‘ഫിറ്റ്‌നസ് ഹിയറബിള്‍സില്‍’ പുത്തന്‍ ഉണര്‍വായി ബ്ലിങ്ക് പ്ലേ, പുതിയ പ്രൊഡക്ടുമായി അമേരിക്കന്‍ കമ്പനി  

‘ഫിറ്റ്‌നസ് ഹിയറബിള്‍സില്‍’ പുത്തന്‍ ഉണര്‍വായി ബ്ലിങ്ക് പ്ലേ, പുതിയ പ്രൊഡക്ടുമായി അമേരിക്കന്‍ കമ്പനി  

വ്യത്യസ്തമായ ഗാഡ്ജറ്റുകളും വെയ്‌റെബിള്‍സും എങ്ങനെയൊക്കെ നിര്‍മിക്കാം എന്ന തലപുകഞ്ഞ ആലോചനയിലാണ് കമ്പനികള്‍. ഇതില്‍ പ്രധാനി 'ഫിറ്റ്‌നസ് വെയ്‌റെബിള്‍സ്' എന്ന നിരയാണ്. ഉപയോക്താവിന്റെ ശാരീരികമായ പല കാര്യങ്ങളും കൃത്യമായി അളക്കാന്‍ കഴിവുള്ള ഒട്ടനവധി ധരിക്കാന്‍ യോഗ്യമായ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ ഈ രംഗത്ത് എങ്ങനെ വത്യസ്തരാവാം എന്ന ആലോചനകളിലാണ് ഒട്ടുമിക്ക കമ്പനികളും.അതിന്റെ ഉദാഹരണമാണ് അമേരിക്കന്‍ കമ്പനിയായ ബ്ലിങ്കിന്റെ പുതിയ പ്രോഡക്ട് ബ്ലിങ്ക് പ്ലേ.

ഫിറ്റ്‌നസ് വെയ്‌റെബിള്‍സ് എന്നത് ഫിറ്റ്‌നസ് ഹിയറബിള്‍സ് ആയാല്‍ എങ്ങനെയിരിക്കും എന്നാണ് ബ്ലിങ്ക് പരിശോധിച്ചത്. ഫിറ്റ്‌നസ് ഹിയറബിള്‍സ് എന്ന് കേള്‍ക്കുമ്പോള്‍ 'കണ്‍ഫ്യൂഷന്‍' ആകേണ്ട ആവശ്യമില്ല. ദേഹത്തു ധരിക്കാവുന്ന ഫിറ്റ്‌നസ് വെയറബിള്‍ ഗാഡ്ജറ്‌സ് പോലെ തന്നെ ശാരീരിക പ്രക്രിയകള്‍ അളക്കാന്‍ കഴിവുള്ള ഓഡിയോ പ്രൊഡക്ടുകളെ പൊതുവെ പറയുന്ന പേരാണ് ഫിറ്റ്‌നസ് ഹിയറബിള്‍സ്.

‘ഫിറ്റ്‌നസ് ഹിയറബിള്‍സില്‍’ പുത്തന്‍ ഉണര്‍വായി ബ്ലിങ്ക് പ്ലേ, പുതിയ പ്രൊഡക്ടുമായി അമേരിക്കന്‍ കമ്പനി  
ബ്‌ലാക്ക് ഷാര്‍ക് 2, ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി കയ്യടക്കാന്‍ ഷവോമി

വിപണിയില്‍ സാംസങ് ഗിയര്‍ ഐക്കണ്‍ എക്‌സ്, ജാബ്ര സ്‌പോര്‍ട്‌സ് പള്‍സ് എന്നിങ്ങനെ വേറെയും ഫിറ്റ്‌നസ് ഹിയറബിള്‍ ഗാഡ്ജറ്‌സ് ഉണ്ടെങ്കിലും ഇത്രയും കുറഞ്ഞവിലയില്‍ നിലവില്‍ ബ്ലിങ്ക് പ്ലേയ് മാത്രമേ ഉള്ളു.

വിലക്കുറവ് തന്നെയാണ് ബ്ലിങ്ക് പ്ലേയുടെ പ്രധാന സവിശേഷത. വെറും 1799 രൂപയാണ് മിന്ത്ര സ്റ്റോറില്‍ ബ്ലിങ്ക് പ്ലേയുടെ വില.

ഇനി ബ്ലിങ്ക് പ്ലേയുടെ ഡിസൈനും സ്‌പെസിഫികേഷനും നോക്കാം.

ആദ്യകാഴ്ചയില്‍ ഒരു 2000 രൂപയില്‍ താഴെയുള്ള സാധാരണ വയര്‍ലെസ്‌സ് ഇയര്‍ഫോണ്‍ എന്നെ തോന്നു. ഇയര്‍ബെഡ്ഡുകള്‍ക് ചുറ്റും മെറ്റല്‍ കെയ്‌സിങ് കൊടുത്തിട്ടുണ്ട്.സില്‍വര്‍, ബ്ലാക്, റോസ്, ഗോള്‍ഡ്, ലൈം എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനാണ് ബ്ലിങ്ക് പ്ലേയ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്.

എല്ലാ മോഡലിനും ഒരു ഡള്‍ മാറ്റ് ഫിനിഷ് ചെയ്തിട്ടുണ്ട്, ഇത് കാഴ്ച്ചയില്‍ വലിയ പങ്കുവഹിക്കുന്നു. മൂന്നു ബട്ടണുകളാണ് ഇന്‍ലൈന്‍ റിമോട്ടില്‍ കാണാന്‍ സാധിക്കുന്നത്. മൈക്രോഫോണും എസ് ബി ചാര്‍ജിങ്ങ് പോര്‍ട്ടും ഈ ഇലൈന്‍ റിമോട്ടിലാണുള്ളത്. റിമോട്ടിനുചുറ്റും ഒരു റബ്ബര്‍ ഫ്‌ലാപ്പ് കൊടുത്തിട്ടുണ്ട് അത്യാവശ്യം വാട്ടര്‍ റെസിസ്റ്റന്റ് ആക്കാനാണിത്.

‘ഫിറ്റ്‌നസ് ഹിയറബിള്‍സില്‍’ പുത്തന്‍ ഉണര്‍വായി ബ്ലിങ്ക് പ്ലേ, പുതിയ പ്രൊഡക്ടുമായി അമേരിക്കന്‍ കമ്പനി  
സിപിഎം കയ്യൊഴിഞ്ഞാലും മുന്നോട്ട് പോകും, മുഖ്യമന്ത്രിയെ തിരുത്താനാണ് പാര്‍ട്ടിയുടെ ശ്രമം- പുന്നല ശ്രീകുമാര്‍  

എല്ലാ ഇയര്‍ഫോണിനൊപ്പവും മൂന്ന് വത്യസ്ത വലിപ്പത്തിലുള്ള ഇയര്‍ട്ടിപ്പുകളും വിങ് ഫിറ്റിങ്ങുകളും ലഭിക്കും. ഇയര്‍ഫോണ്‍ ശരിയായി ചെവിയില്‍ ഫിറ്റ് ആയിരിക്കാന്‍ ഈ വിങ്ങുകളും ഇയര്‍ട്ടിപ്പുകളും സഹായിക്കുന്നുണ്ട്. ഡിസൈന്‍ കൊണ്ടുതന്നെ നല്ലൊരു രീതിയില്‍ നോയ്‌സ് കാന്‍സലേഷന്‍ ബ്ലിങ്ക് പ്ലേയ്ക്ക് സാധ്യമാകുന്നുണ്ട്.

സ്റ്റെപ്‌സ് ട്രാക്കിംഗ്, കലോറി, ഡിസ്റ്റന്‍സ് എന്നിവ അളക്കാന്‍ ബ്ലിങ്ക് പ്ലേയ്ക്ക് സാധിക്കും. ബ്ലിങ്ക് ഫിറ്റ് എന്ന ആപ്പ് വഴിയാണ് ഉപയോക്താക്കള്‍ക്ക് ബ്ലിങ്ക് വിവരങ്ങള്‍ കൈമാറുന്നത്. ആന്‍ഡ്രോയിഡിലും ആപ്പിള്‍ ഫോണിലും ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ബ്ലുടൂത് കണക്ടിവിറ്റിയാണ് ആപ്പും ഇയര്‌ഫോണും ഉപയോഗിക്കുന്നത്. പ്രവര്‍ത്തനത്തിലും കേമന്‍ തന്നെയാണ് ബ്ലിങ്ക് പ്ലേയ് എന്ന് പറയാതിരിക്കാന്‍ വയ്യ.

ഇത്രയും മേന്മകള്‍ ബ്ലിങ്ക് പ്ലേയ്ക്ക് പറയാനുണ്ടെങ്കിലും പ്രധാനമായി രണ്ടു പോരായ്മകള്‍ കൂടെ ഇതിനുണ്ട്. ഒന്നാമതായി ബാറ്ററി ലൈഫ്, ഇത്തരത്തിലുള്ള മറ്റ് പ്രൊഡക്ടുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ബ്ലിങ്ക് പ്ലേയ്ക്ക് കുറഞ്ഞ ബാറ്ററി ലൈഫ് ആണുള്ളത്. രണ്ടാമതായി വളരെ ഹെവി ബാസ്‌സ് ആണ് ബ്ലിങ്ക് പ്ലേയ്ക്ക് ഉള്ളത്, ഇത് ഉപയോക്താക്കള്‍ക്ക് ഒരു പ്രശ്‌നമായേക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in