‘വൃത്തികേടിനും വിവരക്കേടിനും പരിധിയുണ്ട്’; വാളയാര്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ ശിക്ഷിക്കണമെന്ന് കെമാല്‍ പാഷ   

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക വേഴ്ചയാണ് നടന്നതെന്ന് വാളയാര്‍ സഹോദരിമാരെ അധിക്ഷേപിച്ച അന്വേഷണ ഉദ്യോസ്ഥനെതിരെ കേസെടുത്ത്, ശിക്ഷിക്കണമെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ. പെണ്‍കുഞ്ഞുങ്ങളെ അപമാനിച്ച ഉദ്യോഗസ്ഥന്‍ സെക്ഷന്‍ 22 (1) പ്രകാരമുള്ള കുറ്റമാണ് ചെയ്തത്. സാമാന്യ ബുദ്ധിയുള്ളവര്‍ അങ്ങനെ പറയില്ല. പതിനെട്ട് വയസ്സ് തികയാത്തവരാണ് കുട്ടികള്‍. 9 വയസ്സുള്ള കുട്ടി എങ്ങനെയാണ് സമ്മതം നല്‍കുക. ഇങ്ങനെയൊരാള്‍ കേസ് അന്വേഷിച്ചാല്‍ എങ്ങിനെ ശരിയാകും. മുന്‍വിധിയോടെയാണ് അയാളുടെ ഇടപെടലുണ്ടായത്. ഉഭയസമ്മതം ആരോപിക്കാന്‍ അയാള്‍ അത് നേരിട്ട് കണ്ടോയെന്നും കെമാല്‍ പാഷ ചോദിച്ചു. വൃത്തികേടും വിവരക്കേടും പറയുന്നതിന് പരിധിയുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ മികവെന്നും ഇത്തരം ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും കെമാല്‍ പാഷ ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in