കുറ്റം തെളിയിക്കാന്‍ മതിയായ തെളിവില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് തന്നെ യുഎപിഎ നീക്കാം : ജസ്റ്റിസ്. പിഎസ് ഗോപിനാഥന്‍

എഫ്‌ഐആറില്‍ യുഎപിഎ വകുപ്പ് ചേര്‍ക്കുകയും അന്വേഷണ വേളയില്‍ അതുപ്രകാരമുള്ള കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ കിട്ടാതിരിക്കുകയും ചെയ്താല്‍ പൊലീസിന് തന്നെ ഈ വകുപ്പ് ഒഴിവാക്കാമെന്ന് യുഎപിഎ സമിതി അദ്ധ്യക്ഷന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് പിഎസ് ഗോപിനാഥന്‍ ദ ക്യുവിനോട്. എഫ്‌ഐആറിലെ വകുപ്പ് മാറ്റി അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാം. യുഎപിഎ പ്രകാരമാണ് അന്വേഷണ റിപ്പോര്‍ട്ടെങ്കില്‍ വിചാരണയ്ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സമിതിയുടെ അഭിപ്രായം തേടും. വിചാരണയ്ക്ക് മതിയായ കാരണങ്ങളുണ്ടെന്ന് യുഎപിഎ സമിതിക്ക് ബോധ്യപ്പെട്ടാലേ തുടര്‍ നടപടികള്‍ക്ക് അനുമതി നല്‍കാമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയുള്ളൂവെന്നും പി.എസ് ഗോപിനാഥന്‍ ദ ക്യുവിനോട് പറഞ്ഞു. കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഉണ്ടോയെന്നല്ല വിചാരണ നടത്താന്‍ തക്കതായ സംഗതികളുണ്ടോയെന്നാണ് സമിതി പരിശോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയില്ലെങ്കില്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ച് ശുപാര്‍ശ ചെയ്യുന്നതാണ് സമിതിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in