‘ട്രൂലി വയര്‍ലെസ്’ ഇയര്‍ഫോണുമായി നോയ്സ് ; അയ്യായിരത്തില്‍ താഴെ വിലയില്‍ ഷോട്‌സ് എക്‌സ് 3 

‘ട്രൂലി വയര്‍ലെസ്’ ഇയര്‍ഫോണുമായി നോയ്സ് ; അയ്യായിരത്തില്‍ താഴെ വിലയില്‍ ഷോട്‌സ് എക്‌സ് 3 

ട്രൂലി വയര്‍ലെസ് വിശേഷണത്തില്‍ നിരവധി ഇയര്‍ഫോണുകള്‍ വിപണിയില്‍ സുലഭമാണ്. പക്ഷേ എത്രമാത്രം പ്രവര്‍ത്തന മികവും ഈടുനില്‍പ്പുമുണ്ടെന്നതാണ് പ്രധാനം. പ്രവര്‍ത്തനം നിലയ്ക്കല്‍, കണക്ടിവിറ്റി പ്രശ്‌നങ്ങള്‍, ബാറ്ററി ബാക്കപ്പിലെ പോരായ്മകള്‍ എന്നിവയൊക്കെ അഭിമുഖീകരിക്കാം. അത്യാവശ്യം ഗുണമേന്‍മയുള്ളവയ്ക്കാണെങ്കില്‍ ചുരുങ്ങിയത് 7000 രൂപ നല്‍കേണ്ടി വരും. അവിടെയാണ് നോയ്സ് തങ്ങളുടെ വിപണി ലക്ഷ്യമിടുന്നത്. 5000 ല്‍ താഴെ വിലയില്‍ മികച്ച കാര്യക്ഷമതയുള്ള ഇയര്‍ഫോണുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് നോയ്സ്. ഷോട്‌സ് എക്‌സ് 3 എന്ന പേരില്‍ വിപണിയിലെത്തിയിരിക്കുന്ന വയര്‍ലെസ് ഇയര്‍ഫോണുകള്‍ക്ക് വെറും 3999 രൂപ മാത്രമാണ്‌വില. ഷോട്‌സ് എക്‌സ് 3 ഫാന്‍സി ഇയര്‍ഫോണ്‍ അല്ല. കൂടുതലും പ്രവര്‍ത്തന മികവിലാണ് ഇത്‌ ശ്രദ്ധചെലുത്തിയിരിക്കുന്നതെന്ന് കാണാം.

‘ട്രൂലി വയര്‍ലെസ്’ ഇയര്‍ഫോണുമായി നോയ്സ് ; അയ്യായിരത്തില്‍ താഴെ വിലയില്‍ ഷോട്‌സ് എക്‌സ് 3 
സെറാമിക്, ടൈറ്റാനിയം വേര്‍ഷനുകള്‍ ; ആപ്പിള്‍ വാച്ച് സീരീസ് 5 അടുത്ത മാസം 

ഒരു മെറ്റാലിക് റിങ് മാത്രമാണ് ഫാന്‍സി എന്ന് പറയാനുള്ളത്. റേസിംഗ് റെഡ് എന്ന വേര്‍ഷനില്‍ ഈ മെറ്റാലിക് റിങ് ചുവപ്പു നിറത്തിലാണ്. കറുപ്പ് ഇയര്‍ഫോണുകളില്‍ മെറ്റാലിക് റെഡ് റിങ്ങുകള്‍ ഒരു സ്പോര്‍ട്ടി ലുക്ക് തന്നെ ഇയര്‍ഫോണുകള്‍ക്ക് നല്‍കുന്നു. വലതുഭാഗത്തെ ഇയര്‍ഫോണ്‍ ആണ് മെയിന്‍ കണക്ടിവിറ്റിക്കായി ഉപയോഗിക്കുന്നത്. ഇത് മാത്രമായി ഉപയോഗിക്കുകയും ചെയ്യാം. പെര്‍ഫെക്റ്റ് ആയി ഫിറ്റ് ആവുന്ന ഇയര്‍ ടിപ്‌സ് ആണ് മറ്റൊരു ആകര്‍ഷണം. സ്റ്റെപ്പ് കയറുമ്പോഴും വ്യായാമത്തിലേര്‍പ്പെടുമ്പോഴും താഴെ പോകാത്ത വിധം ചെവിയില്‍ ഇരിക്കാന്‍ ഷോട്‌സ് എക്‌സ് 3 യ്ക്ക് കഴിയുന്നുണ്ട്. വോളിയം അഡ്ജസ്റ്റ് ചെയ്യാന്‍ മോഡലുകളില്‍ നിന്ന് കഴിയില്ല അത് ഇയര്‍ഫോണുകള്‍ കണക്റ്റ് ചെയ്തിരിക്കുന്ന ഡിവൈസില്‍ നിന്ന് മാത്രമേ സാധിക്കൂ.

‘ട്രൂലി വയര്‍ലെസ്’ ഇയര്‍ഫോണുമായി നോയ്സ് ; അയ്യായിരത്തില്‍ താഴെ വിലയില്‍ ഷോട്‌സ് എക്‌സ് 3 
25 ദിവസത്തെ ബാറ്ററി ലൈഫുമായി നോക്കിയ 105 2019 ഇന്ത്യന്‍ വിപണിയില്‍

ഗൂഗിള്‍ അസിസ്റ്റന്റ്, സിറി എന്നിവ മോഡല്‍ സപ്പോര്‍ട്ട് ചെയ്യും. ഇയര്‍ഫോണുകളുടെ ചാര്‍ജിങ് കെയ്സിന്റെ ലിഡ് സുതാര്യമാണ്. അതിനാല്‍ ഇയര്‍ഫോണുകള്‍ ചാര്‍ജിങിലാണോ എന്ന് ലിഡ് തുറക്കാതെ തന്നെ കാണാനാകും. ചാര്‍ജിങ് കെയ്‌സിലുള്ള ചെറിയ ബട്ടണ്‍ ചാര്‍ജ് എത്രയായെന്ന് കാണിക്കും. 1500 മില്ലി ആംപ് ഹവര്‍ ബാറ്ററിയാണ് കെയ്‌സിലുള്ളത്. മറ്റ് മോഡലുകളെ വെച്ച് നോക്കുമ്പോള്‍ ഇത് അത്യാവശ്യം വലിയ ബാറ്ററി കപ്പാസിറ്റി തന്നെയാണ്. കെയ്സില്‍ നിന്ന് എടുക്കുമ്പോള്‍ തന്നെ ഇയര്‍ഫോണുകളുടെ പവര്‍ ഓണ്‍ ചെയ്യപ്പെടും. മാനുവലായി ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. തിരിച്ചു വെച്ചാല്‍ കെയ്സില്‍ നിന്ന് ചാര്‍ജ് ആവുകയും ചെയ്യും. മാഗ്‌നെറ്റുകള്‍ ഉള്ളതുകൊണ്ട് കെയ്സില്‍ ഇയര്‍ഫോണുകള്‍ ഇളകാതെ ഇരിക്കുകയും ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in