കാത്തിരിപ്പിന് വിരാമം; വില കുറഞ്ഞ ഐഫോണ്‍ വിപണിയിലേക്ക് 

കാത്തിരിപ്പിന് വിരാമം; വില കുറഞ്ഞ ഐഫോണ്‍ വിപണിയിലേക്ക് 

കുറഞ്ഞ വിലയില്‍ ആപ്പിള്‍ ഐഫോണ്‍ വിപണിയിലേക്ക്. 2020 ല്‍ ഐഫോണ്‍ എസ്ഇ 2 അല്ലെങ്കില്‍ ഐഫോണ്‍ 9 എന്ന് വിളിക്കുന്ന പുതിയതും വിലകുറഞ്ഞതുമായ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. ആ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടികൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാര്‍ച്ച് 31 ന് നടക്കുന്ന പരിപാടിയില്‍ ഫോണിനെ അവതരിപ്പിക്കും. തുടര്‍ന്ന് ഏപ്രില്‍ 3 ഓടെ പുതിയ ഐഫോണ്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഐഫോണ്‍ എസ്ഇയുടെ പിന്‍ഗാമിയെ കമ്പനി മാര്‍ച്ചില്‍ പുറത്തിറക്കുമെന്ന് ആപ്പിള്‍ കമ്പനി വൃത്തങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

കാത്തിരിപ്പിന് വിരാമം; വില കുറഞ്ഞ ഐഫോണ്‍ വിപണിയിലേക്ക് 
ഓപ്പോ റെനോ 3 പ്രോ മാര്‍ച്ചില്‍ വിപണിയിലെത്തും; പ്രത്യേകതകള്‍ അറിയാം 

പുതിയ ഫോണില്‍ ടച്ച് ഐഡി ബട്ടണ്‍ കമ്പനി നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത്യാധുനിക ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമായ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ടെക്‌നോളജിക്ക് പകരം ആപ്പിള്‍ ടെക്‌നോളജിയാകും ഒരുക്കുക. ആപ്പിളിന്റെ ഫേസ്ബയോമെട്രിക് രീതി ഉണ്ടാകില്ല. പുതിയ ഐഫോണിന്റെ വില ഏകദേശം 399 ഡോളറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in