ്മൂടിയ അവസ്ഥയിലാണ് ഉള്ളത്.

ഗഡൗറിയിലെ മഞ്ഞ് മലയിലേക്കുള്ള യാത്രയിലെ പ്രധാന ആകര്‍ഷണം അവിടുത്തെ കേബിള്‍ കാറുകളാണ്. കേബിള്‍ കാറിലൂടെ മലയുടെ മുകളറ്റം എത്തിക്കഴിഞ്ഞാല്‍ അടുത്ത സവാരി പാരാഗ്ലൈഡിംഗ് ആണ്. നിരവധി സഞ്ചാരികള്‍ പാരാഗ്ലൈഡിംഗ് ചെയ്യാനായി ഇവിടെ എത്താറുണ്ട്.

മഞ്ഞ് ആണെങ്കിലും സൂര്യപ്രകാശം നല്ലപോലെ ലഭിക്കുന്ന സ്ഥലമാണ് ഗഡൗറി. ഉച്ചവെയിലില്‍ ചൂട് അധികം ഏല്‍ക്കില്ലെങ്കിലും അതില്‍ മഞ്ഞുരുകി വീഴുന്നത് കാണാന്‍ സാധിക്കും.

മലയാളികളെ സംബന്ധിച്ചിടത്തോളം ഭക്ഷണത്തിന്റെ കാര്യത്തിലും പേടിക്കേണ്ടതില്ല. ചുരുക്കം ചില ഇന്ത്യന്‍ ഹോട്ടലുകളും ഗഡൗറിയുടെ പ്രത്യേകതകളിലൊന്നാണ്. കണക്ഷന്‍ ഫ്ളൈറ്റുകളില്‍ യാത്ര ചെയ്തും ജോര്‍ജിയയിലെത്താമെന്ന പ്രത്യേകതയും ഇവിടെയുണ്ട്.

ഫാമിലി ട്രിപ്പുകള്‍ക്ക് പറ്റിയ സ്ഥലം കൂടിയാണ് ഈ പ്രദേശം. ട്രാവല്‍ ഇന്‍ഷുറന്‍സും ഹോട്ടല്‍ സൗകര്യവും ഏര്‍പ്പാടാക്കിയവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പോയി വരാന്‍ പറ്റിയ സ്ഥലമാണ് ജോര്‍ജിയ.

Related Stories

No stories found.
logo
The Cue
www.thecue.in