മോട്ടോറോള റേസര്‍ ഫോര്‍ഡബിള്‍ ഫോണ്‍ ഇന്ത്യയില്‍; വില 1,24,999 രൂപ 

മോട്ടോറോള റേസര്‍ ഫോര്‍ഡബിള്‍ ഫോണ്‍ ഇന്ത്യയില്‍; വില 1,24,999 രൂപ 

മോട്ടോറോള റേസര്‍ ഫോര്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മടക്കാവുന്ന ഫോം-ഫാക്ടറില്‍ വരുന്ന പുതിയ മോട്ടോറോള ഫോണില്‍ സൗകര്യപ്രദമായ ഒഎല്‍ഇഡി ഡിസ്‌പ്ലേ സവിശേഷതയുണ്ട്, അതിനര്‍ത്ഥം ഫോണ്‍ പൂര്‍ണ്ണമായും പകുതിയായി മടക്കാനാകും എന്നാണ്. നോട്ടിഫിക്കേഷനുകള്‍ക്കും ദ്രുത സെല്‍ഫികള്‍ക്കുമായി ഡബിള്‍ ഡിസ്‌പ്ലേയും ഈ സ്മാര്‍ട്ട്ഫോണിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിപണിയില്‍ ലഭ്യമായ മറ്റ് മടക്കാവുന്ന ഫോണുകളില്‍ നിന്ന് മോട്ടോറോള റേസര്‍ (2019) വ്യത്യസ്തമാക്കുന്നത്, മോട്ടോറോള ആരാധകര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് അനുഭവം ഇത് നല്‍കുന്നുണ്ട് എന്നതാണ്. നൊസ്റ്റാള്‍ജിയ ശക്തിപ്പെടുത്തുന്നതിനായി മോട്ടോറോളയുടെ പഴയ ഫ്‌ളിപ്പ് ഫോണ്‍ ആയ റേസറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍. ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മെക്കാനിക്കല്‍ ഹിഞ്ച്, സിംഗിള്‍ പ്രൈമറി ക്യാമറ തുടങ്ങിയ സവിശേഷതകളും മോട്ടോറോള റേസര്‍ ഫോണില്‍ ഉണ്ട്.

ഇന്ത്യയില്‍ ഇറങ്ങാന്‍ പോകുന്ന മോട്ടോറോള റേസര്‍ 6 ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,24,999 രൂപയാണ് വില. നോയര്‍ ബ്ലാക്ക് കളര്‍ ഓപ്ഷനിലാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. മോട്ടോറോള റേസര്‍ കഴിഞ്ഞ നവംബറില്‍ ആഗോളതലത്തില്‍ വിപണിയിലെത്തിയതാണ്. തുടര്‍ന്ന് ഈ വര്‍ഷം ആദ്യം അമേരിക്കയില്‍ 1,499.99 ഡോളറിനും (ഏകദേശം 1,11,300 രൂപ) വില്‍പ്പനയ്‌ക്കെത്തി.

സവിശേഷതകള്‍

പ്രാഥമിക പാനലായി 21: 9 വീക്ഷണാനുപാതത്തോടുകൂടിയ 6.2 ഇഞ്ച് ഫ്‌ലെക്സിബിള്‍ ഒഎല്‍ഇഡി എച്ച് ഡി + 876x2142 പിക്സല്‍ ഡിസ്പ്ലേയാണ് ആന്‍ഡ്രോയിഡ് 9 പൈ-പ്രവര്‍ത്തിക്കുന്ന മോട്ടോറോള റേസറിനുള്ളത്. ഫോണിന്റെ കവറില്‍ സെക്കന്‍ഡറി 2.7 ഇഞ്ച് (600x800 പിക്‌സലുകള്‍) ക്വിക്ക് വ്യൂ പാനലും ഉണ്ട്. അത് ഉപയോക്താക്കളെ സെല്‍ഫികള്‍ എടുക്കുന്നതിനും നോട്ടിഫിക്കേഷനകള്‍ കാണുന്നതിനും മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കുന്നതിനും സഹായിക്കും. അതും ഫോണ്‍ തുറക്കാതെ തന്നെ. 6 ജിബി റാമിനൊപ്പം ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 എസ്ഒസി പ്രൊസസറും ഇതിലുണ്ട്. 15 വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 2,510 എംഎഎച്ച് ബാറ്ററിയാണ് മോട്ടോറോള പുതു മോഡലിന് നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in