‘ഉപയോക്താവ് തിരിച്ചറിയല്‍ അടയാളമോ രേഖയോ നല്‍കണം; വൊളണ്ടറി വെരിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സമൂഹ മാധ്യമങ്ങള്‍

‘ഉപയോക്താവ് തിരിച്ചറിയല്‍ അടയാളമോ രേഖയോ നല്‍കണം; വൊളണ്ടറി വെരിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സമൂഹ മാധ്യമങ്ങള്‍

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ടിക് ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അക്കൗണ്ട് ഐഡന്റിറ്റി-വെരിഫിക്കേഷന്‍ ഓപ്ഷന്‍ വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. വ്യാജ വാര്‍ത്തകള്‍, അപകടകരമായ ഉള്ളടക്കങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍, വര്‍ണവിവേചനം, ലിംഗ വിവേചനം തുടങ്ങി വ്യക്തികളെയും സമൂഹത്തെയും ഒന്നടങ്കം ബാധിക്കുന്ന വിവരങ്ങള്‍ നിയന്ത്രിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇതോടെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവരുടെ തിരിച്ചറിയല്‍ അടയാളമോ രേഖയോ നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ആധാര്‍ അടക്കമുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് നിര്‍ബന്ധമാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

‘ഉപയോക്താവ് തിരിച്ചറിയല്‍ അടയാളമോ രേഖയോ നല്‍കണം; വൊളണ്ടറി വെരിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സമൂഹ മാധ്യമങ്ങള്‍
‘ഉപയോക്താക്കളില്ല’, ഐജിടിവി ബട്ടണ്‍ ഉപേക്ഷിച്ച് ഇന്‍സ്റ്റഗ്രാം 

2019ലെ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ല് പ്രകാരം സമൂഹമാധ്യമ കമ്പനികള്‍ 'വോളണ്ടറി വെരിഫിക്കേഷന്‍' സംവിധാനം തങ്ങളുടെ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് മുകളില്‍ കൊണ്ടുവരണം. നിയമം നടപ്പിലാക്കുകയാണെങ്കില്‍ ഫെയ്‌സ്ബുക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പോലുള്ളവയില്‍ നിലവില്‍ വെരിഫൈഡ് അക്കൗണ്ട് ഉള്ളവര്‍ വീണ്ടും വെരിഫിക്കേഷന്‍ നടത്തേണ്ടി വരും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സോഷ്യല്‍ മീഡിയ വിദഗ്ധരുടെ അഭിപ്രായത്തില്‍ നിലവിലുള്ള ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പത്ത് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളാണ്. സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും പേരുകളില്‍ വരെ നിരവധി വ്യാജ അക്കൗണ്ടുകള്‍ നിലവിലുണ്ട്. 2019 ന്റെ ആദ്യ പാദത്തില്‍ 2.19 ബില്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യ്തതായി ഫേസ്ബുക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ഉപയോക്താവ് തിരിച്ചറിയല്‍ അടയാളമോ രേഖയോ നല്‍കണം; വൊളണ്ടറി വെരിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സമൂഹ മാധ്യമങ്ങള്‍
സൊമാറ്റോയും സ്വിഗ്ഗിയും കളം പിടിച്ചപ്പോള്‍ അമേരിക്കന്‍ ഭീമന് കാലിടറി ; യൂബര്‍ ഈറ്റ്സ് വിറ്റൊഴിഞ്ഞത് നഷ്ടം കുമിഞ്ഞപ്പോള്‍ 

ഇത്തരം വ്യാജ അക്കൗണ്ടുകളില്‍ പലതും യഥാര്‍ത്ഥമാണെന്ന് കരുതി ജനങ്ങള്‍ അവയിലൂടെ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങള്‍ വിശ്വസിക്കുകയും മറ്റുള്ളവരിലേയ്ക്ക് എത്തിയ്ക്കുകയും ചെയുന്നു. ഇത്തരത്തില്‍ പങ്കു വയ്ക്കപ്പെടുന്ന വിവരങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം എന്നതിനാലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

Related Stories

No stories found.
logo
The Cue
www.thecue.in