മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണവും തെറിവിളിയും, രജിത് കുമാര്‍ ബിഗ് ബോസ്സില്‍ നിന്ന് പുറത്തായതിന് ഭീഷണി

മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണവും തെറിവിളിയും, രജിത് കുമാര്‍ ബിഗ് ബോസ്സില്‍ നിന്ന് പുറത്തായതിന് ഭീഷണി

ബിഗ് ബോസ്സ് മലയാളം സീസണ്‍ ടുവില്‍ നിന്ന് ഡോ.രജിത്കുമാര്‍ പുറത്തായതിന് പിന്നാലെ അവതാരകന്‍ മോഹന്‍ലാലിന് സൈബര്‍ ആക്രമണവും, വ്യക്തിയധിക്ഷേപവും. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലും സാമൂഹ്യമാധ്യമങ്ങളിലൂടെയുമാണ് രജിത്കുമാര്‍ ആരാധകരെന്ന് അവകാശപ്പെടുന്നവരുടെ ആക്രമണം. കൊവിഡ് 19 രോഗവ്യാപനത്തെക്കുറിച്ചുള്ള ഒരു ബോധവല്‍ക്കരണ വീഡിയോ ആണ് മോഹന്‍ലാല്‍ മാര്‍ച്ച് 14ന് ശനിയാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഈ വീഡിയോ പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് ഡോ.രജിത്കുമാറിനെ പിന്തുണക്കുന്നവര്‍ അധിക്ഷേപവും തെറിവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. മാര്‍ച്ച് 10ന് സംപ്രേഷണം ചെയ്ത ബിഗ് ബോസ്സ് 66ാം എപ്പിസോഡില്‍ സ്‌കൂള്‍ ടാസ്‌ക് എന്ന പേരിലുള്ള ഗെയിമിനിടെ സഹമല്‍സരാര്‍ത്ഥി രേഷ്മയുടെ രണ്ട് കണ്ണിലും ഡോ.രജിത്കുമാര്‍ മുളക് തേച്ചിരുന്നു. കണ്ണ് രോഗ ബാധയെ തുടര്‍ന്നുള്ള ചികിത്സ കഴിഞ്ഞ് ബിഗ് ബോ്സ്സ് ഹൗസില്‍ തിരിച്ചെത്തിയ മത്സരാര്‍ത്ഥിയായിരുന്നു രേഷ്മ. മുളക് തേച്ചതിന് പിന്നാലെ രേഷ്മ അടിയന്തര ചികിത്സ തേടി.

ബിഗ് ബോസ്സ് ഹൗസില്‍ നിയമലംഘനം നടത്തിയതിന് താല്‍ക്കാലികമായി പുറത്താക്കിയ രജിത്കുമാറിനെ ശനിയാഴ്ച സംപ്രേഷണം ചെയ്ത വാരാന്ത്യ എപ്പിസോഡില്‍ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് rajith army, dr rajith fans , drk fasn തുടങ്ങി വിവിധ പേരുകളിലായി രൂപപ്പെട്ടിരിക്കുന്ന ഡോ.രജിത് കുമാര്‍ ഫാന്‍സ് സഹമല്‍സരാര്‍ത്ഥികള്‍ക്കെതിരെയും അവതാരകന്‍ മോഹന്‍ലാലിനെതിരെയും രംഗത്തെത്തിയത്. ബിഗ് ബോസ്സ് സീസണ്‍ ടുവില്‍ ഏറ്റവുമധികം ആരാധകരുള്ള മത്സരാര്‍ത്ഥിയാണ് സ്ത്രീവിരുദ്ധ പ്രഭാഷണങ്ങളിലൂടെയും, അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും ചര്‍ച്ച ചെയ്യപ്പെട്ട ഡോ.രജിത്കുമാര്‍.

മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണവും തെറിവിളിയും, രജിത് കുമാര്‍ ബിഗ് ബോസ്സില്‍ നിന്ന് പുറത്തായതിന് ഭീഷണി
ബിഗ് ബോസ്സ് അതിക്രമം, രജിത് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് വാര്‍ത്താ ഏജന്‍സി

കണ്ണില്‍ മുളക് തേച്ചതിന് ക്ഷമ പറഞ്ഞിട്ടും ഡോ.രജിത് കുമാറിനെ മോഹന്‍ലാലും രേഷ്മയും അപമാനിച്ചെന്നാണ് ഫാന്‍സിന്റെ വിചിത്ര വാദം. ഡോ.രജിത്കുമാര്‍ മാപ്പ് ചോദിച്ചത് സ്വീകരിക്കുന്നതായും എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ തുടരുമോ എന്ന് ഭയം ഉള്ളതിനാല്‍ ബിഗ് ബോസ്സ് ഹൗസിലേക്ക് അദ്ദേഹത്തെ തിരിച്ചെടുക്കുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു രേഷ്മയുടെ നിലപാട്. രേഷ്മ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും ബിഗ് ബോസ്സ് ഷോയില്‍ രജിത്കുമാറിന്റെ ഭാവിയെന്ന് മോഹന്‍ലാലും വിശദീകരിച്ചു. രജിത്കുമാര്‍ രേഷ്മയോട് ചെയ്ത പ്രവര്‍ത്തി നീതികരിക്കാവുന്നതല്ലെന്നും ഇക്കാര്യത്തില്‍ വേദനയുണ്ടെന്നും മോഹന്‍ലാല്‍ ഷോയില്‍ പറഞ്ഞിരുന്നു.

മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണവും തെറിവിളിയും, രജിത് കുമാര്‍ ബിഗ് ബോസ്സില്‍ നിന്ന് പുറത്തായതിന് ഭീഷണി
ബിഗ് ബോസ്സ് ഷോയില്‍ നിന്ന് രജിത് കുമാര്‍ പുറത്ത്‌,  ക്രൂരതയ്ക്ക് ന്യായീകരണമില്ലെന്ന് മത്സരാര്‍ത്ഥി രേഷ്മ

പതിനായിരത്തിന് മുകളില്‍ കമന്റുകളാണ് മോഹന്‍ലാലിന്റെ വീഡിയോ പോസ്റ്റിന് ഉള്ളത്. 24 മണിക്കൂര്‍ സമയം തരാം അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഇല്ലെങ്കില്‍ ഏഷ്യാനെറ്റ് കത്തിക്കുമെന്ന പ്രകോപനപരമായ കമന്റിന് ആയിരത്തിന് മുകളില്‍ ലൈക്കും കിട്ടിയിട്ടുണ്ട്. നേരത്തെ രജിത്കുമാറിനെതിരെ ബിഗ് ബോസ്സ് ഹൗസില്‍ നിലപാട് സ്വീകരിച്ച മഞ്ജു പത്രോസ്, വീണാ നായര്‍, ആര്യ, ജസ്ല മാടശേരി തുടങ്ങിയ മത്സരാര്‍ത്ഥികള്‍ക്കെതിരെ വ്യാപക സൈബര്‍ ബുള്ളിയിംഗും സ്ത്രീവിരുദ്ധ ആക്രമണവും അരങ്ങേറിയിരുന്നു. ഫേക്ക് ഐഡിയില്‍ നിന്നാണ് മോഹന്‍ലാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളില്‍ ഏറെയും. മോഹന്‍ലാല്‍ സിനിമകള്‍ ഇനി കാണില്ല, ഏട്ടനെ ഇനി സ്‌നേഹിക്കില്ല, ലാലേട്ടാ എന്ന് ഇനി വിളിക്കില്ല തുടങ്ങിയ കമന്റുകളും ഇതിനിടയില്‍ വരുന്നുണ്ട്.

ശാസ്ത്രത്തെ ഉദ്ധരിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയും മോട്ടിവേഷണല്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമര്‍ശനങ്ങള്‍ നേരിട്ട് കോളജ് അധ്യാപകനാണ് ഡോ.രജിത് കുമാര്‍. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അധ്യാപകനാണ് ഡോ.രജിത് കുമാര്‍. 2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്കുമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഈ കുട്ടിയെ അധിക്ഷേപിച്ചായിരുന്നു ഡോ. രജിത്കുമാറിന്റെ പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ ഡോ.രജിത്കുമാറിനെ പങ്കെടുപ്പിക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ പിന്നീട് വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in