റൊട്ടേറ്റിങ് ഫ്‌ളിപ് ക്യാമറ സംവിധാനവുമായി അസ്യൂസിന്റെ ആദ്യ മോഡല്‍, സെന്‍ഫോണ്‍ 6

റൊട്ടേറ്റിങ് ഫ്‌ളിപ് ക്യാമറ സംവിധാനവുമായി അസ്യൂസിന്റെ ആദ്യ മോഡല്‍, സെന്‍ഫോണ്‍ 6

സ്‌പെയിനില്‍ വെച്ച് നടന്ന പ്രസ് മീറ്റില്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ടഫോണ്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് തായ്വാനീസ് കമ്പനിയായ അസ്യൂസ്. അസ്യൂസ് സെന്‍ഫോണ്‍ 6 എന്ന് പേരിട്ടിരിക്കുന്ന മോഡലിന് പ്രത്യേകതകള്‍ ഒരുപാടാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സെന്‍ഫോണ്‍ 5 സെഡ് മോഡലിന് ശേഷം അസ്യൂസ് പുറത്തിറക്കുന്ന ഫ്‌ലാഗ്ഷിപ് മോഡലാണ് സെന്‍ഫോണ്‍ 6.

ക്യാമറയാണ് സെന്‍ഫോണ്‍ 6ന്റെ പ്രധാന ആകര്‍ഷണം. റൊട്ടേറ്റിങ് ഫ്‌ളിപ് ക്യാമറ സംവിധാനം ഉപയോഗിക്കുന്ന അസ്യൂസിന്റെ ആദ്യത്തെ മോഡലാണ് സെന്‍ഫോണ്‍ 6. ലോകത്ത് ആദ്യമായി റൊട്ടേറ്റിങ് ഫ്‌ളിപ് ക്യാമറ സംവിധാനം അവതരിപ്പിച്ചത് ഒപ്പോയുടെ എന്‍ 1 എന്ന മോഡലാണ്.

ക്യാമറ മൊഡ്യൂള്‍ കറങ്ങുന്നതിലൂടെ റിയര്‍ ക്യാമറയും ഫ്രണ്ട് ക്യാമറയും ഒരേ ക്യാമറയാകുന്ന ടെക്‌നോളജിയാണ് റൊട്ടേറ്റിങ് ഫ്‌ളിപ് ക്യാമറ. ഓപ്പോയുടെ മോഡല്‍ ഇയര്‍പീസ് അടക്കമുള്ള ഭാഗം കറങ്ങുന്ന രീതിയില്‍ ആയിരുന്നു ഡിസൈന്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബെസെല്‍ സൈസ് കുറക്കാന്‍ കമ്പനികള്‍ പഠിച്ച പണി പതിനെട്ടും നോക്കുന്ന സാഹചര്യത്തില്‍ അത് സാധ്യമല്ല .

അസ്യൂസ് മറ്റൊരു തരത്തിലാണ് ഇതിനു പരിഹാരം കണ്ടത്. ഫോണിന്റെ മുകളില്‍ മധ്യഭാഗത്തു സ്‌ക്രീനിന്റെ പുറകിലായി ഉള്ള ക്യാമറ മൊഡ്യൂള്‍ തിരിഞ്ഞ സ്‌ക്രീനിന്റെ മുകളില്‍ ക്യാമറ വരുന്ന തരത്തില്‍ എത്തി പോപ്പ് അപ്പ് ക്യാമറയുടെ അതേപോലെ തന്നെ നില്‍ക്കും. വളരെ ബുദ്ധിപരമായ ഡിസൈനിങ് ആണെന്ന് തന്നെ പറയാം. പക്ഷെ മൂവിങ്ങ് പാര്‍ട്ടുകളുള്ള ഫോണുകള്‍ക്ക് പിന്നീട് പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യതയും ഉപയോക്താക്കള്‍ മുന്നില്‍ കാണണം.

48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 13 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ സെക്കണ്ടറി ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സെറ്റപ് ആണ് ഫോണിനുള്ളത്. ലേസര്‍ ഫോക്കസ് ,ഡ്യുവല്‍ ഫ്‌ലാഷ് എന്നിങ്ങനെ സംവിധാനങ്ങള്‍ ക്യാമറയുടെ കൂടെയുണ്ട്.

ബാറ്ററിയുടെ കാര്യത്തിലേക്ക് കടക്കുകയാണെങ്കില്‍ 5000 മില്ലി ആംപ് ഹവര്‍ ബാറ്ററിയാണ് അസ്യൂസ് സെന്‍ഫോണ്‍ 6 ഇല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്വിക് ചാര്‍ജ് 4.0 സപ്പോര്‍ട്ട് ചെയ്യും. ഡ്യുവല്‍ സ്പീക്കറുകള്‍ ഫോണിന്റെ സൗണ്ട് സിസ്റ്റം അലങ്കരിക്കുന്നു. 256 ജി ബി ഇന്‍ബില്റ്റ് സ്റ്റോറേജ് വരെയുള്ള മോഡലുകള്‍ അവതരിപ്പിക്കും എന്നാണ് അറിയുന്നത് ഇത് മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടി ബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും.

യു എസ് ബി ടൈപ്പ് സി , എന്‍ എഫ് സി, വൈഫൈ 5 , ബ്ലുടൂത് 5, ജി പി എസ് , എന്നിവയാണ് മറ്റു സൗകര്യങ്ങള്‍. 190 ഗ്രാം ആണ് ഫോണിന്റെ ഭാരം.

40000 രൂപയാണ് 6 ജി ബി + 64 ജി ബി യുടെ വില, 6 ജി ബി + 128 ജി ബി യ്ക്ക് 43000 രൂപ മുതലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ടോപ്പ് എന്‍ഡ് മോഡലായ 8 ജി ബി + 256 ജി ബി മോഡലിന് 50000 രൂപയ്ക്ക് അടുത്ത വിലയുണ്ടാകും. മെയ് 25 മുതല്‍ ഇന്ത്യയിലേക്ക് ഷിപ്പിംഗ് തുടങ്ങുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. പ്രധാനമായും മിഡ്‌നൈറ്റ് ബ്ലാക്ക് , ടൈ്വലൈറ്റ് സില്‍വര്‍ എന്നിങ്ങനെ രണ്ടുനിറങ്ങളാണ് ഉണ്ടാവുക

Related Stories

No stories found.
logo
The Cue
www.thecue.in