അല്‍ഗോരിതം മാറ്റാന്‍ ഫേസ്ബുക്കില്‍ കുത്തിടേണ്ട, വ്യാജപ്രചരണമെന്ന് അധികൃതര്‍

അല്‍ഗോരിതം മാറ്റാന്‍ ഫേസ്ബുക്കില്‍ കുത്തിടേണ്ട, വ്യാജപ്രചരണമെന്ന് അധികൃതര്‍

നിങ്ങളുടെ ന്യൂസ് ഫീഡില്‍ കാണുന്ന ഉള്ളടക്കം 25 അല്ലെങ്കില്‍ 26 ഫ്രണ്ട്‌സിന് മാത്രമായി ഫെയ്‌സ് ബുക്ക് പരിമിതപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഇത്തരമൊരു പ്രചരണം സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് വിശ്വസിക്കരുതെന്നും വിദഗ്ദര്‍ പറയുന്നു.

ഫേസ്ബുക്ക് ഒരു അല്‍ഗോരിതത്തില്‍ മാറ്റം വരുത്തിയെന്നും തിരഞ്ഞെടുത്ത കുറച്ച് ചങ്ങാതിമാരില്‍ നിന്നുമുള്ള പോസ്റ്റുകള്‍ മാത്രമേ നിങ്ങള്‍ കാണൂ എന്നൊക്കെയുള്ള വ്യാജ പ്രചരണങ്ങളെ ഉപഭോക്താക്കള്‍ സൂക്ഷിക്കണമെന്നും പറയുന്നു. 2017 മുതല്‍ പ്രചരിപ്പിക്കപ്പെടുന്ന ഒരു വ്യാജ വാര്‍ത്തയാണിത് എന്ന് ഫെയിസ്ബുക്ക് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ന്യുസ് ഫീഡുകളില്‍ 25 ആളുകളെ മാത്രം നിജപ്പെടുത്തിയെന്നത് തീര്‍ത്തും വ്യാജമാണ് എന്ന് ഫോര്‍ബ്സ് മാഗസിനും, ബിസിനസ്സ് ഇന്‍സൈഡറും, വാഷിംഗ്ടണ്‍ പോസ്റ്റും 2018 ലും, കഴിഞ്ഞ വര്‍ഷവും ഫെയിസ്ബുക്ക് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു.യഥാര്‍ത്ഥത്തില്‍ ന്യൂസ് ഫീഡ് ഒരു നിശ്ചിത എണ്ണം സുഹൃത്തുക്കളില്‍ നിന്നുള്ള പോസ്റ്റുകള്‍ മാത്രമേ കാണിക്കൂ എന്ന ആശയം തെറ്റാണ്'.നിങ്ങള്‍ക്ക് പ്രാധാന്യമുള്ള പോസ്റ്റുകള്‍ കാണിക്കുക എന്നതാണ് ന്യൂസ് ഫീഡിന്റെ ലക്ഷ്യം. അതോടൊപ്പം സ്ഥലപരിമിതി മൂലം എല്ലാ സുഹൃത്തുക്കളില്‍ നിന്നുമുള്ള എല്ലാ സന്ദേശങ്ങളും ഫെയ്‌സ്ബുക് കാണിക്കില്ലെന്നതും ശരിയാണ്.

മറ്റൊരു കാര്യം ഉപഭോക്താക്കള്‍ക്ക് അറിയാന്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടെന്ന് കരുതുന്ന സുഹൃത്തുക്കളില്‍ നിന്നുള്ള സന്ദേശങ്ങളാണ് പ്രധാനമായും ഫെയ്‌സ്ബുക് നിങ്ങള്‍ക്കായി തിരഞ്ഞെടുക്കുക. അതുകൊണ്ട് നിങ്ങളുടെ ഫീഡിന് മുകളില്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്ന 25 പേര്‍ അല്ലെങ്കില്‍ അതില്‍ കുറവോ അതില്‍ കൂടുതലോ ആളുകള്‍ ഉണ്ടായിരിക്കാം.

മാത്രമല്ല നിങ്ങള്‍ ആരുടെയെങ്കിലും പോസ്റ്റുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുകയാണെങ്കില്‍ അവരും ആ ഗ്രൂപ്പിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ട്. അങ്ങനെ നിങ്ങള്‍ക്ക് അറിയാനും കേള്‍ക്കാനും ഇഷ്ടമുള്ളവരുടെ പോസ്റ്റുകള്‍ സ്വാഭാവികമായും ഫീഡിന്റെ മുകളിലേക്ക് എത്തും.

അല്‍ഗോരിതം മാറ്റാന്‍ ഫേസ്ബുക്കില്‍ കുത്തിടേണ്ട, വ്യാജപ്രചരണമെന്ന് അധികൃതര്‍
ഇസ്താംബുൾ: സ്വപ്നാടനത്തിന് തയ്യാറാകാം

ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാര്‍ത്തയില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ ഈ നടി ആരുടെയെങ്കിലും ഫെയ്‌സ്ബുക് പോസ്റ്റ് നിങ്ങള്‍ക്ക് മിസ് ആകുമെന്ന് തോന്നുന്നുണ്ടെങ്കില്‍, അവരുടെ പ്രൊഫൈലില്‍ കയറി 'ഫോളോ' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തശേഷം അതില്‍ 'സീ ഫസ്റ്റ്' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മാത്രം മതിയെന്നുമാണ് വിദഗ്ദാഭിപ്രായം. ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ അല്‍ഗോരിത വാര്‍ത്ത വിശ്വസിച്ച് നിരവധി പേരാണ് മെസേജ് അയച്ചു കൊണ്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in