പുതിയ സര്‍ഫേസ് മോഡലുകള്‍ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്

പുതിയ സര്‍ഫേസ് മോഡലുകള്‍ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്

അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനിയായ മൈക്രോസോഫ്റ്റ് പുതിയ സര്‍ഫേസ് മോഡലുകള്‍ പ്രഖ്യാപിച്ചു. സര്‍ഫേസ് ഗോ 2, സര്‍ഫേസ് ബുക്ക് 3, സര്‍ഫേസ് ഹെഡ്‌ഫോണ്‍സ് 2, സര്‍ഫേസ് ഇയര്‍ബഡ്സ്, സര്‍ഫേസ് ഡോക്ക് 2 കൂടാതെ യു.എസ്.ബി സി ട്രാവല്‍ ഹബ്ബ് എന്നിവയാണ് പുതിയ ഡിസൈനുകള്‍. പല രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണിന്റെയും, വര്‍ക്ക് ഫ്രം ഹോമിന്റെ ഭാവിയെപ്പറ്റിയുള്ള അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തില്‍, നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് പുതിയ ഡിസൈനുകളെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.

മൈക്രോസോഫ്റ്റ് സര്‍ഫേസ് ഗോ 2

മൈക്രോസോഫ്റ്റ് സര്‍ഫേസ് ഗോ എന്ന പഴയ ഡിസൈനിന്റെ അതെ ബോഡി തന്നെയാണ് മൈക്രോസോഫ്റ്റ് സര്‍ഫേസ് ഗോ 2 എന്ന മോഡലിനും മൈക്രോസോഫ്റ്റ് നല്‍കിയിരിക്കുന്നത്. 10.5 ഇഞ്ച് 1920x1280 പിക്‌സല്‍ റെസല്യൂഷന്‍ ഉള്ള ഡിസ്പ്‌ളേയാണ് ഇതിലുള്ളത്. നവീകരിച്ച ബാറ്ററി ക്ഷമതയും 64 ശതമാനം വേഗതയേറിയ പെര്‍ഫോമന്‍സുമാണ് ടോപ്പ് എന്‍ഡ് വേരിയന്റില്‍ മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്. ഇന്റലിന്റെ 8 ജനെറേഷന്‍ കോര്‍ എം പ്രോസസ്സര്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടോപ്പ് വേരിയന്റിന് ഏകദേശം 48000 രൂപ വില വരും. ഇന്റല്‍ പെന്റിയം ഗോള്‍ഡ് പ്രോസസ്സര്‍ ഉള്ള 4 ജി ബി റാം 64 ജി ബി ഇന്റേണല്‍ മെമ്മറി ബേസ് മോഡലിന് ഏകദേശം 31000 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. മഗ്‌നീഷ്യം ബോഡിയില്‍ കിക്ക് സ്റ്റാന്‍ഡ് ഉള്‍പ്പടെയാണ് മൈക്രോസോഫ്റ്റ് സര്‍ഫേസ് ഗോ 2 എത്തുന്നത്. യു.എസ്.ബി ടൈപ്പ് സി, ഹെഡ്‌ഫോണ്‍ സോക്കറ്റ്, മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്ട്, 5 മെഗാപിക്‌സല്‍ വെബ് ക്യാമറയുമാണ് മറ്റു പ്രധാന സവിശേഷതകള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൈക്രോസോഫ്റ്റ് സര്‍ഫേസ് ബുക്ക് 3

മുന്‍പത്തെ മോഡലിനേക്കാള്‍ 50 ശതമാനം കൂടുതല്‍ പെര്‍ഫോമന്‍സ് ആണ് പുതിയ സര്‍ഫേസ് ബുക്കിനു മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്. 13.5 ഇഞ്ച് സ്‌ക്രീന്‍, 15 ഇഞ്ച് സ്‌ക്രീന്‍ എന്നിങ്ങനെ രണ്ടു വേര്‍ഷനുകളിലാണ് മൈക്രോസോഫ്റ്റ് സര്‍ഫേസ് ബുക്ക് 3 എത്തുന്നത്. സ്‌ക്രീനും കീബോര്‍ഡും വേര്‍പെടുത്തി ഉപയോഗിക്കാവുന്ന തരത്തിലാണ് മൈക്രോസോഫ്റ്റ് സര്‍ഫേസ് ബുക്ക് 3 ഡിസൈന്‍ ചെയ്തിരിക്കുന്നത്. 18 മണിക്കൂറോളം വരുന്ന ബാറ്ററി ബാക്കപ്പ് ആണ് ഏറ്റവും ടോപ്പ് മോഡലിന് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. മുമ്പത്തേതിലും മികച്ച ബാറ്ററി പെര്‍ഫോമന്‍സ് ഉണ്ടാവും പുതിയ മൈക്രോസോഫ്റ്റ് സര്‍ഫേസ് ബുക്ക് 3 മോഡലിന്. Nvidia GeForce GTX, Quadro RTX GPU എന്നിങ്ങനെ ഗ്രാഫിക്‌സ് കാര്‍ഡ് ഏതു വേണമെന്ന് വാങ്ങുന്നയാള്‍ക്ക് തീരുമാനിക്കാം. ഇന്റലിന്റെ 10 ജനറേഷന്‍ 'ഐസ് ലേക്ക്' കോര്‍ i5, കോര്‍ i7 പ്രൊസസ്സറുകളാണ് മൈക്രോസോഫ്റ്റ് സര്‍ഫേസ് ബുക്ക് 3 യില്‍ ഉണ്ടാവുക. വൈഫൈ 6, യു.എസ്.ബി 3.1 ടൈപ്പ് A പോര്‍ട്ടുകള്‍, യു.എസ്.ബി 3.1 ടൈപ്പ് C പോര്‍ട്ടുകള്‍, സര്‍ഫേസ് കണക്റ്റ് പോര്‍ട്ടുകള്‍, SDXC കാര്‍ഡ് സ്ലോട്ട്, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, ഫര്‍ ഫീല്‍ഡ് സ്റ്റീരിയോ മൈക്രോഫോണ്‍, ഫുള്ളി ബാക്ക്‌ലിറ്റ് കീബോര്‍ഡ് എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. 1.2 ഗിഗാഹെര്‍ട്‌സ് കോര്‍ i 5 സി പി യു ഉള്ള ഏറ്റവും ബേസ് മോഡലിന്റെ വില ആരംഭിക്കുന്നത് 121000 രൂപയിലാണ്, ഇതില്‍ 8 ജി ബി റാം കൂടാതെ 256 ജി ബി NVMe SSD യും ഉണ്ടാവും.

മൈക്രോസോഫ്റ്റ് സര്‍ഫേസ് ഹെഡ്‌ഫോണ്‍സ് 2

13 ലെവല്‍ ഉള്ള ആമ്പിയന്റ് നോയ്സ് റിഡക്ഷന്‍ ഉള്‍പെടുത്തിക്കൊണ്ടാണ് മൈക്രോസോഫ്റ്റ് സര്‍ഫേസ് ഹെഡ്ഫോണ്‍സ് 2 കമ്പനി പുതുക്കിയിരിക്കുന്നത്. കൂടാതെ മികച്ച സൗണ്ട് ക്വളിറ്റിയും ബാറ്ററി ലൈഫും പുതിയ മോഡലിനുണ്ട്. മടക്കി വെക്കാവുന്ന തരത്തിലാണ് പുതിയ ഇയര്‍കപ്പുകള്‍ നിര്‍മിച്ചിരിക്കുന്നത്. വോളിയം ക്രമീകരിക്കാനും പുറത്തെ ശബ്ദം കുറക്കാനുമായി ഓണ്‍-ഇയര്‍ ഡയലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 മണിക്കൂറോളം നില്‍ക്കുന്ന ബാറ്ററിയാണ് മൈക്രോസോഫ്റ്റ് മൈക്രോസോഫ്റ്റ് സര്‍ഫേസ് ഹെഡ്‌ഫോണ്‍സ് 2 വിന് അവകാശപ്പെടുന്നത്. ബ്ലാക്ക്, പ്ലാറ്റിനം എന്നീ വേര്‍ഷനുകളില്‍ ഹെഡ്ഫോണുകള്‍ ലഭ്യമാകും. 20000 രൂപയ്ക്ക് അടുത്തായിരിക്കും മൈക്രോസോഫ്റ്റ് സര്‍ഫേസ് ഹെഡ്‌ഫോണ്‍സ് 2ന്റെ വില.

മൈക്രോസോഫ്റ്റ് സര്‍ഫേസ് ഇയര്‍ബഡ്സ്

ഏറ്റവും മികച്ച ഫിറ്റും, ടച്ച് കണ്ട്രോളുകളും ഉള്‍പ്പെടുത്തി വിപണിയിലെത്തുന്ന മൈക്രോസോഫ്റ്റ് സര്‍ഫേസ് ഇയര്‍ബഡ്സ് ട്രൂ വയര്‍ലെസ്സ് ഹെഡ്‌സെറ്റുകളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു പ്രോഡക്റ്റ് ആയിരിക്കും. സ്‌പോട്ടിഫൈ ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീമിങ് ആപ്ലിക്കേഷനുമായി സംയോജിച്ചായിരിക്കും മൈക്രോസോഫ്റ്റ് സര്‍ഫേസ് ഇയര്‍ബഡ്സ് പ്രവര്‍ത്തിക്കുക. മൂന്ന് വത്യസ്ത സൈസിലുള്ള സിലിക്കോണ്‍ ഇയര്‍ ടിപ്പുകള്‍ സെയില്‍ ബോക്‌സിലുണ്ട്. പുതിയ മോഡലിനായി പ്രേത്യേകം ഡിസൈന്‍ ചെയ്ത ഡ്രൈവറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് പറയുന്നു ഇത് ഏറ്റവും നല്ല സൗണ്ട് നല്‍കുന്നതിന് സഹായിക്കും. മികച്ച മ്യൂസിക് എക്‌സ്പീരിയന്‍സിനും മൈക്രോസോഫ്റ്റ് ഓഫീസിലെ ഡിക്‌റ്റേഷന്‍ സംവിധാനത്തിനും വോയ്‌സ് കോളുകള്‍ക്കും ഉതകുന്ന തരത്തിലാണ് മൈക്രോസോഫ്റ്റ് സര്‍ഫേസ് ഇയര്‍ബഡ്സിന്റെ നിര്‍മാണം. പത്തുമിനിറ്റ് ചാര്‍ജുകൊണ്ട് ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. IPX4 വാട്ടര്‍ റെസിസ്റ്റന്‍സിയാണ് മൈക്രോസോഫ്റ്റ് സര്‍ഫേസ് ഇയര്‍ബഡ്സിനുള്ളത്. വിയര്‍പ്പും മറ്റും കടന്ന് ഇയര്‍ബഡ്സ് കേടാവാനുള്ള സാധ്യത ഇത് കുറക്കുന്നു. സിംഗിള്‍ ഗ്ലേസിയര്‍ കളര്‍ ഓപ്ഷനിലാണ് മൈക്രോസോഫ്റ്റ് സര്‍ഫേസ് ഇയര്‍ബഡ്സ് എത്തുക ഏകദേശം 15000 രൂപയാകും ഇന്ത്യന്‍ വിപണിയിലെ വില.

Related Stories

No stories found.
logo
The Cue
www.thecue.in