വിലയുടെ കാര്യത്തില്‍ ബ്ലൂടൂത് ഹെഡ്‌ഫോണിനോട് മുഖം തിരിക്കേണ്ട, സുവര്‍ണാവസരമൊരുക്കി ബ്ലൗപങ്റ്റ്

വിലയുടെ കാര്യത്തില്‍ ബ്ലൂടൂത് ഹെഡ്‌ഫോണിനോട് മുഖം തിരിക്കേണ്ട, സുവര്‍ണാവസരമൊരുക്കി ബ്ലൗപങ്റ്റ്

പാട്ടുകള്‍ കേള്‍ക്കാനും ആയാസമില്ലാതെ ഫോണില്‍ സംസാരിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ബ്ലുടൂത് ഹെഡ്ഫോണുകള്‍. ഇവ അംഗീകരിക്കപ്പെടാനുള്ള പ്രധാനകാരണം വയറുകളുടെ ശല്യമില്ല എന്നതുതന്നെ. കൂടാതെ 3.5 എം എം ജാക്ക് ഇപ്പോള്‍ വിപണിയില്‍ എത്തുന്ന സ്മാര്‍ട്ടഫോണുകളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് എന്നതും ബ്ലുടൂത് ഹെഡ്‌ഫോണിന്റെ വിപണിസാധ്യത കൂട്ടുന്നു.

വെറും പത്തുഗ്രാം ആണ് ഹെഡ്‌സെറ്റിന്റെ ഭാരം. ഇന്‍ലൈന്‍ റിമോട്ടിന്റെതാണ് ഏറിയ ഭാഗം ഭാരവും. ചെറിയ പ്ലാസ്റ്റിക് നിര്‍മിതമായ ഇയര്‍പീസിന് ഭാരം താരതമ്യേന കുറവാണ് . ഇതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന ഒരാള്‍ക് ഒരു ഹെഡ്സെറ് ചെവിയില്‍ വെച്ചിട്ടുണ്ട് എന്നുതന്നെ തോന്നില്ല. ജോഗ്ഗിങ്ങിലും മറ്റും ഇന്‍ലൈന്‍ റിമോട്ടിന്റെ ഭാരം മാത്രമേ അറിയാന്‍ കഴിയുന്നുള്ളു.

പാട്ടുകള്‍ കേള്‍ക്കാനായി എ.എ.സി കോഡക് ആണ് ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നത്. ഹൈ ക്വാളിറ്റി എ.പി.ടി.എക്‌സ് കോഡക് സപ്പോര്‍ട് ഹെഡ്‌ഫോണിനില്ല. ഫോണിലും ലാപ്‌ടോപ്പുകളിലും ബ്ലൗപങ്റ്റ് ഫ്‌ളോട്‌സ് കണക്ട് ചെയ്ത ഉപയോഗിക്കാന്‍ കഴിയും.

വിലയുടെ കാര്യത്തിലാണ് ഉപയോക്താക്കള്‍ ബ്ലുടൂത് ഹെഡ്‌ഫോണിനെതിരെ മുഖം ചുളിക്കുന്നത്. മൂവായിരം രൂപയെങ്കിലും ആകും അത്യാവശ്യം നല്ല ഒരു ഹെഡ്‌ഫോണിന്. എന്നാല്‍ ഇത് വിപണി സാധ്യതയായി കണ്ട് ജര്‍മന്‍ ഇലക്ട്രോണിക് കമ്പനിയായ ബ്ലൗപങ്റ്റ് തങ്ങളുടെ പുതിയ ബ്ലുടൂത് ഹെഡ്‌ഫോണുകള്‍ 2,499 രൂപക്ക് പുറത്തിറക്കിയിരിക്കുകയാണ്. ബ്ലൗപങ്റ്റ് ഫ്‌ളോട്‌സ് എന്ന പേരില്‍ അവതരിപ്പിച്ച ഹെഡ്സെറ് മോഡല്‍ 3000 രൂപയില്‍ താഴെ ലിസ്റ്റുചെയ്തിരിക്കുന്ന ബ്ലുടൂത് ഹെഡ്‌ഫോണുകളില്‍ മുന്നില്‍ നില്‍ക്കുന്നു.

ഡിസൈനിലേക്ക് നോക്കുകയാണെങ്കില്‍ വളരെ വൃത്തിയായി എന്നാല്‍ ഭാരം പരമാവധി കുറച്ചിട്ടാണ് ബ്ലൗപങ്റ്റ് ഫ്‌ളോട്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇയര്‍പീസിന്റെ കെയ്സിങ് പ്ലാസ്റ്റിക്കുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ഇയര്‍പീസുകളുടെ പിന്‍ഭാഗത് മാഗ്‌നെറ്റുകള്‍ കൊടുത്തിട്ടുണ്ട് ഉപഗോഗിക്കാത്ത സമയത് വളരെ ഫ്രീ ആയി ഇവ കഴുത്തില്‍ കിടക്കും. മൂന്നു ബട്ടണുകള്‍ ഉള്ള ഇന്‍ലൈന്‍ റിമോട്ടിലാണ് ഹെഡ്‌സെറ്റിന്റെ ബാറ്ററി സെറ്റ് ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in