രാജ്യത്ത് പരോക്ഷമായ അടിയന്തരാവസ്ഥ, അധികാരത്തേര്‍വാഴ്ചയ്ക്ക് പിന്നില്‍ ആര്‍എസ്എസ്: അഡ്വ. കാളീശ്വരം രാജ് 

രാജ്യത്ത് പരോക്ഷമായ അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ധനുമായ അഡ്വ. കാളീശ്വരം രാജ് ദ ക്യുവിനോട്. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവാസ്ഥയില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോഴത്തേത് പരോക്ഷമായാണ് നടപ്പാക്കുന്നത്. ഈ അധികാരത്തേര്‍വാഴ്ചയ്ക്ക് പിന്നിലുള്ളത് ആര്‍എസ്എസ് പോലെ സുസംഘടിതമായ കേഡര്‍ സ്വഭാവമുള്ള പ്രസ്ഥാനമാണ്. അതിനാല്‍ അതിന്റെ പ്രഭാവം വലുതായിരിക്കും. സമാധാനപരമായ ചെറുത്തുനില്‍പ്പ് എന്നത് കൂടുതല്‍ ജനാധിപത്യബോധവും ജാഗ്രതയും ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പല വിഷയങ്ങളിലും സുപ്രീംകോടതിക്ക് പൗരന്റെ അവകാശങ്ങളെ സംരക്ഷിക്കാനോ ഭരണഘടനയുടെ സംരക്ഷന്‍ എന്ന ഉത്തരവാദിത്വം നിര്‍വഹിക്കാനോ സാധിക്കുന്നില്ല. നോട്ടുനിരോധനം മുതല്‍ ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റ ഉത്തരവ് വരെ, അര്‍ധരാത്രിയോടടുത്ത സമയങ്ങളിലാണ് ദുരന്ത തീരുമാനങ്ങളെല്ലാം. ന്യായാധിപന്‍മാരുടെ പെരുമാറ്റം എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉദാഹരണമാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ മോദീ വാഴ്ത്തലെന്നും അദ്ദേഹം ദ ക്യു, ടു ദ പോയിന്റ് അഭിമുഖ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in