ഇരുമുടിക്കെട്ട് നിലത്തിട്ടതും ഭക്തരുടെ തലയിലേക്ക് നാളികേരമെറിഞ്ഞതും ഇടതുപക്ഷക്കാരല്ല: എം.സ്വരാജ്

Summary

വിശ്വാസമെന്നത് അവര്‍ക്ക് വോട്ട് തേടാനുള്ള സൂത്രം മാത്രം

ഇരുമുടിക്കെട്ട് നിലത്തിട്ടതും ഭക്തരുടെ തലയിലേക്ക് നാളികേരമെറിഞ്ഞതും ഇടതുപക്ഷക്കാരല്ല, വിശ്വാസമെന്നത് അവര്‍ക്ക് വോട്ട് തേടാനുള്ള സൂത്രം മാത്രം: എം.സ്വരാജ്

വിശ്വാസമെന്നത് ബിജെപിക്കും യുഡിഎഫിനും വോട്ട് തേടാനുള്ള സൂത്രം മാത്രമാണെന്ന് തൃപ്പുണിത്തുറ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ്. മതം,ദൈവം,വിശ്വാസം എന്നിവയെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉപയോഗിക്കാന്‍ നിയമപരമായി തന്നെ പാടില്ലെന്നിരിക്കെ അത് ഉപയോഗിക്കുന്നവര്‍ ഭാവിയില്‍ മറുപടി പറയേണ്ടി വന്നേക്കാമെന്ന് എം.സ്വരാജ് ദ ക്യു അഭിമുഖത്തില്‍

ശബരിമല നിലവില്‍ ശാന്തമാണ്. ശബരിമലയില്‍ പ്രശ്‌നമില്ലാത്തതിനാല്‍ മനസില്‍ പ്രശ്‌നമായവരെയാണ് ഈ തെരഞ്ഞെടുപ്പില്‍ കാണുന്നത്. ആരാണ് ശബരിമലയെയും വിശ്വാസികളെയും അധിക്ഷേപിച്ചതെന്ന് ചര്‍ച്ച ചെയ്യേണ്ടിവരും. ഇരുമുടിക്കെട്ട് നിലത്തിട്ടത് ഇടതുപക്ഷക്കാരല്ല. പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞ് നിന്ന് പ്രതിഷ്ഠയെ അവഹേളിച്ചതും ഇടതുപക്ഷക്കാരല്ല. വിശ്വാസമെന്ന് പറഞ്ഞാല്‍ ബിജെപിക്കും യുഡിഎഫിനും വോട്ട് തേടാനുള്ള സൂത്രം മാത്രമാണ്.

No stories found.
The Cue
www.thecue.in