ആന്‍ഡ്രോയിഡ് 11-ല്‍ വരാനിരിക്കുന്ന സവിശേഷതകള്‍ അറിയാം

ആന്‍ഡ്രോയിഡ് 11-ല്‍ വരാനിരിക്കുന്ന സവിശേഷതകള്‍ അറിയാം

ആന്‍ഡ്രോയിഡ് 11-ന്റെ മൂന്നാമത്തെ ഡെവലപ്പര്‍ പ്രിവ്യു പുറത്തിറങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. മിക്കവാറും ഗൂഗിള്‍ പുറത്തുവിടുന്ന അവസാനത്തെ ഡെവലപ്പര്‍ പ്രിവ്യു ആയിരിക്കും ഇതെന്നാണ് ടെക് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഗൂഗിള്‍ പിക്‌സല്‍ അടിസ്ഥാനമായുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഇപ്പോള്‍ ഡെവലപ്പര്‍ പ്രിവ്യു 3 ലഭ്യമാണ്, നേരത്തെ തന്നെ ഡെവലപ്പര്‍ പ്രിവ്യു 2 ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ പുതിയ അപ്‌ഡേറ്ററിന്റെ ഓവര്‍ ദി എയര്‍ നോട്ടിഫിക്കേഷന്‍ എത്തിയിട്ടുണ്ടാകും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രധാനപ്പെട്ട മറ്റൊരു കാര്യം, താഴെ പറഞ്ഞിരിക്കുന്ന ഫീച്ചറുകള്‍ എല്ലാം തന്നെ പുതിയ സ്റ്റേബിള്‍ ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ കണ്ടില്ലെന്നും വരാം. ഇപ്പോള്‍ നടക്കുന്നത് പുതിയ ഫീച്ചറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടെസ്റ്റ് ചെയ്യുന്ന പ്രക്രിയയാണ് എന്നതാണ് ഇതിന് കാരണം.

റീസന്റ് ആപ്ലിക്കേഷന്‍ വിന്‍ഡോ

സ്മാര്‍ട്‌ഫോണില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആപ്ലികേഷനുകള്‍ ഏതെല്ലാമാണെന്ന് അറിയുന്നതിനായാണ് റീസന്റ് ആപ്ലിക്കേഷന്‍സ് വിന്‍ഡോ. ഇപ്പോള്‍ നിലവിലുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ കാണുന്നത് പോലെയുള്ള രീതിയില്‍ ആയിരിക്കില്ല ഈ വിന്‍ഡോ ആന്‍ഡ്രോയിഡ് 11ല്‍ പ്രത്യക്ഷപ്പെടുക, മറിച്ച് വലിയ ഐക്കണുകളും ഓരോ ആപ്ലിക്കേഷന്റെയും വിന്‍ഡോ ഒരു സ്‌ക്രീന്‍ഷോട്ട് പോലെ കാണാം. മാത്രമല്ല ഈ വിന്‍ഡോയുടെ താഴെയായി ഷെയര്‍ ഓപ്ഷനും സ്‌ക്രീന്‍ഷോട്ട് ഓപ്ഷനും നല്‍കിയിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ട് ഓപ്ഷന്‍ നിലവില്‍ ഉള്ള അപ്ലികേഷന്റെ ഒരു ഫോട്ടോ സേവ് ചെയ്യുന്നതിനായും, ഷെയര്‍ ഓപ്ഷന്‍ സ്‌ക്രീന്‍ഷോട്ട് സേവ് ചെയ്യാതെ ഷെയര്‍ ചെയ്യാനുള്ളതുമാണ്.

സ്‌ക്രീന്‍ഷോട്ട് പോപ്പ് അപ്പ്

സ്‌ക്രീന്‍ഷോട്ട് എടുത്താല്‍ ആ ഇമേജ് ഒരു പോപ്പ് അപ്പ് പോലെ കാണിക്കുന്ന രീതിയാണ് മിക്ക ആന്‍ഡ്രോയിഡ് വേര്‍ഷനിലും കാണുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് 11 ല്‍ ഇതിലൊരു ചെറിയ മാറ്റം ഗൂഗിള്‍ വരുത്തിയിട്ടുണ്ട്. വലുതായി ഒരു ഇമേജ് കാണിക്കുന്നതിന് പകരം സേവ് ചെയ്യുന്ന സ്‌ക്രീന്‍ഷോട്ട് ഒരു ചെറിയ ഇമേജ് ആയി ഫോണിന്റെ ഇടത് ഭാഗത്ത് താഴെയായി മിന്നി മായും. ഷെയര്‍, ഡിസ്മിസ് എന്നീ ഓപ്ഷനുകള്‍ ഇതിന്റെ കൂടെ കാണാന്‍ കഴിയും.

നവീകരിച്ച ആപ്ലികേഷന്‍ പെര്‍മിഷന്‍

ആപ്ലികേഷന്‍ പെര്‍മിഷന്‍ സ്മാര്‍ട്ട് ഫോണുകളില്‍ പ്രധാനിയാണ്. ഉപഭോക്താവിന്റെ ഡാറ്റ ഉപയോഗിക്കാനും മറ്റുമായി വിവിധ ആപ്ലികേഷനുകള്‍ക്ക് സമ്മതം നല്‍കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗൂഗിള്‍ കഠിന പ്രയത്‌നം തന്നെയാണ് നടത്തുന്നത്. ആന്‍ഡ്രോയിഡ് പതിനൊന്നില്‍ ആപ്ലികേഷന്‍ പെര്‍മിഷന്‍ നല്‍കുന്നതില്‍ മാറ്റം വന്നിട്ടുണ്ട്. ഒരു നീണ്ട കാലത്തേക്ക് ഉപയോഗിക്കാത്ത ആപ്ലികേഷന്‍ ആണെങ്കില്‍ ഇതിനു നല്‍കിയിരിക്കുന്ന പെര്‍മിഷന്‍ റദ്ധാക്കപ്പെടും ഇതുവഴി ഉപഭോക്താവിന്റെ സമ്മതം ഇല്ലാതെ അപകടകരമായ ആപ്ലികേഷനുകള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാം.

എതേര്‍നെറ്റ് ടെതെറിംഗ്

ആന്‍ഡ്രോയിഡ് 11 ന്റെ മൂന്നാമത്തെ ഡെവലപ്പര്‍ പ്രിവ്യുയില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു സവിശേഷതയാണ് എതേര്‍നെറ്റ് ടെതെറിംഗ്. സ്മാര്‍ട്ട്‌ഫോണില്‍ ഒരു യു.എസ്.ബി ടു എതേര്‍നെറ്റ് അഡാപ്റ്റര്‍ ഉപയോഗിച്ചുകൊണ്ട് ഉപഭോക്താവിന് ഏതെങ്കിലും LAN കേബിള്‍ വഴി ഇന്റര്‍നെറ്റില്‍ പ്രവേശിക്കാവുന്ന സംവിധാനമാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in